ആർത്തവ ദിവസങ്ങളിലെ അമിത ക്ഷീണം കുറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ആർത്തവ-ദിവസങ്ങളിലെ-അമിത-ക്ഷീണം-കുറയ്ക്കാൻ-ഈ-കാര്യങ്ങൾ-ശ്രദ്ധിക്കണം
പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്ന ദിവസങ്ങളാണ് ആർത്തവ ദിനങ്ങൾ. മാനസികമായും ശാരീരകമായും അവർ തളർന്ന് പോകുന്ന ദിവസങ്ങളാണിത്. 90 ശതമാനം സ്ത്രീകളും പൊതുവെ ഈ സമയത്ത് അമിതമായ ക്ഷീണം അനുഭവിക്കാറുണ്ട്. ആർത്തവ സമയത്ത് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പലപ്പോഴും വലിയ രീതിയിൽ സ്ത്രീ ശരീരത്തെ സ്വാധീനിക്കുന്നു. തലവേദന, ശരീരവേദന, വയർ വീർക്കൽ, വയറ് വേദനം, മൂഡ് സ്വിഗ്സ തുടങ്ങി പല പ്രശ്നങ്ങളും ഈ സമയത്തുണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങളുടെ പ്രധാന കാരണം ഹോർമോണുകളാണ്. അതുപോലെ അയണിൻ്റെ അഭാവം ക്ഷീണമുണ്ടാക്കാറുണ്ട്. ആർത്തവ ദിവസങ്ങളിൽ ഉണ്ടാകുന്ന അമിതമായ ക്ഷീണം കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

Also Watch:

ആർത്തവ വേദന കുറയ്ക്കാൻ ചില എളുപ്പവഴികൾ

പോഷകാഹാരം

ആർത്തവ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ തന്നെ പലർക്കും മടിയായിരിക്കും. പക്ഷെ പോഷകാഹാരത്തിൻ്റെ കുറവ് ശരീരത്തെ വളരെ മോശമായി ബാധിച്ചേക്കാം. ആരോഗ്യം വീണ്ടെടുക്കാനും ക്ഷീണം മാറ്റാനും നല്ല പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. മധുരം, ഉപ്പ്, കാപ്പി എന്നിവ കുറയ്ക്കുന്നത് ക്ഷീണം ഒഴിവാക്കാൻ ഏറെ സഹായിക്കും. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കണം. വൈറ്റമിൻ ബി ധാരാളം അടങ്ങിയതും അതുപോലെ ഇലക്കറികളും കഴിക്കാൻ ശ്രദ്ധിക്കുക.

ധാരാളം വെള്ളം കുടിക്കുക

ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. ക്ഷീണവും നിർജ്ജലീകരണവും തമ്മിൽ വലിയൊരു ബന്ധമുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഈ ദിവസങ്ങളിൽ ക്ഷീണം മാറ്റാനും 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക. മാത്രമല്ല മറ്റ് ശീതള പാനീയങ്ങൾ കുടിക്കുന്നത് വെള്ളത്തിന് പകരമാകില്ലെന്ന് മനസിലാക്കുക.

വ്യായാമം

പലർക്കും ആർത്തവ കാലത്ത് കഠിനമായ വേദകളുണ്ടാകും. ഒരു ദിവസത്തെ വേദന കഴിഞ്ഞാൽ പിന്നെ ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക. വലിയ അയാസമുള്ള വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കാതിരിക്കുന്നതാണ് ഏറെ നല്ലതാണ്.

നല്ല ഉറക്കം

ഉറങ്ങാൻ കൃത്യമായൊരു സമയം കണ്ടെത്തേണ്ടത് ഏറെ പ്രധാനമാണ്. ദിവസവും കൃത്യമായൊരു സമയത്ത് ഉറങ്ങി ശീലിക്കുക. ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപ് എങ്കിലും ഫോണും ലാപ്പ്ടോപ്പുമൊക്കെ മാറ്റി വയ്ക്കാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് മുൻപ് കാപ്പി, ചായ പോലെയുള്ളവ കുടിക്കാനും ശ്രമിക്കുക.

റിലാക്സ് ചെയ്യുക

സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കുക. യോഗ പോലെയുള്ള ലളിതമായ കാര്യങ്ങൾ ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാൻ ഏറെ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപ് ഇത്തരം വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക.

റ്റീന മാത്യു നെ കുറിച്ച്

റ്റീന മാത്യു ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.Read More

Exit mobile version