കല കുവൈറ്റ് ബാലകലാമേള ആഗസ്ത് 5,6 തീയ്യതികളില്‍

കല-കുവൈറ്റ്-ബാലകലാമേള-ആഗസ്ത്-5,6-തീയ്യതികളില്‍

കുവൈറ്റ് സിറ്റി> കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ് സംഘടിപ്പിക്കുന്ന  ‘അതിജീവനം’  സാംസ്‌കാരിക മേളയുടെ ഭാഗമായി  കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി ആഗസ്ത് 5,6  തീയ്യതികളില്‍  ബാലകലാമേള സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായാണ് പരിപാടി സംഘടിപിക്കുന്നത്.

മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജൂലൈ 23 ന് മുമ്പായി  www.kalakuwait.com എന്ന വെബ്സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 6601 5200, 6607 1003 എന്നീ  നമ്പറുകളില്‍ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version