കുവൈറ്റ് സിറ്റി> കേവലം സ്ത്രീധന സമ്പ്രദായത്തിന്റെ കാര്യത്തിൽ മാത്രമല്ല, നമ്മുടെയും സമൂഹത്തിന്റെയും സ്ത്രീകളോടുള്ള വീക്ഷണത്തിൽ മാറ്റം വരുത്തണമെന്നും പെൺകുട്ടികളെ ബാധ്യതയായി കാണുന്ന മനോഭാവത്തിന് മാറ്റം വരുത്തി ആൺപെൺ തുല്യത ഉറപ്പു വരുത്തണം എന്നും കുവൈറ്റിലെ പ്രമുഖ വനിതാ സംഘടനയായ വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അഖിലേന്ത്യ ജനാധിപത്യമഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ:പി. സതിദേവി പറഞ്ഞു.
വെർച്വൽ മീഡിയയിലൂടെ മൈഥിലി ശിവരാമൻ നഗറിൽ അവതരണ ഗാനത്തോടെ നടന്ന കേന്ദ്ര സമ്മേളനത്തിൽ കേന്ദ്രകമ്മിറ്റി അംഗം ജിജി രമേശ് അനുശോചനവും, വൈസ് പ്രസിഡന്റ് ബിന്ദു ദിലീപ് സ്വാഗതവും പറഞ്ഞു.
.സ്ത്രീധന നിരോധന നിയമം ശക്തിപ്പെടുത്തുന്നതുൾപ്പെടെ സമകാലികമായ വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. രമ അജിത്തും, അഞ്ജന സജിയും പ്രസീഡിയം നിയന്ത്രിക്കുകയും ആക്ടിങ് സെക്രട്ടറി ആശബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ വത്സ സാം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
സുമതിബാബു, ഷിനി റോബർട്ട് എന്നിവർ (മിനുട്സ് ) ശുഭ ഷൈൻ, ദിപിമോൾ സുനിൽകുമാർ, ദേവി സുഭാഷ് (പ്രമേയം )എന്നിങ്ങനെ സബ് കമ്മിറ്റികളും സമ്മേളനത്തിന്റെ ഭാഗമായി പ്രവർത്തിച്ചു.
കലാകുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ബാലവേദി കുവൈറ്റ് പ്രസിഡന്റ് അനന്തിക ദിലീപ്എന്നിവർസമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിക്കുകയും ആർ നാഗനാഥൻ, ടി. വി ഹിക്മത്ത്, സജി തോമസ് മാത്യു എന്നിവർ ഭാരവാഹികളെ അനുമോദിച്ചു. ജന:സെക്രട്ടറി ആശ ബാലകൃഷ്ണൻ നന്ദി പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..