ചർമ്മം സുന്ദരമാക്കാൻ ഉരുളക്കിഴങ്ങ് ഇങ്ങനെ വേണം ഉപയോഗിക്കാൻ

ചർമ്മം-സുന്ദരമാക്കാൻ-ഉരുളക്കിഴങ്ങ്-ഇങ്ങനെ-വേണം-ഉപയോഗിക്കാൻ

ചർമ്മം സുന്ദരമാക്കാൻ ഉരുളക്കിഴങ്ങ് ഇങ്ങനെ വേണം ഉപയോഗിക്കാൻ

Authored by റ്റീന മാത്യു | Samayam Malayalam | Updated: 28 Aug 2023, 7:23 pm

വീട്ടിലെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന പല പച്ചക്കറികളും ചർമ്മത്തിന് ഏറെ നല്ലതാണ്. ചർമ്മ പ്രശ്നങ്ങൾ മാറ്റാനുള്ള വഴിയാണ് ഉരുളക്കിഴങ്ങ്. 

easy homemade potato pack for pigmentation
ചർമ്മം സുന്ദരമാക്കാൻ ഉരുളക്കിഴങ്ങ് ഇങ്ങനെ വേണം ഉപയോഗിക്കാൻ
ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഉരുളക്കിഴങ്ങ് സഹായിക്കും. മുഖക്കുരു, ചർമ്മത്തിലെ പാടുകളുമൊക്കെ, നിറ വ്യത്യാസം എന്നിവയെല്ലാം മാറ്റാൻ ഏറെ നല്ലതാണ് ഉരുളക്കിഴങ്ങിൻ്റെ നീര്. ഇരുമ്പ്, പൊട്ടാസ്യം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍, വിറ്റാമിന്‍ എ, ബി, സി എന്നിവയൊക്കെ ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ഉരുളക്കിഴങ്ങിനൊപ്പം അടുക്കളയിൽ തന്നെ ലഭിക്കുന്ന പല ചേരുവകളും ചേർത്ത് ഉപയോഗിക്കുന്നത് പല പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.

ഉരുളക്കിഴങ്ങ് നീര്

ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഉരുളക്കിഴങ്ങ് നീരിലുണ്ട്. പാടുകളും നിറവ്യത്യാസവുമൊക്കെ എളുപ്പത്തിൽ മാറ്റാൻ ഉരുളക്കിഴങ്ങ് നീര് സഹായിക്കും. ഒരു ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞ ശേഷം കഴുകി വ്യത്തിയാക്കുക. ഇനി ഇത് ഒരു മിക്സിയിലിട്ട് അരച്ച് എടുക്കാം. അതിന് ശേഷം അരിപ്പ ഉപയോഗിച്ച് ഇതിൻ്റെ നീര് മാത്രം എടുക്കുക. ഒരു കോട്ടൺ ബോൾ ഉപയോഗിച്ചോ അല്ലെങ്കിൽ കൈ കൊണ്ടോ ഈ നീര് മുഖത്തിടാവുന്നതാണ്. 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം.

​മുഖകാന്തി മെച്ചപ്പെടുത്താൻ റോസ് പെറ്റൽസ് ഫേസ് പാക്ക്

മുഖകാന്തി മെച്ചപ്പെടുത്താൻ റോസ് പെറ്റൽസ് ഫേസ് പാക്ക്

ഉരുളക്കിഴങ്ങും തേനും

ചർമ്മം തിളങ്ങാനും അതുപോലെ നല്ല മോയ്ചറൈസ് ചെയ്യാനും ഏറെ നല്ലതാണ് തേൻ എന്ന് എല്ലാവർക്കുമറിയാം. ഉരുളക്കിഴങ്ങ് നീരിനൊപ്പം തേൻ ചേർത്താൽ ഗുണം ഇരട്ടിയാകും. ഒരു ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക. ഇനി 1 ടേബിൾ സ്പൂൺ തേൻ ചേർത്ത് യോജിപ്പിക്കുക. ഈ പായ്ക്ക് മുഖത്തിട്ട് 30 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം. ആഴ്ചയിൽ രണ്ട് ദിവസം ഇത് ചെയ്യുന്നത് ചർമ്മത്തിലെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.

ഉരുളക്കിഴങ്ങും നാരങ്ങയും

ഒരു ഉരുളക്കിഴങ്ങ് നന്നായി അരച്ച് ജ്യൂസ് എടുക്കുക. ഇതിലേക്ക് അര ടീ സ്പൂൺ നാരങ്ങയുടെ നീരും കൂടെ ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മാസ്ക് മുഖത്തിട്ട് 20 മിനിറ്റ് വയ്ക്കുക. അതിന് ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ മാസ്കിടുന്നത് ഗുണം ചെയ്യും.

ഉരുളക്കിഴങ്ങ് കഷണങ്ങൾ

ഉരുളക്കിഴങ്ങ് വട്ടത്തിൽ ചെറിയ കഷണങ്ങളാക്കി എടുക്കുക. ചർമ്മത്തിൽ എവിടെ ആണോ പ്രശ്നമുള്ളത് അവിടെ ഈ കഷണങ്ങ ഉരക്കാവുന്നതാണ്. ഇനി ഈ നീര് ചർമ്മത്തിൽ ഒരു 10 മുതൽ 15 മിനിറ്റ് വയ്ക്കുക. ഉണങ്ങിയ ശേഷം ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്. ചർമ്മത്തിൻ്റെ പ്രശ്നങ്ങൾ മാറ്റാൻ ഇത് ഏറെ നല്ലതാണ്.

റ്റീന മാത്യു നെ കുറിച്ച്

റ്റീന മാത്യു ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version