40 വയസ് മുതൽ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

40-വയസ്-മുതൽ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
ആർക്കും പിടിച്ച് നിർത്താൻ കഴിയാതെ പറക്കുന്നതാണ് പ്രായം. പ്രായമാകുന്നതിന് അനുസരിച്ച് സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കാറുണ്ട്. ആർക്കും തടഞ്ഞ് നിർത്താൻ കഴിയാത്തതാണ് ഈ മാറ്റങ്ങൾ. ശരീരത്തിലെ എല്ലുകൾക്കും ചർമ്മത്തിനുമൊക്കെ വളരെ വലിയ മാറ്റങ്ങളാണ് പ്രായമാകുന്നതിന് അനുസരിച്ച് കാണപ്പെടുന്നത്. ഈ അടുത്ത കാലത്തായി 35നും 40നും ഇടയിലുള്ള പ്രായക്കാരിലാണ് കൂടുതലായി ഹൃദയ സംബന്ധമായ പല പ്രശ്നങ്ങളും കണ്ടുവരുന്നത്. 40 വയസ് കഴിയുമ്പോൾ ജീവിതശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ അത് നല്ല ആരോഗ്യത്തോടെ ദീർഘക്കാലം ജീവിക്കാം.

പോഷകങ്ങൾ

പോഷകങ്ങൾ

പ്രായമാകുന്നത് അനുസരിച്ച് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുക. പോഷകങ്ങൾ ധാരാളമുള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കേണ്ടത് ഏറെ നല്ലതാണ്. ഭക്ഷണത്തിൽ നാരുകളുടെയും പ്രോട്ടീനുകളുടെയും അളവ് വർധിപ്പിക്കാൻ ​ശ്രദ്ധിക്കുക.
കാർബോഹൈഡ്രേറ്റുകളും കൊഴുപ്പും നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുക.

ഉറക്കം

രാത്രിയിൽ എല്ലാ സമ്മർദ്ദങ്ങളും മറന്ന് സമാധാനത്തോടെ ഉറങ്ങുക. ഉറക്കം നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നതിനാൽ, നിങ്ങൾ കൃത്യസമയത്ത് ഉറങ്ങുന്നുവെന്ന് ഉറപ്പാക്കുക. എല്ലാ ദിവസം ഒരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക. 7 മുതൽ 8 മണിക്കൂറാണ് ശരാശരി ഒരു വ്യക്തിക്ക് ഉറക്കം ആവശ്യമായിട്ടുള്ളത്. ശരീരത്തിലെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഇത് ഏറെ സഹായിക്കും.

വിറ്റാമിൻ ബി12 കുറഞ്ഞാൽ ശരീരത്തിൽ സംഭവിക്കുന്നത്

വിറ്റാമിൻ ബി12 കുറഞ്ഞാൽ ശരീരത്തിൽ സംഭവിക്കുന്നത്

ജലാംശം നിലനിർത്തുക

ഏത് പ്രായത്തിലാണെങ്കിലും ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ്. ദഹനത്തെ പിന്തുണയ്ക്കാനും അതുപോലെ ശരീരത്തിലെ താപനില നിയന്ത്രിക്കാനും ജലാംശം ഏറെ സഹായിക്കും. ചർമ്മത്തിലെ ചുളിവുകൾ പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ ജലാംശം ഏറെ നല്ലതാണ്. കൂടാതെ അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ജലാംശം സഹായിക്കും. ദിവസവും 2 ലിറ്റർ വെള്ളം കുടിക്കുക. വെള്ളം അല്ലെങ്കിൽ മധുരമില്ലാത്ത പഴച്ചാറുകൾ ദ്രാവക രൂപത്തിൽ കുടിക്കുക. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, സോഡകൾ, അമിതമായ കഫീൻ എന്നിവയുടെ ഉപയോഗം പരമാവധി പരിമിതപ്പെടുത്തുക. കാരണം അവ നിർജ്ജലീകരണത്തിന് കാരണമാകും.

സമ്മർദ്ദം കുറയ്ക്കുക

ജോലിയിലാണെങ്കിലും വീട്ടിലാണെങ്കിലും ഒരു പരിധി വരെ സമ്മർദ്ദങ്ങൾ കുറയ്ക്കാൻ ശ്രമിക്കുക. ജീവിതശൈലി മാറുന്നത് അനുസരിച്ച് പലർക്കും സമ്മർദ്ദം കൂടി വരികയാണ്. പ്രായമാകുന്നത് അനുസരിച്ച് ഇത് കുറയ്ക്കാൻ ശ്രമിക്കുക. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാൻ കാരണമാകാറുണ്ട്. പ്രത്യേകിച്ച് 40 വയസ്സിനു ശേഷം ഇത് ആരോഗ്യത്തെ മോശമായി ബാധിക്കാം. ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, യോഗ, വിശ്രമം എന്നിവ നേടുക. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

വ്യായാമം

40 വയസ്സിന് മുമ്പും ശേഷവും ശരീരത്തിന് ആവശ്യമായ ശാരീരിക പ്രവർത്തനമാണ് വ്യായാമം. ദിവസവും പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും വളരെ ഗുണം ചെയ്യും. അതിനാൽ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുന്നത് പല ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കാനും അതുപോലെ എല്ലുകൾക്ക് ബലവും ദൃഢതയും നൽകാനും സഹായിക്കും.

ചെക്കപ്പുകൾ നടത്തുക

ഒരു പ്രായം കഴിഞ്ഞാൽ കൃത്യമായ ആരോഗ്യ ചെക്കപ്പുകൾ നടത്താൻ ശ്രമിക്കുക. പ്രമേഹം കൊളസ്ട്രോൾ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടോയെന്ന് മുൻകൂട്ടി കണ്ടെത്തുക. മാത്രമല്ല അത്യാവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശ പ്രകാരം മരുന്നുകൾ കഴിക്കാനും ശ്രമിക്കണം. ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾക്ക് ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക തകരാറുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരം ഒരു പ്രശ്നം നേരത്തെ തന്നെ ചികിത്സിക്കാം.

റ്റീന മാത്യു നെ കുറിച്ച്

റ്റീന മാത്യു ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.Read More

Exit mobile version