പ്രമേഹം വരാതിരിക്കാൻ ഒഴിവാക്കേണ്ട ആഹാരങ്ങൾ

പ്രമേഹം-വരാതിരിക്കാൻ-ഒഴിവാക്കേണ്ട-ആഹാരങ്ങൾ
പ്രമേഹം മൂലം ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ നമ്മൾക്കിടയിലുണ്ട്. ഒരു ഇഷ്ടപ്പെട്ട ആഹാരം പോലും ആസ്വദിച്ച് കഴിക്കാൻ പ്രമേഹ രോഗികൾക്ക് ഭയമാണ്. പലർക്കും എന്ത് കഴിച്ചാലാണ് പ്രമേഹം കൂടുന്നത്, അല്ലെങ്കിൽ എന്തെല്ലാം കാര്യങ്ങൾ തങ്ങൾക്ക് ഭാവിയിൽ പ്രമേഹം വരുന്നതിന് കാരണമാകാം എന്ന് പലർക്കും അറിയില്ല. ഇത്തരത്തിൽ നിങ്ങളെ ഭാവിയിൽ പ്രമേഹത്തിലേയ്ക്ക് തള്ളിവിടുന്ന കാര്യങ്ങളും അതുപോലെ, പ്രമേഹ രോഗം വരാതിരിക്കാൻ ആഹാര കാര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം എന്നും നോക്കാം.

എന്താണ് പ്രമേഹം?

പ്രമേഹം എന്നത് ഒരു ദീർഘകാലത്തോളം നമ്മളുടെ ശരീരത്തിൽ നിലനിൽക്കുന്ന ഒരു അവസ്ഥ, അല്ലെങ്കിൽ രോഗം എന്ന് വിശേഷിപ്പിക്കാം. ഒരിക്കൽ പ്രമേഹം വന്നാൽ അതിനെ പൂർണ്ണമായും മാറ്റാൻ സാധിക്കുകയില്ല. പകരം പ്രമേഹം നിയന്ത്രച്ച് നിർത്താൻ മാത്രമാണ് നമ്മൾക്ക് സാധിക്കുക. പൊതുവിൽ നമ്മളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. അഥായത്, രക്തത്തിലെ പഞ്ചസ്സാരയെ ഊർജമാക്കി മാറ്റുന്നത് ഇൻസുലിൻ ഹോർമോൺ ആണ്.

എന്നാൽ, ഇൻസുലിൻ കൃത്യമായി ഉൽപാദിപ്പിക്കാതെ വരുമ്പോൾ അല്ലെങ്കിൽ ഇൻസുലിൻ ഉൽപാദനം തീരെ നടക്കാതെ വരുമ്പോൾ ഇത് രക്തത്തിൽ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് പ്രമേഹത്തിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നു. പ്രമേഹം വന്ന് കഴിഞ്ഞാൽ അതിന് കൃത്യമായ ചികിത്സ അനിവാര്യമാണ്. ഇല്ലെങ്കിൽ ഇത് വൃക്ക, ഹൃദയം, കണ്ണ്, നാഡികൾ എന്നിവയെ ദോഷകരമായി ബാധിക്കാം.

പ്രമേഹത്തിന്റെ രണ്ട് പ്രധാന തരങ്ങളുണ്ട്:

ടൈപ്പ് 1 പ്രമേഹം: നമ്മളുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം ഇൻസുലിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ഇൻസുലിൻ ഉൽപാദിപ്പിക്കാതെ വരുന്നതുമായ അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം.

ടൈപ്പ് 2 പ്രമേഹം: ഈ പ്രമേഹം പല കാരണങ്ങളാൽ ഉണ്ടാകാം. അതിൽ തന്നെ അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണക്രമം, അല്ലെങ്കിൽ കുടുംബ ചരിത്രം എന്നിവ ഉള്ളവർക്ക് ടൈപ്പ് 2 പ്രമേഹം വരാൻ സാധ്യത വളരെ കൂടുതലാണ്.

ഡയബറ്റിക് റെറ്റിനോപ്പതി എങ്ങനെ നേരത്തെ തിരിച്ചറിയാം

പ്രമേഹത്തിന്റെ ലക്ഷണങ്ങൾ

  • പതിവായി മൂത്രമൊഴിക്കുക
  • ദാഹം കൂടുതൽ
  • ക്ഷീണം
  • വിശപ്പില്ലായ്മ
  • പെട്ടെന്ന് ഭാരം കുറയൽ
  • മുറിവുകൾ ഉണങ്ങാൻ പ്രയാസം
  • കാഴ്ച മങ്ങുക
  • ലൈംഗിക പ്രവർത്തനത്തിൽ ബുദ്ധിമുട്ട്

പ്രമേഹം ചികിത്സിക്കാതിരുന്നാലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ

  • വൃക്കരോഗം
  • ഹൃദ്രോഗം
  • സ്‌ട്രോക്ക്
  • നാഡീനാശം
  • കണ്ണിന്റെ പ്രശ്‌നങ്ങൾ

പ്രമേഹം വരാതിരിക്കാൻ ഒഴിവാക്കേണ്ടത്

പ്രമേഹം വന്ന് കഴിഞ്ഞാൽ അത് നമ്മളുടെ വൃക്ക മുതൽ കണ്ണിന്റെ വരെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. നമ്മളുടെ കുടുംബ പാരമ്പര്യം മുതൽ ഇന്നത്തെ ജീവിത രീതികൾ വരെ നമ്മളെ പ്രമേഹത്തിലേയ്ക്ക് നയിച്ചെന്ന് വരാം. ഈ പ്രമേഹം വരാതിരിക്കാൻ എന്തെല്ലാം ആഹാരങ്ങൾ നമ്മൾ കഴിക്കാതിരിക്കാണം എന്ന് നോകാം.

ഏറ്റവും ആദ്യം വരുന്നത് പഞ്ചസ്സാര തന്നെയാണ്. പഞ്ചസ്സാര മാത്രമല്ല, ആർട്ടിഫിഷ്യൽ മധുരങ്ങൾ അടങ്ങിയിട്ടുള്ള പലഹാരങ്ങളും ആഹാരങ്ങളും തന്നെയാണ്. നമ്മൾ ജ്യൂസ്, ചായ എന്നിവയിൽ നിന്നും മധുരം ചേർക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. അതുപോലെ പുറത്ത് നിന്നും സോഫ്റ്റ് ഡ്രിങ്ക്‌സ് വാങ്ങി കുടിക്കുന്നത് പരമാവധി ഒഴിവാക്കാവുന്നതാണ്.

പലർക്കും ഐസ്‌ക്രീം, മിഠായി, കേക്ക്, ചിപ്‌സ് എന്നിങ്ങനെ മധുരമടങ്ങിയ ആഹാരപദാർത്ഥങ്ങളോട് കുറച്ച് കൊതി ഉണ്ടാകാൻ സാധ്യത കൂടുതലാണ്. എന്നാൽ, ഇത്തരം ആഹാരസാധനങ്ങൾ വെല്ലപ്പോഴും മാത്രം കഴിക്കുക. മധുരം പരമാവധി ജീവിതത്തിൽ നിന്നും കുറച്ചാൽ പ്രമേഗം മാത്രമല്ല, പല അസുഖങ്ങളും നിങ്ങൾക്ക് വരാതെ ശ്രദ്ധിക്കാൻ സാധിക്കും.

വെളുത്ത അരി, പാൽ ഉൽപന്നങ്ങൾ, മദ്യം എന്നിവയുടെ ഉപയോഗവും രക്തത്തിൽ പഞ്ചസ്സാരയുടെ അളവ് വർദ്ധിപ്പിക്കുന്നുണ്ട്. അതിനാൽ ഇവ അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ ചിലർ, പഞ്ചസ്സാരയ്ക്ക് പകരം ശർക്കര, തേൻ എന്നിവ ഉപയോഗിക്കുന്നത് കാണാം. ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും അമിതമായി കഴിക്കുന്നത് പ്രമേഹ സാധ്യതയ്ക്ക് കാരണമാണ്. അതുപോലെ, ഇടയ്ക്ക് പ്രമേഹം ഉണ്ടോ എന്ന് പരിശോധിക്കുന്നതും വ്യായാമം ചെയ്യുന്നതും പ്രമേത്തെ തടയാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

നല്ലപോലെ പച്ചകറികൾ അതുപോലെ പ്രോട്ടീൻ അടങ്ങിയതുമായ ആഹാരങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇവ കൂടാതെ, ദിവസേന ഒരു അര മണിക്കൂർ അല്ലെങ്കിൽ മുക്കാൽ മണിക്കൂർ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അതുപോലെ പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതാണ്. എല്ലായ്‌പ്പോഴും ഹെൽത്തി ലൈഫ്‌സ്റ്റൈൽ പിന്തുടരുക. അതുപോലെ, ഹെൽത്ത് ചെക്കപ്പ് ചെയ്യാൻ മറക്കരുത്. പ്രത്യേകിച്ച് നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും പ്രമേഹം ഉണ്ടെങ്കിൽ അത്‌നിങ്ങൾക്കും ലഭിക്കാം അതിനാൽ, ഒരു ഡോക്ടറുടെ അഭിപ്രായം തേടുന്നതും അതിനനുസരിച്ച് ഡയറ്റ് എടുക്കുന്നതും നല്ലതാണ്.

അഞ്ജലി എം സി നെ കുറിച്ച്

അഞ്ജലി എം സി ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.Read More

Exit mobile version