കഴിക്കണം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ

കഴിക്കണം-ആന്റി-ഓക്‌സിഡന്റുകൾ-അടങ്ങിയ-ഈ-ഭക്ഷണങ്ങൾ

ആൻറി ഓക്സിഡന്റുകളെക്കുറിച്ചും അവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം നാം ധാരാളമായി പറഞ്ഞു കേൾക്കാറുണ്ട്. ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകൾ എവിടെ നിന്ന് ലഭിക്കും?

Foods rich in antioxidants

കഴിക്കണം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ

ഹൈലൈറ്റ്:

  • ആന്റി ഓക്‌സിഡന്റുകൾ ശരീരത്തിന് ആവശ്യമാകുന്നത് എന്തുകൊണ്ട്?
  • ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെ?

ആന്റിഓക്‌സിഡന്റുകളെക്കുറിച്ചും അവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചും നാം ധാരാളം കേട്ടിരിക്കാം. ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ പല രോഗങ്ങളിൽ നിന്നും പ്രതിരോധിക്കാൻ സഹായിക്കും. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് നിങ്ങളുടെ ശരീരത്തെ ആന്റിഓക്‌സിഡന്റുകൾ സംരക്ഷിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഫ്രീ റാഡിക്കലുകൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നുവെങ്കിൽ, അവ ഓക്സിഡേറ്റീവ് സമ്മർദ്ദം ഉണ്ടാക്കിയേക്കാം, ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളായ കാൻസർ, ഹൃദ്രോഗം, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. 2016 ഡിസംബറിൽ ജേണൽ ഓഫ് ന്യൂട്രീഷ്യണൽ സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ സൂചിപ്പിച്ചതാണ് ഈ വസ്തുത.

ആന്റിഓക്‌സിഡന്റുകളുടെ ഉറവിടം അറിയുന്നതിനുമുമ്പ്, അവയുടെ നിലവിലുള്ള തരങ്ങൾ മനസിലാക്കണം. ഒന്നാമതായി, അവ വെള്ളത്തിൽ ലയിക്കുന്നതും കൊഴുപ്പ് ലയിക്കുന്നതും ആയി രണ്ട് തരങ്ങളായി തിരിച്ചിരിക്കുന്നു. രക്തത്തിൽ പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ വെള്ളത്തിൽ ലയിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രവർത്തിക്കുന്നു, അതേസമയം കൊഴുപ്പ് ലയിക്കുന്നവ കോശ സ്തരങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രീ റാഡിക്കലുകളെ നേരിടാൻ സഹായിക്കുന്നു. വിറ്റാമിനുകളിലും പ്രോട്ടീൻ ഉൾപ്പെടെയുള്ള ധാതുക്കളിലും ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ക്വെർസെറ്റിൻ, ലൈകോപീൻ, ഫ്ലേവനോയ്ഡുകൾ, ല്യൂട്ടിൻ തുടങ്ങിയ ഫൈറ്റോകെമിക്കലുകളിൽ ഗണ്യമായ അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ ഉറവിടങ്ങളെല്ലാം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുമെന്ന് കരുതപ്പെടുന്നു.

ഇപ്പോൾ, നിങ്ങൾ ചിന്തിച്ചിരിക്കണം, അവ എവിടെ നിന്ന് ലഭിക്കും എന്ന്, അല്ലെ? ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ ഇതാ:

1. ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിന്റെ ആരോഗ്യഗുണങ്ങൾ അതിന്റെ ആന്റിഓക്‌സിഡന്റ് പ്രവർത്തനത്തിന് കാരണമാകുന്ന ഫ്ലേവനോയ്ഡുകളിൽ നിന്നാണ് ലഭിക്കുന്നത്. ശരീരത്തിലെ എൽ‌ഡി‌എൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഡാർക്ക് ചോക്ലറ്റ് ഫലപ്രദമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
അമിതവണ്ണം കുറയ്ക്കാൻ വേണം ഈ അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ
2. ചുവന്ന കാബേജ്

പർപ്പിൾ കാബേജ് എന്നും അറിയപ്പെടുന്ന ചുവന്ന കാബേജിൽ നല്ല വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു, അതിൽ ഗർഭിണികൾക്ക് അത്യാവശ്യമായ ഫോളേറ്റും ഉൾപ്പെടുന്നു. വിറ്റാമിൻ സിയും ഈ കാബേജിൽ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ആൻറി ഓക്സിഡൻറായി പ്രവർത്തിക്കുന്നു. അത് ഹൃദ്രോഗങ്ങൾ, ചില അർബുദങ്ങൾ, കാഴ്ച നഷ്ടം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്നു.

3. ആർട്ടിച്ചോക്കുകൾ

ആർട്ടിചോക്കുകളിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്, അവ വളരെ പോഷകഗുണമുള്ളവയാണ്; കാരണം അവ ധാരാളം ആരോഗ്യ ഗുണങ്ങൾ നമ്മുടെ ശരീരത്തിന് നൽകുന്നു. എന്തിനധികം, ആർട്ടിച്ചോക്കിൽ ഫൈബർ, വിറ്റാമിൻ സി, കെ, ഫോളേറ്റ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും കൂടുതലായി അടങ്ങിയിട്ടുണ്ട്.

4. ചീര

നിങ്ങളുടെ പ്ലേറ്റിലേക്ക് കുറച്ച് പച്ചിലകൾ ചേർക്കാൻ ആവശ്യപ്പെടുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ചീരയാണ്. കുറഞ്ഞ കലോറി അടങ്ങിയ ഈ പച്ചിലക്കറിയിൽ നല്ല അളവിൽ ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായകമാണ്.

5. ബ്ലൂബെറി

ബ്ലൂബെറി രുചികരവും നിരവധി പോഷകങ്ങൾ അടങ്ങിയതുമാണ്, അതാണ് അവയെ ഏറ്റവും ജനപ്രിയമായ ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നായി മാറ്റുന്നത്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാൽ കോശങ്ങളെ കേടുപാടുകളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കാൻ അവ സഹായിച്ചേക്കാം.
മഞ്ഞൾ എന്ന വേദനസംഹാരി; സന്ധിവാതത്തിന് പരിഹാരം ഇങ്ങനെ
6. ബ്രൊക്കോളി

വിറ്റാമിൻ, ധാതുക്കൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ഒരു കലവറ തന്നെയാണ് ബ്രൊക്കോളി. വിറ്റാമിൻ സി റീസൈക്കിൾ ചെയ്യാനും ല്യൂട്ടീൻ, ബീറ്റാ കരോട്ടിൻ തുടങ്ങിയ കരോട്ടിനോയിഡുകൾക്കൊപ്പം നൽകാനും സഹായിക്കുന്ന ഫ്ലേവനോയ്ഡുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. മൊത്തത്തിൽ, ഫ്രീ റാഡിക്കലുകളെയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തെയും നേരിടാൻ അവ സഹായിക്കുന്നു.

7. ചുവന്ന മുന്തിരി

ചുവന്ന മുന്തിരിയിൽ കലോറി താരതമ്യേന കുറവാണ്, മാത്രമല്ല ഏറ്റവും പ്രചാരമുള്ള പഴങ്ങളിൽ ഒന്നാണ് ഇത്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പോലുള്ള ആരോഗ്യകരമായ നിരവധി ഫൈറ്റോ ന്യൂട്രിയന്റുകളുടെ ഒരു കലവറയാണ് അവ. ഈ പോഷകങ്ങൾ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് നല്ലതാണ്, അതുവഴി ഹൃദ്രോഗത്തിനും ക്യാൻസറിനുമുള്ള സാധ്യത കുറയ്ക്കും.

8. ബീൻസ്

സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീന്റെ ആരോഗ്യകരമായ ഉറവിടവും കാംപ്ഫെറോൾ എന്ന ആന്റിഓക്‌സിഡന്റും ബീൻസ് വാഗ്ദാനം ചെയ്യുന്നു. ക്യാൻസർ തടയുന്നതിനും വിട്ടുമാറാത്ത വീക്കം തടയുന്നതിനും ഇവ സഹായകമാണ്.

നിങ്ങളുടെ ആരോഗ്യത്തിന് ആന്റിഓക്‌സിഡന്റുകൾ നിർണായകമാകുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. അതിനാൽ, ഈ ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഇനി നിർബന്ധമായും ചേർക്കുക.

മുക്കുറ്റി കൊണ്ട് തലവേദനയ്ക്ക് പരിഹാരം

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : add these antioxidant rich foods in your diet for a better health
Malayalam News from malayalam.samayam.com, TIL Network

Exit mobile version