കാമുകനൊപ്പം പോയ സഹോദരിയുടെ കഴുത്തറുത്തു; തല അറുത്തെടുത്ത് സഞ്ചിയിലാക്കി സ്റ്റേഷനിലേക്ക് പോകുന്നതിനിടെ യുവാവ് പിടിയിൽ

കാമുകനൊപ്പം-പോയ-സഹോദരിയുടെ-കഴുത്തറുത്തു;-തല-അറുത്തെടുത്ത്-സഞ്ചിയിലാക്കി-സ്റ്റേഷനിലേക്ക്-പോകുന്നതിനിടെ-യുവാവ്-പിടിയിൽ

കാമുകനൊപ്പം പോയ സഹോദരിയുടെ കഴുത്തറുത്തു; തല അറുത്തെടുത്ത് സഞ്ചിയിലാക്കി സ്റ്റേഷനിലേക്ക് പോകുന്നതിനിടെ യുവാവ് പിടിയിൽ

Edited by Jibin George | Samayam Malayalam | Updated: 22 Jul 2023, 1:25 pm

പ്രണയബന്ധത്തെ തുടർന്ന് സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി അറുത്തുമാറ്റിയ തലയുമായി പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ യുവാവ് പിടിയിൽ. ഉത്തർ പ്രദേശിലാണ് സംഭവം

Man beheads his sister in UP
പ്രതീകാത്മക ചിത്രം. Photo: PTI

ഹൈലൈറ്റ്:

  • സഹോദരിയെ കഴുത്തറുത്ത് കൊന്ന് തല അറുത്തുമാറ്റി.
  • തലയുമായി സ്റ്റേഷനിലേക്ക് പോകുന്നതിനിടെ യുവാവ് പിടിയിൽ.
  • സഹോദരിയുടെ മൃതദേഹം കണ്ടെടുത്തു.
ലഖ്‌നൗ: സഹോദരിയെ കഴുത്തറുത്ത് കൊന്ന് അറുത്തുമാറ്റിയ തലയുമായി സ്റ്റേഷനിലേക്ക് പോകുന്നതിനിടെ യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. ഫത്തേഹ്പുര്‍ മിത്വാര സ്വദേശി റിയാസ് (22) എന്ന യുവാവാണ് സഹോദരി ആഷിഫയെ (18) തലയറുത്ത് കൊലപ്പെടുത്തിയത്.

ഉത്ര മോഡൽ കൊല; പാമ്പുകടിയേറ്റ് യുവവ്യവസായി കൊല്ലപ്പെട്ട സംഭവം, ആസൂത്രിതം; പിന്നിൽ കാമുകി
റിയാസിൻ്റെ വീട്ടിൽ നിന്ന് സഹോദരിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവം സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ലെന്നും വാക്കുതർക്കത്തിനിടെയാണ് ഇയാൾ സഹോദരിയെ കൊലപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു. ഗ്രാമത്തിൽ തന്നെയുള്ള യുവാവുമായുള്ള സഹോദരിയുടെ പ്രണയമാണ് കൊലപാതകത്തിന് കാരണമായത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രതീക്ഷിച്ചില്ലെന്ന് തന്മയ സോള്‍

സംഭവദിവസം യുവാവുമായുള്ള ബന്ധത്തെച്ചൊല്ലി ആഷിഫയും റിയാസും തമ്മിൽ തർക്കമുണ്ടായി. സഹോദരിയുടെ പ്രണയത്തെ എതിർത്തതാണ് വഴക്കിന് കാരണം. തർക്കത്തിനിടെ പ്രകോപിതനായ റിയാസ് കത്തി ഉപയോഗിച്ച് സഹോദരിയുടെ കഴുത്തറുക്കുകയും തല മുറിച്ചുമാറ്റുകയും ചെയ്തു. അറുത്തുമാറ്റിയ സഹോദരിയുടെ തല ഒരു സഞ്ചിയിലാക്കി ഫത്തേപൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗ്രാമവാസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിന്തുടർന്ന് എത്തിയ പോലീസ് റിയാസിനെ പിടികൂടുകയായിരുന്നു. സഹോദരിയുടെ പ്രണയബന്ധത്തെ എതിർത്തിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ റിയാസ് പറഞ്ഞതായി ബരാബങ്കി എസ്എച്ച്ഒ രഘുവീർ സിംഗ് പറഞ്ഞു.

യുവതിക്ക് ഗ്രാമത്തിൽ തന്നെയുള്ള യുവാവുമായി ബന്ധമുണ്ടായിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും ഒളിച്ചോടിയെങ്കിലും ആഷിഫയുടെ കുടുംബം പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് പെൺകുട്ടിയെ കണ്ടെത്തുകയും നാട്ടിൽ തിരിച്ചെത്തിക്കുകയും ചെയ്തു. കാമുകനായ യുവാവ് ജയിലിലാകുകയും ചെയ്തു.

ആറുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് പോലീസ്
കാമുകനെ വിവാഹം കഴിക്കണമെന്ന നിർബന്ധം ആഷിഫ വീണ്ടും തുടർന്നതാണ് റിയാസുമായുള്ള വഴക്കിന് കാരണമാതെന്ന് പോലീസ് പറഞ്ഞു. കാമുകനൊപ്പം മകൾ പോയതിന് പിന്നാലെ പിതാവ് മെയ് 29ന് പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് കാമുകനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയായിരുന്നുവെന്ന് ബരാബങ്കി അഡീഷണൽ പോലീസ് സൂപ്രണ്ട് അശുതോഷ് മിശ്ര പറഞ്ഞു. തട്ടിക്കൊണ്ട് പോകൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയത്.

Read Latest National News and Malayalam News

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Recommended News

Exit mobile version