കെഎസ്എസ്‌ഐഎ ജില്ലാഘടകം 62ാം വാര്‍ഷിക പൊതുയോഗം നടത്തി

കെഎസ്എസ്‌ഐഎ-ജില്ലാഘടകം-62ാം-വാര്‍ഷിക-പൊതുയോഗം-നടത്തി

കൊച്ചി > കേരളാ സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെഎസ്എസ്‌ഐഎ) എറണാകുളം ജില്ലാ ഘടകത്തിന്റെ 62-ാമത് വാര്‍ഷിക പൊതുയോഗം ചിറ്റിലപ്പള്ളി സ്‌ക്വയറില്‍ നടന്നു. ജില്ലാ പ്രസിഡന്റ് എം എ അലി അധ്യക്ഷനായ ചടങ്ങ് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന വ്യവസായ പ്രമുഖരെ ചടങ്ങില്‍ കളക്ടര്‍ ആദരിച്ചു.

അംഗങ്ങളുടെ മക്കളില്‍ 10, പ്ലസ് 2 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകളും കളക്ടര്‍ സമ്മാനിച്ചു. സെക്രട്ടറി ബിനു വി എം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് നിസാറുദ്ദീന്‍ എ മുഖ്യപ്രഭാഷണം നടത്തി. ഡെന്റ്‌കെയര്‍ സിഎംഡി ജോണ്‍ കുര്യാക്കോസ് മുഖ്യാതിഥിയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നജീബ് പി എ, കെഎസ്എസ്‌ഐഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജെ ജോസ്, സെന്‍ട്രല്‍ സോണ്‍ വൈസ് പ്രസിഡന്റ് അബ്രഹാം കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി ജയകൃഷ്ണന്‍ ബി, എറണാകുളം ജില്ലാ എംഎസ്എംഇ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റെ കെ എ ജോസഫ്, സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ട്രഷറര്‍ റാഫേല്‍ എന്‍ ജെ, ജില്ലാ വൈസ് പ്രസിഡന്റ് ടോം തോമസ്, ജോയിന്റ് സെക്രട്ടറി അനീസ് എ എന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ട്രഷറല്‍ രാജേഷ് ജി വാര്‍ഷികകണക്കുകളും ബജറ്റും അവതരിപ്പിച്ചു. ജില്ലാ യൂണിറ്റില്‍ അംഗങ്ങളായ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version