കേളി യാത്രയയപ്പ് നല്‍കി

കേളി-യാത്രയയപ്പ്-നല്‍കി

റിയാദ്>  ഇരുപത്തിയൊന്ന്  വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്  നാട്ടില്‍ പോകുന്ന കേളി സുലൈ ഏരിയയിലെ സുര്‍ത്താ തവാരി യൂണിറ്റ് അംഗം ബി അനിരുദ്ധന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കേളിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന അനിരുദ്ധന്‍, കഴിഞ്ഞ 21 വര്‍ഷമായി സുലൈയിലെ ഡി.എന്‍.സി. കമ്പനിയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പാവുംമ്പ സ്വദേശി ആണ്.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് ട്രഷറര്‍ റിജേഷ് അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി  ഹാഷിം  സ്വാഗതം ആശംസിച്ചു. ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ ട്രഷറര്‍ അനിരുദ്ധന്‍ കൊട്ടോടി, അര്‍ഷിദ് കൂവ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അനിരുദ്ധനുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഹാഷിം സമ്മാനിച്ചു. യാത്രയയപ്പിന് അദ്ദേഹം നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version