ഓണത്തിന് നല്ല നിറവും രുചിയുമുള്ള ക്യാരമൽ പാൽ പായസം തയാറാക്കാം

ഓണത്തിന്-നല്ല-നിറവും-രുചിയുമുള്ള-ക്യാരമൽ-പാൽ-പായസം-തയാറാക്കാം

ഓണത്തിന് നല്ല നിറവും രുചിയുമുള്ള ക്യാരമൽ പാൽ പായസം തയാറാക്കാം

Authored by റ്റീന മാത്യു | Samayam Malayalam | Updated: 24 Aug 2023, 10:56 am

വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ക്യാരമൽ പാൽ പായസമാണിത്. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഒരുപോലെ ഇത് ഇഷ്ടപ്പെടും.

caramel
ക്യാരമൽ പാൽ പായസം
ഓണം എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് പായസം തന്നെയാണ്. സദ്യ പൂർണമാകണമെങ്കിൽ അവസാനം അൽപ്പം പായസം കൂടി കഴിക്കണം എന്നതാണ് വെപ്പ്. വ്യത്യസ്തമായ പല തരത്തിലുള്ള പായസങ്ങളാണ് ഓണത്തിന് എല്ലാവരും തയാറാക്കുന്നത്. അട, സേമിയ, പരിപ്പ്, അരി, പ്രഥമൻ തുടങ്ങി പായസങ്ങളുടെ പട്ടിക അങ്ങനെ നീളുമെന്ന് തന്നെ പറയാം. അട പ്രഥമനും സേമിയയുമൊന്നുമില്ലാത്ത സദ്യയെക്കുറിച്ച് പലർക്കും ചിന്തിക്കാൻ പോലും കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.

Also Watch

semiya payasam:ഓണത്തിന് വളരെ എളുപ്പത്തില്‍ സേമിയപായസം തയ്യാറാക്കിയാലോ

മുതിർന്നവർ മുതൽ കുട്ടികൾ വരെ പായസ കൊതിയുള്ളവരായിരിക്കും. പായസം കഴിഞ്ഞാൽ അൽപ്പം പുളിശേരി കുടിച്ച് വേണം ദഹനം ശരിയാക്കാൻ. പുളിശേരി മാത്രമല്ല, രസം, ഇഞ്ചിക്കറി എന്നിങ്ങനെ സദ്യയിൽ അവസാനം വിളമ്പുന്ന പലതും ദഹനത്തിന് ഏറെ നല്ലതാണ്. സദ്യ പൂർണമാകണമെങ്കിൽ ഇങ്ങനെ വേണം കഴിക്കാൻ. സദ്യയ്ക്ക് വിളമ്പാൻ സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഒരു ക്യാരമൽ പാൽ പായസം തയാറാക്കാം. കേക്കിലും മറ്റും ക്യാരമൽ ഒഴിക്കുന്നത് പലർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ക്യാരമൽ പാൽ പായസത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകില്ല. നല്ല രുചിയും നിറവുമൊക്കെയുള്ള പായസമാണിത്.

ഇതിന് ആവശ്യമായ ചേരുവകൾ

പാൽ – 2 ലിറ്റർ, പഞ്ചസാര – 1 കപ്പ്, ഉണക്കലരി – 3/4 കപ്പ് പകുതി വേവിച്ചത്, നെയ്യ് – 1 ടീ സ്പൂൺ, ഏലയ്ക്ക പൊടി – 1/2 ടീ സ്പൂൺ ഇത്രയും ചേരുവകളാണ് ഈ പായസം തയാറാക്കാൻ ആവശ്യമായിട്ടുള്ളത്. പാലട പാൽ പായസം ഉണ്ടാക്കാൻ അട വേവിച്ചും ഉപയോഗിക്കാവുന്നതാണ്.

പായസം തയാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ നന്നായി ഉണക്കലരി കഴുകി വ്യത്തിയാക്കി പകുതി വേവുന്നത് വരെ വയ്ക്കുക. ഇനി മറ്റൊരു ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് പഞ്ചസാരയിട്ട് ക്യാരമൽ ചെയ്ത് എടുക്കുക. കരിഞ്ഞ് പോകാതെ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യം പഞ്ചസാര പാത്രത്തിൻ്റെ നടുവിലായിട്ട് ഇട്ട ശേഷം ഉരുകുന്നത് വരെ കാത്തിരിക്കുക. അതിന് ശേഷം മാത്രം ഇളക്കുക. പഞ്ചസാര ഉരുകി ഗോൾഡൻ ബ്രൌൺ നിറമായ ശേഷം ഇതിലേക്ക് എടുത്ത് വച്ചിരിക്കുന്ന പാൽ ഒഴിക്കാം. പാൽ ഒഴിക്കുമ്പോൾ ക്യാരമൽ കട്ടിയായി പോകുമെങ്കിലും നന്നായി ഇളക്കി കൊടുക്കാൻ മറക്കരുത്. ഇളക്കുന്നത് അനുസരിച്ച് പഞ്ചസാര വീണ്ടും ഉരുകി വന്നോളം. പാൽ തിളക്കുമ്പോൾ പകുതി വേവിച്ച് വച്ച ഉണക്കലരി ഇതിലേക്ക് ചേർക്കാം. നന്നായി തിളച്ച് കുറുകി വന്ന ശേഷം ഇതിലേക്ക് ഏലയ്ക്ക് പൊടിയും നെയ്യും ചേർത്ത് വിളമ്പാം.

റ്റീന മാത്യു നെ കുറിച്ച്

റ്റീന മാത്യു ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version