13കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയത് കാഴ്ചാപരിമിതിയുള്ള ബന്ധു; സംഭവം തുറന്നുപറഞ്ഞ് പെൺകുട്ടി

13കാരിയെ-പീഡിപ്പിച്ചു-ഗർഭിണിയാക്കിയത്-കാഴ്ചാപരിമിതിയുള്ള-ബന്ധു;-സംഭവം-തുറന്നുപറഞ്ഞ്-പെൺകുട്ടി

ഹൈലൈറ്റ്:

  • പ്രതിയ്ക്കെതിരെ ബലാത്സംഗക്കേസ്
  • ആവര്‍ത്തിച്ച് പീഡിപ്പിച്ചെന്ന് കുട്ടി
  • സംഭവം തെലങ്കാനയിൽ

ഹൈദരാബാദ്: തെലങ്കാനയിൽ കാഴ്ചാ പരിമിതിയുള്ള വ്യക്തി ബന്ധുവായ 13കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതായി കേസ്. പെൺകുട്ടി അഞ്ച് മാസം ഗര്‍ഭിണിയായപ്പോള്‍ മാത്രമാണ് സംഭവം പുറംലോകമറിഞ്ഞത്. കുട്ടിയുടെ അമ്മാവനാണ് പ്രതി.

Also Read: കേന്ദ്രത്തിനും സംസ്ഥാനത്തിനും രണ്ടുവില എങ്ങനെ വന്നു? വാക്‌സിൻ നയത്തിനെതിരെ സുപ്രീം കോടതി

തനിക്ക് വയറുവേദനയുണ്ടെന്ന് മൂന്ന് ദിവസം മുൻപ് പെൺകുട്ടി അമ്മയോടു പറയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് പരിശോധനയ്ക്കായി കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി ഗര്‍ഭിണിയാണെന്നും ഗര്‍ഭസ്ഥശിശുവിന് അഞ്ച് മാസത്തോളം വളര്‍ച്ചയുണ്ടെന്നും വീട്ടുകാര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് പെൺകുട്ടിയിൽ നിന്ന് സാവധാനം വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെ പീഡന വിവരം പുറത്താകുകയായിരുന്നു.

Also Read: മുല്ലപ്പള്ളിയുടെ രക്തത്തിനു വേണ്ടി ദാഹിച്ചിട്ടില്ല; തന്റെ വരവ് എതിർക്കുന്നവർ മറുപടി പറയണമെന്ന് കെ സുധാകരൻ

കാഴ്ചാപരിമിതിയുള്ള അമ്മാവൻ ആറു മാസം മുൻപ് തന്നെ ആവര്‍ത്തിച്ചു പീഡിപ്പിച്ചതായി കുട്ടി അമ്മയോടു വെളിപ്പെടുത്തി. തുടര്‍ന്ന് വീട്ടുകാര്‍ ജഗദ്ഗിരിഗുട്ട പോലീസ് സ്റ്റേഷനിൽ പരാതിയുമായി സമീപിക്കുകയായിരുന്നു. ഐപിസി 376-ാം വകുപ്പ് പ്രകാരം ബലാത്സംഗത്തിനു കേസെടുത്ത പോലീസ് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതിയെ പോലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

പഞ്ചായത്തിലെ മുഴുവൻ കൊവിഡ് രോഗികൾക്കും ഭക്ഷണം വിളമ്പി ജനകീയ ഹോട്ടൽ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : visually challenged uncle allegedly molested impregnated 13 year old girl in telangana
Malayalam News from malayalam.samayam.com, TIL Network

Exit mobile version