ടെലഗ്രാം വഴി പരിചയപ്പെടും, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; നഗ്നദൃശ്യം പകർത്തി ഭീഷണി; മെഹറിന്‍റെ വലയിൽ വീണത് യുവാക്കൾ

ടെലഗ്രാം-വഴി-പരിചയപ്പെടും,-പിന്നീട്-വീട്ടിലേക്ക്-ക്ഷണിക്കും;-നഗ്നദൃശ്യം-പകർത്തി-ഭീഷണി;-മെഹറിന്‍റെ-വലയിൽ-വീണത്-യുവാക്കൾ
ബെംഗളൂരു: ബെംഗളൂരു പോലീസ് ഹണിട്രാപ് കേസിൽ പിടികൂടിയ മുംബൈ മോഡൽ മെഹർ നിരവധി യുവാക്കളെ ചതിയിൽപ്പെടുത്തിയിരുന്നെന്ന് റിപ്പോർട്ട്. 12 പേരിൽനിന്നായി മെഹർ എന്ന നേഹ ലക്ഷണങ്ങളാണ് തട്ടിയെടുത്തതെന്നാണ് പോലീസ് പറയുന്നത്. യുവാക്കളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയശേഷം മതപരിവർത്തനം ചെയ്യാൻ ഭീഷണിപ്പെടുത്തുകയും വഴങ്ങിയില്ലെങ്കിൽ പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതി.

20നും 50നും ഇടയിൽ പ്രായമുള്ളവരെയാണ് മെഹർ കെണിയിൽപ്പെടുത്തിയിരുന്നത്. 30 വയസ്സിൽ താഴെയുള്ളവരാണ് തട്ടിപ്പിനിരയായവരിൽ കൂടുതലുമെന്നാണ് റിപ്പോർട്ട്. ടെലഗ്രാം വഴിയാണ് മെഹർ ഇവരുമായി പരിചയത്തിലാകുന്നത്. തുടർന്ന് ബന്ധം സ്ഥാപിച്ച് ജെപി നഗറിലുള്ള വസതിയിലേക്ക് ക്ഷണിക്കും. ഇവിടേക്കെത്തുന്ന യുവാക്കളുടെ ചിത്രം സംഘത്തിലെ മറ്റുള്ളവർക്കൊപ്പം പകർത്തുകയാണ് ഇവർ ചെയ്യുന്നത്.

ഓറഞ്ച് വന്ദേ ഭാരത് പുറത്തിറങ്ങുന്നു; അനാച്ഛാദനം ഓഗസ്റ്റ് 19ന്? പണി പൂർത്തിയായത് 31ാം വന്ദേ ഭാരതിന്‍റേത്

Palakkad Well Chemical Change: പാലക്കാട് കിണറിനുള്ളിൽ സ്ഫോടനം

വീട്ടിലേക്കെത്തുന്നവർക്കൊപ്പം ബിക്കിനി ധരിച്ച് മെഹർ ആദ്യം സെൽഫിയെടുക്കും പിന്നാലെയാണ് സംഘത്തിലെ മറ്റുള്ളവർ ദൃശ്യം പകർത്തുന്നത്. ഇരയാക്കപ്പെടുന്നവരുടെ ഫോണിൽനിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പറും ഇവർ കൈക്കലാക്കും. തുടർന്ന് ഇതിലേക്ക് ചിത്രങ്ങൾ അയച്ച് കൊടുക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്.

പറയുന്ന പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറത്തുവിടുമെന്നും യുവതിയെ വിവാഹം കഴിക്കണമെന്നുമെല്ലാമാകും ഭീഷണി. വിവാഹം കഴിക്കാൻ മതംമാറണമെന്നും ഇവർ ആവശ്യപ്പെടും. ഇതോടെ പലരും സംഘത്തിന് പണം നൽകും. അടുത്തിടെ തട്ടിപ്പിനിരയായ ഒരാൾ പോലീസിൽ പരാതി നൽകിയതോടെയാണ് ഇവർ പിടിയിലായത്.

മദ്യക്കടത്ത് സംഘത്തെ പിടികൂടാൻ എക്സൈസ്; ഓണത്തോട് അനുബന്ധിച്ച് പരിശോധന കർശനമാക്കി; രണ്ടുപേർ അറസ്റ്റിൽ

പ്രാഥമിക അന്വേഷണത്തിൽ 12 പേർ തട്ടിപ്പിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ആളുകൾ ഇരകളായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. ബെംഗളൂരു പുട്ടനഹള്ളി പോലീസാണ് പ്രധാനപ്രതിയായ മെഹറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ സ്വദേശിനിയാണ് ഇവർ.

കാർത്തിക് കെ കെ നെ കുറിച്ച്

Exit mobile version