പ്രിയം യുവാക്കളോട്; ടെലി​ഗ്രാമിലൂടെ പരിചയപ്പെടും, ഒന്നിച്ചുള്ള ദൃശ്യങ്ങൾ ഒളിക്യാമറയിൽ; സഹായിക്കാൻ കാമുകനും സഹായികളും; ബെംഗളൂരുവിലെ ഹണിട്രാപ്പ് ഇങ്ങനെ

പ്രിയം-യുവാക്കളോട്;-ടെലി​ഗ്രാമിലൂടെ-പരിചയപ്പെടും,-ഒന്നിച്ചുള്ള-ദൃശ്യങ്ങൾ-ഒളിക്യാമറയിൽ;-സഹായിക്കാൻ-കാമുകനും-സഹായികളും;-ബെംഗളൂരുവിലെ-ഹണിട്രാപ്പ്-ഇങ്ങനെ
ബെംഗളൂരു: യുവാക്കളെ വലയിൽ വീഴ്ത്തുന്ന ഹണിട്രാപ്പ് സംഘം പോലീസിന്റെ പിടിയിൽ. ബെംഗളൂരു കേന്ദ്രീകരിച്ച് ഹണിട്രാപ്പ് ഒരുക്കിയ സംഘമാണ് പുത്തനഹള്ളി പോലീസിന്റെ പിടിയിലായത്. നിരവധി യുവാക്കൾ സംഘത്തിന്റെ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Also Read : മെക്സിക്കോയിൽ ഇന്ത്യക്കാരുമായി സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 18 പേർ മരിച്ചു

അബ്ദുൾ ഖാദർ, ശരണ പ്രകാശ്, യാസിൻ എന്നിവരാണ് മൈസൂരുവിൽ നിന്നും പോലീസ് പിടിയിലായത്. മുംബൈയിൽ നിന്നുള്ള നേഹ എന്ന യുവതിയേയും കാമുകനായ നദീമിനേയും ഉപയോഗിച്ചാണ് ഇവർ ഹണി ട്രാപ്പ് നടപ്പിലാക്കിയിരുന്നത്.

Tomato Price Hike: പിടികൊടുക്കാതെ കുതിച്ച് തക്കാളി വില

ടെലിഗ്രാമിലൂടെ സംഘം ആളുകളെ കുടുക്കിയിരുന്നത്. ഹണിട്രാപ്പിന് ശേഷം പ്രതികൾ ഇരകളെ കൊള്ളയടിക്കുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രധാനമായും യുവാക്കളായ സോഫ്റ്റുവെയർ എഞ്ചിനിയർമാരെയാണ് ഇവരുടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

അടുത്തിടെ മുംബൈ സ്വദേശിയായ എഞ്ചിനിയർ നൽകിയ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്. പ്രതികളുടെ പക്കൽ നിന്നും 20,000 രൂപയും കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും 25 നും 30 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്.

സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, പ്രതികൾ ബെംഗളൂരുവിലെ വിനായകനഗറിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. ടെലിഗ്രാം മെസഞ്ചർ ആപ്പ് വഴി യുവാക്കളെ പരിചയപ്പെടുകയും വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയുമായിരുന്നു. പിന്നാലെ ഒളിക്യാമറ ഉപയോഗിച്ച് അവരുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും ചെയ്യും.

അൽപസമയത്തിന് ശേഷം അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അതിക്രമിച്ച് വീടിനുള്ളിൽ കയറുകയും ഇരുവരേയും കൈയ്യോടെ പിടികൂടുകയും ബഹളം വയ്ക്കുകയും ചെയ്യും. ദൃശ്യങ്ങൾ കാണിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും പണം കൈപ്പറ്റുകയും ചെയ്യുമെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ആറുമാസക്കാലമായി പ്രതികൾ ഈ പ്രവൃത്തികൾ ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു. ഡസൺ കണക്കിന് ആളുകൾ ഇവരുടെ വലയിൽ വീണതായും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയതായും റിപ്പോർട്ടുണ്ട്.

മാനക്കേട് ഓർത്ത് ആരും പരാതിപറയാൻ എത്തിയിരുന്നില്ല. എന്നാൽ, ഒരു സ്വകാര്യ കമ്പനി ജീവനക്കാരൻ ഇവരുടെ ഭീഷണികൾ സഹിക്കാൻ വയ്യാതെ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് ഹണിട്രാപ്പ് സംഘം വലയിലാകുന്നത്.

Also Read : ദക്ഷിണേന്ത്യക്ക് രണ്ട് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി ഈ മാസം; പക്ഷെ കേരളത്തിന്…

പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പോലീസ് പിന്തുടർന്നു. അവർ ഇത്തരത്തിൽ ലഭിച്ച പണത്തോടെ പിടികൂടുകയായിരുന്നു.

Read Latest National News and Malayalam News

Exit mobile version