തിരക്കേറിയ ദുബായ് തെരുവില്‍ യുവാവിനെ കുത്തിക്കൊന്നു; പ്രതിയെ പോലീസ് സാഹസികമായി കീഴടക്കി

തിരക്കേറിയ-ദുബായ്-തെരുവില്‍-യുവാവിനെ-കുത്തിക്കൊന്നു;-പ്രതിയെ-പോലീസ്-സാഹസികമായി-കീഴടക്കി

ഹൈലൈറ്റ്:

  • പോലീസിന്റെ അവസരോചിതമായ ഇടപെടലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയത്
  • ചോരയില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ദുബായ്: ദുബായിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ നായിഫില്‍ പട്ടാപ്പകല്‍ സുഹൃത്തിനെ കുത്തിവീഴ്ത്തിയ അറബ് വംശജനെ പോലീസ് സാഹസികമായി കീഴടക്കി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ നായിഫിലെ ഫരീജ് മുറാര്‍ ഏരിയയിലായിരുന്നു സംഭവമെന്ന് നായിഫ് പോലീസ് സ്‌റ്റേഷന്‍ തലവന്‍ ബ്രിഗേഡിയര്‍ താരീഖ് തഹലക് അറിയിച്ചു. പോലീസിന്റെ അവസരോചിതമായ ഇടപെടലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സന്ദര്‍ഭോചിതമായ രീതിയില്‍ ഇടപെട്ട് അക്രമാസക്തനായ യുവാവിനെ കീഴ്‌പ്പെടുത്തുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്ത പോലീസ് കോര്‍പറല്‍ അബ്ദുല്ല അല്‍ ഹുസൈനി, പോലീസ് ഓഫിസര്‍ അബ്ദുല്ല നൂര്‍ അല്‍ ദീന്‍ എന്നിവരെ ദുബായ് പോലീസ് കമാന്‍ഡര്‍ അഭിനന്ദിച്ചു.

Also Read: ബഹ്‌റൈനില്‍ എത്തുന്നവര്‍ക്കുള്ള കൊവിഡ് പരിശോധനാ ഫീസ് വീണ്ടും കുറച്ചു
ഫരീജ് മുറാര്‍ പ്രദേശത്ത് പട്രോളിംഗിന് ഇറങ്ങിയതായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍. അപ്പോഴാണ് ഒരു പലചരക്ക് കടയ്ക്കു പുറത്തു വലിയ ആള്‍ക്കൂട്ടം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ആള്‍ക്കൂട്ടത്തിന് നടുവില്‍ ചോരയൊലിക്കുന്ന രണ്ട് കത്തികളും കൈയില്‍ പിടിച്ച് അക്രമാസക്തനായ അറബ് വംശജന്‍ നില്‍ക്കുന്നുണ്ടായിരുന്നു. സുഹൃത്തിനെ കുത്തിവീഴ്ത്തിയ ശേഷം, രക്ഷപ്പെടുന്നതിനായി ആരെങ്കിലും അടുത്തു വന്നാല്‍ ആക്രമിക്കുമെന്ന് അലറി വിളിക്കുകയായിരുന്നു അയാള്‍. എന്നാല്‍ ഇയാള്‍ രക്ഷപ്പെടുന്നതിന് മുമ്പ് തന്ത്രപരമായ ഇടപെടലിലൂടെ ഇരുവരും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയും കത്തികള്‍ പിടിച്ചു വാങ്ങിയ ശേഷം കൈകള്‍ ബന്ധിക്കുകയുമായിരുന്നു. കൂടുതല്‍ പോലീസ് എത്തിയാണ് ഇയാളെ സ്‌റ്റേഷനിലേക്ക് മാറ്റിയത്. ചോരയില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

അതേസമയം, കൊലപാതകത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. അക്രമിയും അയാളുടെ നാട്ടുകാരന്‍ തന്നെയായ സുഹൃത്തും ഒരുമിച്ചാണ് ഗ്രോസറിയിലേക്ക് കയറിയതെന്നും എന്നാല്‍, സുഹൃത്ത് പുറത്തേക്കിറങ്ങാന്‍ ഒരുങ്ങവെ ഇയാള്‍ പിറകില്‍ നിന്ന് പല തവണ കുത്തുകയായിരുന്നുവെന്നും കണ്ടുനിന്നവര്‍ പറഞ്ഞു. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ തുടര്‍ നടപടികള്‍ക്കായി പ്രൊസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.

ഊര്‍ങ്ങാട്ടിരിയിലെ ആദിവാസി കോളനിയില്‍ പച്ചക്കറി വിതരണവുമായി പോലീസ്

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : dubai police officers tackle armed man after fatal stabbing in street
Malayalam News from malayalam.samayam.com, TIL Network

Exit mobile version