പുറത്തുപോകാൻ സമയത്ത് പെർഫ്യൂം അടിച്ചു; ഭാര്യയെ വെടിവച്ച്; യുവാവ് ഒളിവിൽ

പുറത്തുപോകാൻ-സമയത്ത്-പെർഫ്യൂം-അടിച്ചു;-ഭാര്യയെ-വെടിവച്ച്;-യുവാവ്-ഒളിവിൽ
ഗ്വാളിയോർ: വീടിന് പുറത്തുപോകാൻ നേരത്ത് പെർഫ്യൂം അടിച്ചതിന് ഭാര്യയെ വെടിവച്ച് യുവാവ്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ‍ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. പെർഫ്യൂം അടിക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് തോക്കെടുത്തത്.

Also Read : കൽക്കരി കുംഭകോണം: ഐഎഎസ് ഉദ്യോഗസ്ഥ അറസ്റ്റിൽ, ആഡംബര വാഹനങ്ങൾ, ആഭരണങ്ങൾ, പണവും കണ്ടുകെട്ടി

ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. അതേസമയം, വെടിയുതിർത്തതിന് പിന്നാലെ തന്നെ ഇയാൾ ഒളിവിൽ പോയതായി പോലീസ് അറിയിച്ചിട്ടുണ്ട്.

ആമക്കണ്ടം കൊലപാതക പീഡനക്കേസ് പ്രതിക്ക് തൂക്കുകയർ

ബിജോയ്‌ലി താണ പ്രദേശത്ത് ഗണേഷ്‌പുരയിൽ നിന്നുള്ള നീലം ജാതവ് എട്ട് വർഷം മുമ്പാണ് മഹേന്ദ്ര ജാതവിനെ വിവാഹം കഴിച്ചത്. മോഷണക്കേസുകളിലടക്കം ജയിലിലായിട്ടുള്ള മഹേന്ദ്ര ജാതവ് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. ഭർത്താവ് ജയിലിലായതിന്ശേഷം നീലം മാതാപിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു.

ഒരു വർഷം മുൻപാണ് നാലു വർഷത്തെ ജയിൽവാസത്തിന് ശേഷം മഹീന്ദ്ര പുറത്തിറങ്ങിയത്. പിന്നീട്, ഭാര്യയുടേയും മാതാപിതാക്കളുടേയും ഒപ്പമായിരുന്നു താമസിച്ചിരുന്നത്.

ശനിയാഴ്ച, നീലം വീട്ടിൽ നിന്ന് ഇറങ്ങാൻ തയ്യാറെടുക്കുമ്പോൾ, മഹേന്ദ്ര പെർഫ്യൂം ഉപയോഗിക്കുന്നതിനേക്കുറിച്ചും “ധാരാളം വസ്ത്രം ധരിക്കുന്നതിനെക്കുറിച്ചും” ചോദ്യം ചെയ്തത് ദമ്പതികൾക്കിടയിൽ വഴക്കിന് കാരണമായി.

വൈകാതെ, തർക്കം മൂർച്ഛിക്കുകയും ദേഷ്യത്തിൽ മഹേന്ദ്ര തോക്ക് എടുത്ത് ഭാര്യയുടെ നെഞ്ചിലേക്ക് വെടിവയ്ക്കുകയും ചെയ്തു. വെടിവച്ചതിന് ശേഷം നീലം നിലത്ത് വീണത് കണ്ടതോടെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

Also Read : വാതിൽ തകർത്ത് അകത്തുകടന്നു, കണ്ണിൽ കണ്ടവരെയെല്ലാം ചുറ്റികയ്ക്ക് തലയ്ക്കടിച്ചു വീഴ്ത്തി; 14 വയസുകാരിയെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതി നടത്തിയത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

നീലത്തിന്റെ സഹോദരൻ ദിനേശ് ജാതവ് ഉടൻ തന്നെ ബന്ധുക്കളെ വിളിച്ച് ആശുപത്രിയിലെത്തിച്ചു. യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മഹേന്ദ്രയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Latest National News and Malayalam News

Exit mobile version