മുടി കൊഴിച്ചിൽ എളുപ്പത്തിൽ മാറ്റാൻ ഉലുവ വെള്ളം

മുടി-കൊഴിച്ചിൽ-എളുപ്പത്തിൽ-മാറ്റാൻ-ഉലുവ-വെള്ളം
മുടികൊഴിച്ചിലെന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും ടെൻഷനാണ്. അമിതമായി മുടി കൊഴിഞ്ഞ് പോകുന്നത് ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മാനസിക സമ്മർദ്ദവും, പോഷകാഹാര കുറവും, അന്തരീക്ഷ മലിനീകരണവുമൊക്കെ മുടി കൊഴിഞ്ഞ് പോകാൻ കാരണമാകാറുണ്ട്. മുടിയ്ക്ക് നല്ല കറുപ്പ് നിറം കിട്ടാനും അതുപോലെ തിളക്കവും ഭംഗിയും മുടി കൊഴിച്ചിൽ മാറ്റാനും കൃത്യമായ പരിചരണം ആവശ്യമാണ്. ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ മാസത്തിൽ രണ്ട് തവണ എങ്കിലും മുടിയിൽ ഹെയർ പായ്ക്കുകളും മാസ്കുകളും ഇടാൻ ശ്രദ്ധിക്കണം. പ്രകൃതിദത്തമായ രീതികളാണ് എപ്പോഴും മുടിയ്ക്ക് ഏറെ നല്ലത്. ഇത്തരത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഉലുവ വെള്ളം തയാറാക്കാം.

ഉലുവ

ഉലുവ

കറിയ്ക്ക് നല്ല ഗുണവും രുചിയുമൊക്കെ നൽകുന്നതാണ് ഉലുവ. അടുക്കളയിൽ മാത്രമല്ല മുടിയുടെ സംരക്ഷണത്തിലും ഉലുവയ്ക്കുള്ള പങ്ക് വളരെ വലുതാണ്. താരൻ മാറ്റാനുള്ള ശാശ്വത പരിഹാരം ഉലുവയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡാണ് മുടി വളർച്ചയ്ക്ക് ഏറ്റവുമധികം സഹായിക്കുന്നത്. മാത്രമല്ല മുടി വളർച്ചയ്ക്ക് സഹായിക്കുന്ന മറ്റ് പല പോഷകങ്ങളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്.

​മഴക്കാലത്തും മുടി ആരോഗ്യത്തോടെ ഇരിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍

മഴക്കാലത്തും മുടി ആരോഗ്യത്തോടെ ഇരിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍

റോസ് മേരി ഓയിൽ

മുടിയുടെ ഉറ്റ സുഹൃത്താണ് റോസ് മേരി ഓയിൽ. മുടി കൊഴിഞ്ഞ് തലയോട്ടി കാണുന്ന അവസ്ഥയിൽ എത്തുന്നവർക്ക് പോലും റോസ് മേരി ഓയിലിൻ്റെ മാജിക് അത്ഭുതപ്പെടുത്തും. തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കാൻ ഏറെ നല്ലതാണ് റോസ് മേരി ഓയിൽ. റോസ്‌മേരി ഓയിലിന് ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് തലയോട്ടിയിലെ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അകറ്റുന്നു. താരന് കാരണമാകുന്ന മലാസീസിയ ഫര്‍ഫര്‍ എന്ന ഫംഗസിനെതിരെ റോസ്‌മേരി ഓയില്‍ ആന്റിഫംഗല്‍ ഗുണങ്ങള്‍ നല്ലൊരു പരിഹാരമാണ്.മാത്രമല്ല ഈ എണ്ണ മുടിയിഴകളെയും തലയോട്ടിയെയും ശുദ്ധീകരിക്കും. ഇത് താരനും മുടികൊഴിച്ചിലും കുറയ്ക്കും. മുടിയുടെ കേടുപാടുകള്‍ പരിഹരിച്ച് മുടി വളര്‍ത്താന്‍ ഈ എണ്ണയ്ക്ക് സാധിക്കും.

ആവണക്കെണ്ണ

മുടി വളരാൻ ഏറെ നല്ലതാണ് ആവണക്കെണ്ണ. പണ്ട് മുതലെ എല്ലാവരും ഉപയോഗിച്ച് വരുന്നതാണ് ആവണക്കെണ്ണ. ഇതിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും മുടി വളർച്ച ഇരട്ടിയാക്കാൻ ഏറെ സഹായിക്കും. മുടികൊഴിച്ചിൽ കുറയ്ക്കാനും കട്ടി കൂട്ടാനും ആവണക്കെണ്ണ സഹായിക്കും. മുടിയിൽ ഈർപ്പം നിലനിർത്താനും ഏറെ മികച്ചതാണ്. മാത്രമല്ല, ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ വൈറ്റമിനുകൾ എന്നീ മുടിയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കറ്റാർവാഴ

വീട്ടിലെ പറമ്പിലും പൂന്തോട്ടത്തിലുമൊക്കെ കണ്ടുവരുന്ന കറ്റാർവാഴ മുടിയുടെ ഉറ്റ സുഹൃത്താണ്. മുടിയുടെ എല്ലാവിധ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കറ്റാർവാഴയിലുണ്ട്. മുടിയ്ക്ക് തിളക്കവും ഭംഗിയും നൽകുന്നതും അതുപോലെ തലയോട്ടിയിൽ ജലാംശം നിലനിർത്താനും കറ്റാർവാഴ ഏറെ സഹായിക്കും. താരൻ, മുടികൊഴിച്ചിൽ, മുടി വരണ്ട് പോകൽ എന്നീ പ്രശ്നങ്ങളെല്ലാം ഈ ഒരു ഒറ്റ മാർഗത്തിലൂടെ പരിഹരിക്കാവുന്നതാണ്. പലപ്പോഴും മുടിയ്ക്ക് നല്ല ബലവും ഉള്ളും നൽകുന്നത് കറ്റാർവാഴയാണ്.

വെള്ളം തയാറാക്കാൻ

തലേ ദിവസം രാത്രി മൂന്ന് കപ്പ് വെള്ളത്തിൽ 2 സ്പൂൺ ഉലുവയിട്ട് വയ്ക്കുക. അടുത്ത ദിവസം രാവിലെ ഈ ഉലുവ എടുത്ത് നന്നായി തിളപ്പിക്കുക. വെള്ളം വറ്റി ഒരു ഗ്ലാസാകുന്നത് വരെ തിളപ്പിയ്ക്കണം. അതിന് ശേഷം ഈ വെള്ളം അരിച്ച് എടുക്കുക. ഇനി ഈ വെള്ളത്തിലേക്ക് കറ്റാർവാഴയുടെ ജെല്ലും ആവണക്കെണ്ണയും അൽപ്പം റോസ് മേരി ഓയിലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഒരു കോട്ടൺ ഉപയോഗിച്ചോ അല്ലെങ്കിൽ സ്പ്രെ ബോട്ടിൽ ഉപയോഗിച്ച് ഈ വെള്ളം തലയോട്ടിയിലും മുടിയിലുമൊക്കെ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം വെറും വെള്ളത്തിലോ അല്ലെങ്കിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചോ കഴുകി വ്യത്തിയാക്കാം.

റ്റീന മാത്യു നെ കുറിച്ച്

റ്റീന മാത്യു ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.Read More

Exit mobile version