‘അമ്മ എന്തിനാ എന്നെ തിന്നത്’, കൊച്ചു കുട്ടിയുടെ സംശയത്തിന് മുന്നിൽ പകച്ച് അമ്മ

‘അമ്മ-എന്തിനാ-എന്നെ-തിന്നത്’,-കൊച്ചു-കുട്ടിയുടെ-സംശയത്തിന്-മുന്നിൽ-പകച്ച്-അമ്മ

അമ്മ ഗർഭിണിയായിരുന്ന കാലത്തെ ചില ചിത്രങ്ങൾ കണ്ടാണ് ഈ കൊച്ചു മിടുക്കന് ഇത്തരമൊരു സംശയം തോന്നുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റുകളുമായി എത്തിയിരിക്കുന്നത്.

boy
Representative image
കൊച്ചു കുട്ടികളോട് വർത്തമാനം പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അവരുടെ പല സംശയങ്ങളും ചോദ്യങ്ങളും പലപ്പോഴും മുതിർന്നവരെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. ഏറെ രസകരമായ ഇത്തരം വർത്തമാനങ്ങൾ മിക്ക മാതാപിതാക്കളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത് സ്ഥിരം കാഴ്ചയാണ്. കുട്ടികളെ കാര്യം പറഞ്ഞ് മനസിലാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏറെ രസകരമായ ഇത്തരം ചോദ്യങ്ങളുടെ മുന്നിൽ പതറി നിൽക്കുന്ന മാതാപിതാക്കൾ പലപ്പോഴും എല്ലാവരെയും ചിരിപ്പിക്കാറുണ്ട്.ഇത്തരത്തിലൊരു കുട്ടി കുറുമ്പൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ചിരിപ്പിക്കുന്നത്.
സ്വന്തമായി അവർ ചിന്തിച്ച് കൂട്ടുന്ന പല കാര്യങ്ങളുമുണ്ട്. അത് അത്ര നിസാരമല്ല, പലപ്പോഴും ഞാൻ എങ്ങനെയാണ് ഈ ഭൂമിയിലുണ്ടായതെന്ന സംശയമാണ് എല്ലാ മാതാപിതാക്കളെയും അത്ഭുതപ്പെടുത്തുന്നത്. ഒരു കൊച്ചു മിടുക്കൻ അവൻ്റെ അമ്മയുമായി നടത്തിയ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അമ്മ എന്തിനാണ് എന്നെ തിന്നതെന്നാണ് ഈ കൊച്ചു മിടുക്കൻ്റെ ചോദ്യം.

അവനെ അമ്മ ഗർഭിണിയായിരുന്ന കാലത്തെ ചിത്രങ്ങൾ കണ്ടാണ് അവന് ഈ സംശയമുണ്ടായത്.
വയറ്റിൽ നിന്ന് പുറത്ത് എടുത്തു എന്ന് അമ്മ പറയുമ്പോഴും അമ്മയുടെ വയറ്റിൽ എങ്ങനെ എത്തിയെന്നതാണ് അവൻ്റെ സംശയം. അമ്മ അവനെ തിന്നതോടെയാണ് അവൻ വയറ്റിൽ എത്തിയതെന്നാണ് അവൻ വിശ്വസിക്കുന്നത്. ഈ കൊച്ചുകുട്ടി തന്റെ അമ്മയോട് ഇതേ ചോദ്യം ചോദിക്കുന്നത് തുടരുമ്പോൾ ആശ്ചര്യവും നിരാശയും തോന്നുന്നു.

അവൾ അവനോട് ന്യായവാദം ചെയ്യാൻ ശ്രമിക്കുന്നു, പക്ഷേ ഫലമുണ്ടായില്ല. തുടർന്ന്, അവൾ വളരെ രസകരവും സമർത്ഥവുമായ മറുപടി നൽകുന്നുതും വീഡിയോയിൽ കാണാം. അവന് നല്ല രുചിയുണ്ടായിരുന്നതാൽ അവനെ കഴിച്ചുവെന്നാണ് അമ്മ കുഞ്ഞിന് നൽകുന്ന മറുപടി. കുട്ടികളുടെ ഇത്തരം സംശയങ്ങൾക്ക് കൃത്യമായുള്ള മറുപടി നൽകേണ്ടത് വളരെ പ്രധാനമാണ്. കുഞ്ഞുങ്ങളിൽ ഇത്തരം സംശയങ്ങൾ ഉണ്ടാകുന്നത് ഏറെ സ്വാഭാവികമാണ്. ഒരു പ്രായം എത്തുമ്പോൾ മിക്ക കുട്ടികളുടെ ഇത്തരത്തിലുള്ള സംശയങ്ങൾ ചോദിക്കാറുണ്ട്. അത്തരമൊരു സംശയമാണ് ഈ കുഞ്ഞിനുമുള്ളത്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version