പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിയെ പിതാവും അമ്മാവനും ചേർന്ന് തല്ലിക്കൊന്നു

പ്രായപൂർത്തിയാകാത്ത-പെൺകുട്ടിയെ-ബലാത്സംഗം-ചെയ്തു;-പ്രതിയെ-പിതാവും-അമ്മാവനും-ചേർന്ന്-തല്ലിക്കൊന്നു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിയെ പിതാവും അമ്മാവനും ചേർന്ന് തല്ലിക്കൊന്നു

Edited by Jibin George | Samayam Malayalam | Updated: 31 Jul 2023, 5:50 pm

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് യുവാവിനെ പെൺകുട്ടിയുടെ പിതാവും അമ്മാവനും ചേർന്ന് മർദ്ദിച്ചുകൊന്നു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്

rape case
പ്രതീകാത്മക ചിത്രം. Photo: Pexels

ഹൈലൈറ്റ്:

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.
  • യുവാവിനെ പെൺകുട്ടിയുടെ പിതാവും അമ്മാവനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി.
  • ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം.
ഫുൽബാനി (ഒഡീഷ): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 35കാരനെ പെൺകുട്ടിയുടെ പിതാവും അമ്മാവനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. കൊല നടത്തിയശേഷം ഇരുവരും പോലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങി. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ ഞായറാഴ്ചയാണ് കൊലപാതകം.

സാഹസികൻ ലൂസിഡി 68 നിലകളുള്ള കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു; വിവരങ്ങൾ പുറത്തുവിടാതെ പോലീസ്
കാണ്ഡമാൽ ജില്ലയിലെ ഫുൽബാനിയിൽ നിന്ന് 75 കിലോമീറ്റർ അകലെ റൈകിയ പോലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിനടുത്താണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ വീടിന് പുറത്ത് കളിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെ 35കാരനായ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.

Parvathy Jayaram Instagram: സംശയിച്ച് ആരാധകർ

സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഞായറാഴ്ച പെൺകുട്ടിയുടെ പിതാവും അമ്മാവനും പ്രതിയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വടി ഉപയോഗിച്ചുള്ള അടിയേറ്റ് പ്രതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി റൈകിയ പോലീസ് സ്റ്റേഷന്റെ ഇൻസ്‌പെക്ടർ ഇൻ ചാർജ് രാമകാന്ത പത്ര പറഞ്ഞു.

വനിതാ ഡോക്ടർക്ക് നേരെ ലൈം​ഗികാതിക്രമം, മർദ്ദനം; പോലീസ് സ്റ്റേഷൻ വളഞ്ഞ് പ്രദേശവാസികൾ
പ്രതിയെ ആക്രമിച്ച ശേഷം ഇരുവരും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയുടെ മൃതദേഹം പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷം ബന്ധപ്പെട്ടവർക്ക് വിട്ടുനൽകി. യുവാവ് ഛത്തീസ്ഗഡ് സ്വദേശിയും കോൺക്രീറ്റ് മിക്‌സ്ചർ മെഷീൻ ഓപ്പറേറ്ററാണ്. പീഡനത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Read Latest National News and Malayalam News

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Recommended News

Exit mobile version