ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ ‘ മികച്ച പ്രകടനവുമായി ‘ഓത്ത്’

ഒ-ടി-ടി-പ്ലാറ്റ്‌ഫോമില്‍-‘-മികച്ച-പ്രകടനവുമായി-‘ഓത്ത്’

ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച് നാടകപ്രവര്‍ത്തകനായ പി കെ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാളചലച്ചിത്രം ‘ഓത്ത്’ മികച്ച പ്രകടനം കാഴ്ച വെച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനം തുടരുന്നു.

 ഫസ്റ്റ് ഷോസ് ഒ ടി ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്തത്.ഓട്ടിസം ബാധിച്ച മകനെ പരിചരിക്കുന്ന പിതാവിന്റെയും ആ മകന്റെയും ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.. നാടക നടനായ ഷാജഹാനാണ് കേന്ദ്രകഥാപാത്രം. പ്രശസ്ത ശില്‍പി ഡാവിഞ്ചി സുരേഷും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. നാടക നടിയായ പ്രീത പിണറായിയാണ് ചിത്രത്തിലെ നായിക.രചന, സംവിധാനം, നിര്‍മ്മാണം-പി കെ ബിജു, ഛായാഗ്രഹണം, ചിത്രസംയോജനം-സുല്‍ഫി ഭൂട്ടോ, സംഗീതം- അരുണ്‍ പ്രസാദ്‌
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version