അബ്ദുള്‍ സലാമിന് കേളി യാത്രയയപ്പ് നല്‍കി

അബ്ദുള്‍-സലാമിന്-കേളി-യാത്രയയപ്പ്-നല്‍കി

റിയാദ്> 27 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോകുന്ന കേളി സുലൈ ഏരിയയിലെ മാറദ് യൂണിറ്റ് ട്രഷററായ ഇടത്തില്‍ അബ്ദുള്‍ സലാമിന് യൂണിറ്റിന്റെ  നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സോഫ്റ്റ്ലൈന്‍ മിഡിലീസ്റ്റ് കമ്പനിയുടെ ഭാഗമായ സ്ഥാപനത്തില്‍ റീടൈല്‍ ബിസിനസ് മാനേജറായിരുന്ന അബ്ദുള്‍ സലാം കോഴിക്കോട് ജില്ലയിലെ മുക്കം വെണ്ണകോട് സ്വദേശിയാണ്.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ വൈസ് പ്രസിഡണ്ട് ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി  ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ബോബി മാത്യു, പ്രസിഡണ്ട്  കാഹിം ചേളാരി, ഏരിയ കമ്മിറ്റി അംഗം അര്‍ഷിദ് കൂവ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ബലരാമന്‍, യൂണിറ്റ് അംഗങ്ങളായ അബ്ദുള്‍ സലീം, നാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ജോര്‍ജ് കൈമാറി. യാത്രയയപ്പിന് അബ്ദുള്‍ സലാം നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version