വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴയെത്തും; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, മുന്നറിയിപ്പ് ഇങ്ങനെ

വരും-മണിക്കൂറിൽ-ഈ-ജില്ലകളിൽ-മഴയെത്തും;-യെല്ലോ-അലേർട്ട്-പ്രഖ്യാപിച്ചു,-മുന്നറിയിപ്പ്-ഇങ്ങനെ

വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴയെത്തും; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, മുന്നറിയിപ്പ് ഇങ്ങനെ

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 30 Aug 2023, 4:03 pm

ചൂടിന് ശമനമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും മണിക്കൂറിൽ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

Kerala rain

ഹൈലൈറ്റ്:

  • സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത.
  • പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ മഴയ്ക്ക് സാധ്യത.
  • മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത.

ചെലവ് കുറവ്, 3 ജില്ലകൾക്ക് പ്രയോജനം; കൊച്ചിയെ കടത്തിവെട്ടുമോ കൊല്ലത്തെ വാട്ട‍ർ മെട്രോ?
മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ എറണാകുളം, മലപ്പുറം ജില്ലകളിൽ നാളെ (31.08.2023) യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Palakkad Onathallu: നാടിന്റെ യുദ്ധസ്മരണകൾ പുതുക്കി പാലക്കാട് ഓണത്തല്ല് നടന്നു

ശനിയാഴ്ച (02.09.2023) തെക്കൻ ശ്രീലങ്കൻ തീരത്തിന്റെ തെക്കു – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
തെക്കു – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്ക് – കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ഞായറാഴ്ച (03.09.2023) ശ്രീലങ്കൻ തീരത്തിന്റെ തെക്കു – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്ക് – കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കുങ്കുമഭംഗിയിൽ തിളങ്ങും രണ്ടാം വന്ദേ ഭാരത്, സാധ്യത മംഗലാപുരം – എറണാകുളം റൂട്ടിന്, റേക്ക് ഉടൻ എത്തും
ശനിയാഴ്ചവരെ മിതമായ തോതിൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത നിലവിലുണ്ട്. വിവിധ ജില്ലകളിൽ നേരിയ തോതിലുള്ള മഴ ലഭിച്ചു. സംസ്ഥാനത്ത് ചൂടിൻ്റെ തോത് ഉയർന്ന സാഹചര്യത്തിലാണ് മഴ ലഭ്യമാകുന്നത്.

Read Latest Kerala News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version