വാർത്ത വായിക്കുന്നതിനിടെ അവതാരികയ്ക്ക് പറ്റിയ അബദ്ധം കണ്ടോ? പൊട്ടിചിരിച്ച് സോഷ്യൽ മീഡിയ

വാർത്ത-വായിക്കുന്നതിനിടെ-അവതാരികയ്ക്ക്-പറ്റിയ-അബദ്ധം-കണ്ടോ?-പൊട്ടിചിരിച്ച്-സോഷ്യൽ-മീഡിയ

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അവതാരിക തന്നെ ട്വിറ്ററിൽ ഇതേക്കുറിച്ച് പോസ്റ്റിട്ടിരുന്നു. എന്തായാലും നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്.

news anchor
വാർത്ത അവതാരിക
രസകരമായ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ ദിവസവും വൈറലാകാറുണ്ട്. കാണികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഇത്തരം വീഡിയോകൾക്ക് കഴിയാറുണ്ട്. ഏറെ രസകരമായ ഇത്തരം വീഡിയോകൾ പലപ്പോഴും ആളുകളുടെ തിരക്കിട്ട ജീവിതത്തിനിടയിലെ ചെറിയ ചില സന്തോഷങ്ങളാണ്.
വാർത്ത വായിക്കുന്നതിനിടെ അബദ്ധം പറ്റുന്ന അവതാരകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തിൽ വൈറലായൊരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനെ ചിരിപ്പിക്കുന്നത്.

വീഡിയോയുടെ പൂർണ രൂപം:

അന്താരാഷ്ട്ര വാർത്ത ചാനലായ ബിബിസിയിലെ അവതാരികയ്ക്കാണ് ഇത്തരത്തിലൊരു അമളി പറ്റിയത്. ലൈവായി വാർത്ത വായിക്കുന്നതിനിടെ ഓൺ എയർ പോയത് അറിയാതെ കൈ പോക്കി ക്ഷീണം മാറ്റാൻ സ്ട്രെച്ച് ചെയ്തതാണ് ലൈവായി ടിവിയിൽ കാണികൾ കണ്ടത്. ഏറെ രസകരമായ ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മാധ്യമപ്രവർത്തകയും അവതാരികയുമായ ലൂക്ക് വെസ ബുറാക് എന്ന അവതാരികയ്ക്കാണ് ഈ അബദ്ധം പറ്റിയത്.

ആദ്യം ഇൻ‍ഡ്രോ പറഞ്ഞ ശേഷം ന്യൂസ് പോകുന്നതിന് പകരം അബദ്ധത്തിലാണ് അവതാരികയുടെ ദൃശ്യങ്ങൾ തന്നെ ഓൺ എയർ പോയത്. എന്നാൽ തന്നെ തന്നെയാണ് സംപ്രേക്ഷണം ചെയ്യുന്നതെന്ന് അറിയാതെ ഒരു ഇടവേള എടുത്ത് സ്ട്രെച്ച് ചെയ്ത അവതാരികയ്ക്ക് പിന്നീട് ആണ് അബദ്ധം മനസിലായത്. വ്യാഴാഴ്ചയാണ് ഈ രസകരമായ സംഭവം ടിവിയിൽ അരങ്ങേറിയത്. ഇതിന് പിന്നാലെ വീഡിയോ വൈറലായിക്കയിതനും സ്വീകരിച്ചതിനും എല്ലാവർക്കും നന്ദി പറഞ്ഞ് അവതാരിക ട്വിറ്ററിൽ ഒരു പോസ്റ്റിട്ടു.

Also Read: മീശക്കാരൻ പൊലീസിനെ കൂട്ടുകാരനാക്കിയ കിളി; കേരളാ പോലീസിന്റെ വീഡിയോ വൈറൽ

സംഭവം അൽപ്പം ഗൗരവമുള്ളതാണെങ്കിലും കാഴ്ചയിലെ രസം കാരണം വീഡിയോ അധികം ചർച്ചയാക്കപ്പെട്ടില്ല. കേരളത്തിലെ വാർത്ത അവതാരകർക്കും ഇത്തരത്തിലുള്ള രസകരമായ അമളി പറ്റിയിട്ടുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ മുൻപും വൈറലായിട്ടുണ്ട്. എന്തായാലും ബിബിസിയുടെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത്.

English Summary: Viral video of news anchor

കൂടുതൽ വൈറൽ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version