ബ്ലാക്ക് ഹെഡ്സ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില മാസ്കുകൾ

ബ്ലാക്ക്-ഹെഡ്സ്-മാറ്റാൻ-വീട്ടിൽ-തന്നെ-ചെയ്യാൻ-കഴിയുന്ന-ചില-മാസ്കുകൾ

ബ്ലാക്ക് ഹെഡ്സ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില മാസ്കുകൾ

Authored by റ്റീന മാത്യു | Samayam Malayalam | Updated: 30 Aug 2023, 7:33 pm

വീട്ടിലെ അടുക്കളയിലുള്ള ചില സാധനങ്ങൾ മാത്രം മതി ബ്ലാക്ക് ഹെഡ്സ് എളുപ്പത്തിൽ മാറ്റാൻ. 

how to remove black heads easily at home
ബ്ലാക്ക് ഹെഡ്സ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില മാസ്കുകൾ
ചർമ്മം സംരക്ഷണം എന്ന് പറയുന്നത് മുഖത്തെ തിളക്കം മാത്രമല്ല. പലപ്പോഴും ആളുകൾ മറന്ന് പോകുന്ന കാര്യവും അതാണ്. ചർമ്മത്തിലെ കറുത്ത പാടുകൾ, നിറ വ്യത്യാസം, മുഖക്കുരു എന്നിവയെല്ലാം ചർമ്മത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. തിളക്കം മാത്രമല്ല ചർമ്മത്തിലെ ചെറിയ പ്രശ്നങ്ങൾ പോലും വളരെ മോശമായി ബാധിച്ചേക്കാം. എല്ലാ ചർമ്മക്കാരെയും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ് എന്ന് പറയുന്നത്. മുതിർന്നവരിലും ടീനേജേഴ്സിലുമൊക്കെ ബ്ലാക്ക് ഹെഡ്സ് പ്രശ്നമുണ്ടാകാറുണ്ട്. മൂക്കിലും താടിയിലുമൊക്കെ ഇത്തരത്തിൽ കറുത്ത കുത്തുകൾ കാണുന്നത് അത്ര ഭംഗിയുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ വീട്ടിലിരുന്ന് എളുപ്പത്തിൽ ബ്ലാക്ക് ഹെഡ്സ് മാറ്റാൻ ചില വഴികളുണ്ട്.

തേനും കറുവപ്പട്ടയും

പ്രകൃതിദത്തമായ ആൻ്റി ബാക്ടീരിയൽ ഏജൻ്റാണ് തേൻ. ഒരു ടേബിൾസ്പൂൺ തേനും ഒരു ടീസ്പൂൺ കറുവപ്പട്ടയും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി ഏകദേശം 10-15 മിനിറ്റ് നേരത്തേക്ക് വയ്ക്കുക. അതിന് ശേഷം കഴുകി വ്യത്തിയാക്കാം. ഈ മാസ്ക് ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാൻ മാത്രമല്ല, ചർമ്മത്തിലെ പല പ്രശ്നങ്ങളും ഒഴിവാക്കാനും സഹായിക്കുന്നു.

വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം പീല്‍ ഓഫ് മാസ്‌ക്

വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം പീല്‍ ഓഫ് മാസ്‌ക്

മുട്ടയുടെ വെള്ള

ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം മുട്ടയുടെ വെള്ളയിലുണ്ട്. ചർമ്മത്തിന് ആവശ്യമായ പല പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ സുഷികങ്ങളെ മുറുക്കാനും അമിതമായ എണ്ണമയം കളയാനും ഇത് ഏറെ നല്ലതാണ്. മുട്ടയുടെ വെള്ള മാത്രം വേർതിരിച്ച് എടുക്കുക. അതിന് ശേഷം ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇതിന് പുറത്ത് ഒരു ടിഷ്യു വയ്ക്കുക. ഇത് ഉണങ്ങിയ ശേഷം ടിഷ്യു എടുത്ത് കളയാവുന്നതാണ്.

ഓട്സും തൈരും

ചർമ്മത്തിൽ മികച്ചൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ ഓട്സിന് കഴിയും. ചർമ്മത്തിലെ അമിതമായ എണ്ണമയം വലിച്ച് എടുക്കാനും ഓട്സ് ഒരു മികച്ചൊരു പരിഹാരമാണ്. ചർമ്മത്തിന് ചേരുന്നൊരു സ്ക്രബ് തയാറാക്കാൻ ഓട്സിനൊപ്പം തൈരും കൂടെ ചേർക്കുക. ഈ മിശ്രിതം ചർമ്മത്തിൽ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കുക. സുഷിരങ്ങൾ തുറക്കാനും അതുപോലെ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറന്തള്ളാനും ഇത് ഏറെ നല്ലതാണ്.

നാരങ്ങയും പഞ്ചസാരയും

ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സ്യഷ്ടിക്കുന്നത്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രക് ആസിഡ് ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാൻ സഹായിക്കും. നാരങ്ങ നീരിൽ പഞ്ചസാര ചേർത്ത് നന്നായി മുഖത്ത് സ്ക്രബ് ചെയ്യുക. സെൻസിറ്റീവ് ചർമ്മം ഉള്ളവരാണെങ്കിൽ നാരങ്ങ നീര് ഉപയോഗിക്കുന്നത് സൂക്ഷിക്കണം.

റ്റീന മാത്യു നെ കുറിച്ച്

റ്റീന മാത്യു ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version