അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലെ അടുക്കളയിലുണ്ട് പരിഹാരം

അടിവയറ്റിലെ-കൊഴുപ്പ്-കുറയ്ക്കാൻ-വീട്ടിലെ-അടുക്കളയിലുണ്ട്-പരിഹാരം

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലെ അടുക്കളയിലുണ്ട് പരിഹാരം

Authored by റ്റീന മാത്യു | Samayam Malayalam | Updated: 29 Aug 2023, 3:53 pm

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഒരു വലിയ പ്രശ്നമാണ്. ഇത് മാറ്റാൻ വീട്ടിൽ തന്നെ പരിഹാരമുണ്ട്. 

these herbs in your kitchen helps you to reduce abdominal fat
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലെ അടുക്കളയിലുണ്ട് പരിഹാരം
അമിതവണ്ണം എന്ന് പറയുന്നതിലെ പ്രധാന പ്രശ്നമാണ് ചാടിയ വയർ. ചിലർക്കെങ്കിലും ഇതൊരു വലിയ പ്രശ്നമാണ്. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും അതുപോലെ ഭക്ഷണക്രമവുമൊക്കെ ആണ് അമിതവണ്ണത്തിൻ്റെ പ്രധാന കാരണങ്ങൾ. അധികം ശ്രദ്ധ നൽകിയില്ലെങ്കിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാൻ ഈ അമിതവണ്ണം കാരണമാകും. ഹൃദ്രോഗം പോലുള്ള ജീവന് വരെ ഭീഷണിയുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും അമിതവണ്ണം കാരണമാകാറുണ്ട്. ഇത് കൃത്യസമയത്ത് നിയന്ത്രിച്ചില്ലെങ്കിൽ മറ്റ് പല രോഗങ്ങളിലേക്കും നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇഞ്ചി

പൊതുവെ ഇഞ്ചി കഴിക്കാൻ പലർക്കും മടിയായിരിക്കും. എന്നാൽ ശരീരത്തിലെ മെറ്റബോളിസം പ്രക്രിയയെ ഉത്തേജിപ്പിക്കാൻ വളരെയധികം സഹായിക്കുന്നതാണ് ഇഞ്ചി. അരക്കെട്ടിന് ചുറ്റുമുള്ള കൊഴുപ്പ് ഇല്ലാതാക്കാൻ ഏറെ നല്ലതാണ് ഇഞ്ചി. ദഹനം മെച്ചപ്പെടുത്താനും വയറ് വേദന കുറയ്ക്കാനും സഹായിക്കുന്ന ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ തേനും അൽപ്പം ഇഞ്ചി നീരും ചേർത്ത് കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ ഏറെ സഹായിക്കും.

​ഇവ എത്ര കഴിച്ചാലും തടി കൂടില്ല!

ഇവ എത്ര കഴിച്ചാലും തടി കൂടില്ല!

മഞ്ഞൾ

പാചകത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും മഞ്ഞൾ ഒരു മികച്ച ഘടകമാണ്. മഞ്ഞളിൽ ആൻ്റി ഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് കോശങ്ങൾ വളരുന്നത് തടയുന്നു. പൊണ്ണത്തടി കാരണം വർദ്ധിച്ചു വരുന്ന വീക്കം കുറയുകയും ചെയ്യുന്നു. മഞ്ഞൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും.

ഗ്രീൻ ടീ

എന്നും രാവിലെ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ശീലമാക്കുന്നവർക്ക് വയറിലെ കൊഴുപ്പ് വളരെ വേഗം കുറയും. അരക്കെട്ടിന് ചുറ്റുമുള്ള കൊഴുപ്പ് അലിയിക്കുന്നതിൽ ഗ്രീൻ ടീക്ക് വലിയ പങ്കുണ്ട്. ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കാനുള്ള കഴിവ് ഇതിനുണ്ട്. അമിതമായുള്ള വിശപ്പ് കുറയ്ക്കാൻ ഗ്രീൻ ടീ കുടിക്കാവുന്നതാണ്. അങ്ങനെ ഒരു പരിധി വരെ ശരീരഭാരത്തെ നിയന്ത്രിക്കാം.

കറുവപ്പട്ട

അടുക്കളയിലെ കറികൾക്ക് നല്ല മണവും രുചിയും നൽകുന്നതാണ് കറുവപ്പട്ട. കറുവപ്പട്ട നമ്മുടെ ശരീരത്തിലെ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.നമ്മുടെ ശരീരത്തിലെ മെറ്റബോളിസം പ്രക്രിയയെ ഉത്തേജിപ്പിക്കാൻ പ്രവർത്തിക്കുന്ന ഒരു തെർമോജനിക് പദാർത്ഥമാണ് കറുവപ്പട്ട.

റ്റീന മാത്യു നെ കുറിച്ച്

റ്റീന മാത്യു ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version