സ്വർണവിലയിൽ വീണ്ടും കുറവ്‌; പവന്‌ 33,680 രൂപ

സ്വർണവിലയിൽ-വീണ്ടും-കുറവ്‌;-പവന്‌-33,680-രൂപ

കൊച്ചി> സംസ്‌ഥാനത്ത്‌ വീണ്ടും സ്വർണത്തിന്‌ വില കുറഞ്ഞു.  പവന്‌ 750 രൂപകുറഞ്ഞ്‌ 33,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്‌ 95 രൂപ കുറഞ്ഞ്‌ 4210 രൂപയായി.

സമീപകാലത്ത്‌ 34000 രൂപയിൽ താഴെ സ്വർണവില പോകുന്നത്‌ ആദ്യമായാണ്‌. കഴിഞ്ഞ ആറുമാസത്തിനിടയിൽ ഏറ്റവും താഴ്‌ന്ന വില നിലവാരമാണിപ്പോൾ . ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതാണ്‌ വി കുറയനുള്ള കാരണമെന്ന്‌ പറയുന്നു.

Exit mobile version