നല്ല സോഫ്റ്റും തിളക്കവുമുള്ള ചർമ്മത്തിന് ചിയ സീഡ്സ് ഉപയോഗിച്ചൊരു വിദ്യ

നല്ല-സോഫ്റ്റും-തിളക്കവുമുള്ള-ചർമ്മത്തിന്-ചിയ-സീഡ്സ്-ഉപയോഗിച്ചൊരു-വിദ്യ
ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. ചർമ്മത്തിൻ്റെ തിളക്കവും ഭംഗിയുമൊക്കെ നിലനിർത്താൻ പരിചരണം നൽകേണ്ടത് ഏറെ പ്രധാനമാണ്. അമിതമായ ചൂടും വെയിലുമൊക്കെ ചർമ്മത്തെ വലിയ രീതിയിൽ ബാധിക്കാറുണ്ട്. പലപ്പോഴും തിരക്ക് കാരണം ചർമ്മത്തിന് വേണ്ട രീതിയിലുള്ള പരിചരണം നൽകാൻ പലർക്കും സാധിക്കാറില്ല. ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള സംരക്ഷണം നൽകേണ്ടത് ഏറെ പ്രധാനമാണ്. ഇതിനായി വീട്ടിൽ തന്നെ സിമ്പിളായി ചെയ്യാൻ കഴിയുന്ന ഒരു ഫേസ് മാസ്ക് എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം.

മുഖത്തെ എണ്ണമയം കുറയ്ക്കാൻ മൂന്ന് ചേരുവകളിൽ ഒരു കൂട്ട്

മുഖത്തെ എണ്ണമയം കുറയ്ക്കാൻ മൂന്ന് ചേരുവകളിൽ ഒരു കൂട്ട്

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട്

ശരീരത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകാൻ ബീറ്റ്റൂട്ട് സഹായിക്കാറുണ്ട്. മുഖക്കുരു, ചർമ്മത്തിലെ നിറ വ്യത്യാസം, കരിവാളിപ്പ് എല്ലാം മാറ്റാൻ ബീറ്റ്റൂട്ട് സഹായിക്കും. ധാരാളം അയൺ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തം ശുദ്ധീകരിക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. മാത്രമല്ല ചുണ്ടുകൾക്ക് പിങ്ക് നിറം നൽകാനും ബീറ്റ്റൂട്ട് ഏറെ നല്ലതാണ്.

തേൻ

നിരവധി ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. അതുപോലെ ചർമ്മ സംരക്ഷണത്തിലും തേനിനുള്ള പങ്ക് വളരെ വലുതാണെന്ന് തന്നെ പറയാം. തേനില്‍ ആന്റി ബാക്ടീരിയല്‍ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അതുപോലെ ച‍ർമ്മം മൃദുവാക്കാനും തേൻ ഏറെ നല്ലതാണ്. ഇത് ചര്‍മ്മത്തിലെ അമിത എണ്ണമയം നീക്കാനും സഹായിക്കും. കൂടാതെ, ഇതില്‍ പ്രോട്ടീന്‍, അമിനോ ആസിഡ്, വിറ്റമിന്‍, മിനറല്‍സ് എന്നിവയെല്ലാം ച‌ർമ്മത്തിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്.

പാൽ

ചർമ്മത്തിൽ മികച്ചൊരു ക്ലെൻസറായി പ്രവർത്തിക്കാൻ പാലിന് കഴിയും. ഇത് പല തരത്തിലുള്ള ചർമ്മ പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. ചർമ്മം നന്നായി സോഫ്റ്റാക്കാനും അതുപോലെ അടഞ്ഞ സുഷിരങ്ങൾ തുറക്കാനും ഏറെ നല്ലതാണ് പാൽ. ഫേസ് പായ്ക്കുകളിൽ പാൽ ഉപയോഗിക്കുന്നത് ഗുണം ഇരട്ടിയാക്കും. എപ്പോഴും ചർമ്മം തിളങ്ങാൻ സഹായിക്കുന്നതാണ് പാൽ.

ചിയ സീഡ്സ്

ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്നതാണ് ചിയ സീഡ്സ്. പക്ഷെ ഇത് കൊണ്ട് ചർമ്മവും നല്ല സൂപ്പറായിട്ട് തിളങ്ങും. ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നതാണ് ചിയ സീഡ്സ്. ഫ്രീ റാഡിക്കലുകള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, കോശനാശം എന്നിവയ്ക്ക് എല്ലാം പുറപ്പടുവിക്കുന്നു. ഇത് അകാല വാ‍ർധര്യത്തിൻ്റെ ലക്ഷണങ്ങൾ ചർമ്മത്തിലുണ്ടാക്കുന്നു. ചിയ സീഡിലെ ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ എ, സി, ഇ എന്നിവ ഫ്രീ റാഡിക്കലുകളെ ന്യൂട്രലൈസ് ചെയ്യാനും ച‍ർമ്മത്തിൻ്റെ ആരോ​ഗ്യ പ്രശ്നങ്ങളും കുറയ്ക്കുന്നു.

ഫേസ് പായ്ക്ക് തയാറാക്കാൻ

ചിയ സീഡ്സ് തലേ ദിവസം രാത്രി പാലിൽ കുതിർത്ത് വയ്ക്കണം. അതിന് ശേഷം അടുത്ത ദിവസം രാവിലെ ഇതിലേക്ക് കുറച്ച് ബീറ്റ്റൂട്ട് കഷണങ്ങളും അൽപ്പം തേനുമൊഴിച്ച് നന്നായി അരയ്ക്കുക. ഇനി ഇത് അഞ്ച് മിനിറ്റ് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം മുഖത്തിടാവുന്നതാണ്. 15 മുതൽ 20 മിനിറ്റ് വച്ച ശേഷം മുഖം കഴുകി വ്യത്തിയാക്കാം.

റ്റീന മാത്യു നെ കുറിച്ച്

റ്റീന മാത്യു ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.Read More

Exit mobile version