കെയര്‍ ഫോര്‍ കേരള മിഷനില്‍ പല്‍പക് പങ്കാളികള്‍ ആയി

കെയര്‍-ഫോര്‍-കേരള-മിഷനില്‍-പല്‍പക്-പങ്കാളികള്‍-ആയി

കുവൈറ്റ് സിറ്റി> കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ രീതിയില്‍  മെഡിക്കല്‍ ഉപകരണങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുവാനായി  കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡും നോര്‍ക്കയും ചേര്‍ന്നു സംഘടിപ്പിക്കുന്ന കെയര്‍ ഫോര്‍ കേരള മിഷന്‍ 2021 ല്‍ പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റും പങ്കാളികളായി

300 ദിനാറോളം വിലമതിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളും മറ്റ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപയും സംഭാവന ചെയ്യുകയുണ്ടായി.

മംഗഫില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് സംഭാവന തുക കേരള പ്രവാസി ക്ഷേമനിധി, നോര്‍ക്കാ ഡയറക്ടര്‍  അജിത് കുമാറിന് കൈമാറി. പ്രസിഡന്റ് പ്രേംരാജ്, ജന. സെക്രട്ടറി ജിജു മാത്യു, ട്രഷറര്‍ ശ്രീഹരി, ജോയിന്റ് സെക്രട്ടറി ശിവദാസ് വാഴയില്‍, ഫഹാഹീല്‍ ഏരിയാ പ്രസിഡന്റ് ഷാജു തീത്തുണ്ണി, എന്നിവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version