ഫോൺ വാഗ്ദാനം ചെയ്ത് 17കാരിയെ ബലാത്സംഗം ചെയ്തു; കത്തി ഉപയോഗിച്ച് കുത്തി, പ്രതി സർക്കാർ ഉദ്യോഗസ്ഥൻ

ഫോൺ-വാഗ്ദാനം-ചെയ്ത്-17കാരിയെ-ബലാത്സംഗം-ചെയ്തു;-കത്തി-ഉപയോഗിച്ച്-കുത്തി,-പ്രതി-സർക്കാർ-ഉദ്യോഗസ്ഥൻ

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 13 Aug 2023, 5:46 pm

മൊബൈൽ ഫോൺ സൗജന്യമായി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി

abuse case
ANI Photo

ഹൈലൈറ്റ്:

  • മൊബൈൽ ഫോൺ സൗജന്യമായി നൽകാമെന്ന് പറഞ്ഞ് 17 കാരിയെ ബലാത്സംഗം ചെയ്തു.
  • സർക്കാർ ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്.
  • കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്.
ജയ്പൂർ: മൊബൈൽ ഫോൺ സൗജന്യമായി നൽകാമെന്ന് പറഞ്ഞ് രാജസ്ഥാനിൽ 17 കാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു. ജലവിതരണ വകുപ്പിലെ കാഷ്യറായ സുനിൽ കുമാർ ജംഗിദ് (35) എന്നയാളാണ് കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തത്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

വിമാനത്തിലിരുന്ന് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മുന്നിൽ സ്വയംഭോഗം; ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ
രാജസ്ഥാനിലെ കരൗലി ജില്ലയിലെ തോഡഭിം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പ്രതി കുട്ടിയെ വീട്ടിലെത്തി മൊബൈൽ ഫോൺ സൗജന്യമായി നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സംസ്ഥാന സർക്കാർ മൊബൈൽ ഫോണുകൾ സൗജന്യമായി നൽകുന്നുണ്ടെന്നും പദ്ധതി പ്രകാരം ഫോണിന് അർഹയായെന്നും പ്രതി കുട്ടിയെ അറിയിച്ചു.

The accused scared the police: പോലീസിനെ ഭീഷണിപ്പെടുത്തി പ്രതി

എത്തിച്ചിരിക്കുന്ന ഫോൺ ഉടൻ തീരുമെന്നും ഉടനെ ഓഫീസിൽ എത്തണമെന്നും പറഞ്ഞ് പ്രതി കുട്ടിയെ കാറിൽ കയറ്റിക്കൊണ്ട് പോയി. അമ്മയുമായി സംസാരിക്കണമെന്ന് കുട്ടി പറഞ്ഞെങ്കിലും പ്രതി സമ്മതിച്ചില്ല. പെൺകുട്ടിയെ വാഹനത്തിൽ കയറ്റി അകലെയുള്ള ഒരു മുറിയിലെത്തിച്ച് പ്രതി പീഡിപ്പിച്ചു. കുട്ടി ബഹളം വെച്ചതോടെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും കൈയിൽ കത്തി ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പീഡനത്തിന് ശേഷം കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു.

വീട്ടിലെത്തിയ കുട്ടി പീഡനവിവരം അമ്മയെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകുകയും ചെയ്തു. വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും നിലവിളിക്കുകയും ചെയ്തപ്പോൾ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. പീഡനവിവരം പുറത്തുവന്നതോടെ പ്രതിയെ നാട്ടുകാർ പിടികൂടി ഇയാൾ ജോലി ചെയ്തിരുന്ന ഓഫീസിൻ്റെ പ്രധാന ഗേറ്റിന് മുന്നിലെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. പോലീസ് എത്തുന്ന വിവരമറിഞ്ഞ നാട്ടുകാർ ഇയാളെ വിട്ടയച്ചു. ഈ സമയത്താണ് പ്രതി ഒളിവിൽ പോയത്.

കുട്ടികളുടെ പെരുമാറ്റത്തിൽ പന്തികേട്, മിഠായിക്കായി വാശിപിടിക്കുന്നു; കഞ്ചാവ് കലർത്തിയ ചോക്ലേറ്റുകൾ വിറ്റ് കടയുടമ അറസ്റ്റിൽ
പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി.
പ്രതിയെ നാട്ടുകാർ കെട്ടിയിട്ട് മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. യുവാവിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version