ഫാഷനബിൾ ആകണോ ഈ കാഷ്വൽ ഡ്രസുകളോട് നോ പറയരുത്

ഫാഷനബിൾ-ആകണോ-ഈ-കാഷ്വൽ-ഡ്രസുകളോട്-നോ-പറയരുത്
പുറത്ത് പോകുമ്പോൾ ഇടാനുള്ള വസ്ത്രം തിരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓരോ സന്ദർഭങ്ങൾക്ക് അനുസരിച്ച് വേണം ഓരോ വസ്ത്രവും തിരഞ്ഞെടുക്കാൻ. എന്നാൽ ഡേറ്റ് നൈറ്റ്, ട്രിപ്പുകൾ, പാർട്ടി തുടങ്ങി വ്യത്യസ്തമായ ഓരോ അവസരങ്ങൾക്കും ഓരോ വസ്ത്രങ്ങളായിരിക്കും. സന്ദഭത്തിന് അനുസരിച്ച് വേണം വസ്ത്രം തിരഞ്ഞെടുക്കാനും. എപ്പോഴും കൺഫ്യൂഷൻ അടിക്കാതെ എളുപ്പത്തിൽ എവിടെ പോകാനും ഇടാൻ കഴിയുന്ന ചില വസ്ത്രങ്ങളുണ്ട്. ഫാഷൻ്റെ കാര്യത്തിൽ ഒരൽപ്പം ശ്രദ്ധ കൂടുതൽ നൽകുന്നവർ തീർച്ചയായും അലമാരിയിൽ സൂക്ഷിച്ചിരിക്കേണ്ട ചില വസ്ത്രങ്ങൾ നോക്കാം.

ജംപ്പ് സ്യൂട്ട്

നല്ലൊരു കാഷ്വൽ വേഷമാണിത്. മാളിൽ പോകാൻ, സിനിമയ്ക്ക് പോകാൻ, പുറത്ത് കറങ്ങാൻ പോകാൻ ഒക്കെ ജംപ്പ് സ്യൂട്ട് ഉപയോഗിക്കാവുന്നതാണ്. ഡിസൈനുകൾ ഒന്നുമില്ലാത്ത പ്ലെയിൻ അല്ലെങ്കിൽ പ്രിൻ്റുള്ളതോ ഒക്കെ തിരഞ്ഞെടുക്കാവുന്നതാണ്. മാത്രമല്ല ഡെനിം ജംപ് സ്യൂട്ടുകൾ നല്ലൊരു ഓപ്ഷനാണ്. വളരെ ലൈറ്റായിട്ടുള്ള മോഡേൺ ജ്വല്ലറി സിമ്പിൾ ചെരുപ്പുമായിരിക്കും ജംപ്പ് സ്യൂടുകൾക്ക് വസ്ത്രങ്ങൾക്ക് ഏറെ അനുയോജ്യം.

സൺഡ്രസ്

ചൂട് സമയത്ത് ഇടാൻ കഴിയുന്ന വളരെ കാഷ്വലായ ഡ്രസാണിത്. വളരെ കംഫർട്ടബിളും അതുപോലെ സ്റ്റൈല്ലുമായ വേഷമാണിത്. പ്രിൻ്റഡ് ആയിട്ടുള്ള ഇത്തരം സ്ലീവ് ലെസ് വസ്ത്രങ്ങൾ വിപണിയിൽ ലഭ്യമാണ്. ഫുൾ ലെങ്ത്ത്, മുട്ടിൻ്റെ അത്രയും നീളമുള്ളതും, അല്ലെങ്കിൽ മുട്ടിന് മുകളിൽ നിൽക്കുന്നതുമായ ഏതൊരു ഡ്രസും ഫാഷൻ രംഗത്ത് എപ്പോഴും തരംഗം സൃഷ്ടിക്കാറുണ്ട്.

മാക്സി ഡ്രസ്

ഏറ്റവും കംഫർട്ടിബളായി ഇടാൻ കഴിയുന്നതാണ് മാക്സി ഡ്രസ്. ഷോപ്പിങ്ങിന് പോകുമ്പോഴോ അല്ലെങ്കിൽ വെറുതെ ട്രിപ്പ് പോകുമ്പോളൊക്കെ മാക്സി ഡ്രസ് ഉപയോഗിക്കാവുന്നാതണ്. സ്ലീവ് ലെസ്, സ്ട്രാപ്പ് ലെസ് അല്ലെങ്കിൽ സ്ലീവുള്ളതുമായ ഈ ഡ്രസ് ഏറെ കംഫർട്ടബിളാണ്. വളരെ സിമ്പിളായിട്ടുള്ള ആക്സസറീസായിരിക്കും ഈ വസ്ത്രത്തിന് ചേരുന്നത്.

ടീ ഷർട്ടും ഷോർട്സും

ഏത് സന്ദർഭത്തിലും ഇടാൻ കഴിയുന്ന വളരെ കംഫർട്ടബിളായ വസ്ത്രമാണ് ടീ ഷർട്ടും ഷോർട്ട്സും. വളരെ സുഖകരവും എന്നാൽ സ്റ്റൈൽ ലുക്കും നൽകുന്നതാണ് ടീ ഷർട്ടും ഷോർട്ട്സും. ഡെനിം ഷോർട്ട്സും ഡൈ ചെയ്ത ടീ ഷർട്ടുകളുമാണ് ഇപ്പോൾ ട്രെൻഡിങ്ങായിട്ടുള്ളത്.

കോർഡ് സെറ്റ്

കാഷ്വൽ ഷർട്ട്, ടോപ്പ്, ട്യൂണിക് എന്നിവയ്ക്കൊപ്പം ചേരുന്ന പാൻ്റസ് ധരിക്കാവുന്നതാണ്. ലൂസായിട്ടുള്ള പ്ലെയിൻ ഷർട്ടുകൾ ഒരു മികച്ച ഓപ്ഷനായിരിക്കുമെന്ന് തന്നെ പറയാം.

റ്റീന മാത്യു നെ കുറിച്ച്

റ്റീന മാത്യു ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.Read More

Exit mobile version