ബലാത്സംഗത്തിനിരയായ മുറിയിൽ മറ്റൊരു കുട്ടി, 17കാരി രക്ഷപ്പെട്ടതിന് പിന്നാലെ 14കാരിയെ മോചിപ്പിച്ച് പോലീസ്; പ്രതികൾ അറസ്റ്റിൽ

ബലാത്സംഗത്തിനിരയായ-മുറിയിൽ-മറ്റൊരു-കുട്ടി,-17കാരി-രക്ഷപ്പെട്ടതിന്-പിന്നാലെ-14കാരിയെ-മോചിപ്പിച്ച്-പോലീസ്;-പ്രതികൾ-അറസ്റ്റിൽ
ജയ്പൂർ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത 19കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം. പെൺകുട്ടികളുടെ പരാതിയിൽ പ്രതിയായ മൊയ്തീൻ എന്ന യുവാവിനെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പ്രായപൂർത്തിയാകാത്ത രണ്ട് സുഹൃത്തുക്കളെ ബുധനാഴ്ച അറസ്റ്റ് ചെയ്തു.

ടെലഗ്രാം വഴി പരിചയപ്പെടും, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; നഗ്നദൃശ്യം പകർത്തി ഭീഷണി; മെഹറിന്‍റെ വലയിൽ വീണത് യുവാക്കൾ
പതിനാലും പതിനേഴും പ്രായമുള്ള പെൺകുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്. പെൺകുട്ടികളിൽ ഒരാളെ യുവാവ് ദിവസത്തിലേറെ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നുവെന്നും പ്രതിയുടെ സുഹൃത്തുക്കക്കൾ ഈ കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു.

ഒന്നിലധികം സിം കാ‍ർഡുണ്ടോ? പണിയാകും, പഴയ സിം കാർഡുകൾ കണ്ടെത്താം

ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളിലൊരാൾ തിങ്കളാഴ്ച സദർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെയാണ് പീഡനവിവരം പുറത്തുവന്നത്. ഹോട്ടലിൽ പരിശോധന നടത്തിയ പോലീസ് പതിനാലുകാരിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ജാലുപുര പോലീസ് സ്റ്റേഷനിൽ 14കാരിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. 14കാരിയെ കെയർ ഹോമിലേക്ക് അയച്ചു.

17വയസുള്ള പെൺകുട്ടിയെ മൊയ്തീൻ ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ജയ്പൂർ പോലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫ് പറഞ്ഞു. കുട്ടി ഞായറാഴ്ച ഇവിടെ നിന്നും രക്ഷപ്പെടുകയും വീട്ടിലെത്തി പീഡനവിവരം അറിയിച്ചു. ഹോട്ടലിൽ മറ്റൊരു കുട്ടിയെ കൂടി കണ്ടുവെന്ന് ബന്ധുക്കളെ അറിയിച്ചു. തുടർന്ന് പോലീസിൽ വിവരമറിയിച്ചു.

പ്രണയാഭ്യർഥന നിരസിച്ചു; അമ്മയുടെ മുന്നിൽ 12 കാരിയെ കുത്തിക്കൊന്നു, പെൺകുട്ടിക്ക് എട്ടോളം കുത്തേറ്റു
താൻ ബലാത്സംഗത്തിനിരയായ ഹോട്ടലിൽ മറ്റൊരു പെൺകുട്ടിയെ തടവിൽ പാർപ്പിച്ചിരിക്കുന്നതായി കണ്ടുവെന്ന് പതിനേഴുകാരി പോലീസിനെ അറിയിച്ചു. പോലീസ് ഹോട്ടലിൽ എത്തി നടത്തിയ പരിശോധനയിൽ 14 വയസുള്ള പെൺകുട്ടിയെ കണ്ടെത്തി. തന്റെ മാതാപിതാക്കൾ അകന്നു കഴിയുകയാണെന്നും യുപിയിലും ഹരിയാനയിലുമാണ് ഇരുവരുമെന്നും കുട്ടി പോലീസിനെ അറിയിച്ചു. ഇരുപത് ദിവസത്തോളം 14കാരിയെ പ്രതി തടവിൽ പാർപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.

മാതാപിതാക്കൾ ഉപേക്ഷിച്ചതോടെ മൂത്ത സഹോദരിയുടെ വീട്ടിലെത്തി. ഇതിനിടെയാണ് മൊയ്തീനെ കാണുന്നതും പരിചയപ്പെടുന്നതെന്നും 14കാരി പറഞ്ഞു. ഹോട്ടൽ മുറിയിൽ എത്തിച്ച് ഇയാൾ ബലാത്സംഗം ചെയ്തു. പിന്നീട് മൊയ്തീൻ്റെ പ്രായപൂർത്തിയാകാത്ത രണ്ട് സുഹൃത്തുക്കൾ ഹോട്ടലിൽ എത്തുകയും ഇവരും കുട്ടിയെ ബലാത്സംഗം ചെയ്യുകമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Exit mobile version