ബിസിനസ് ക്ലാസിൽ 40 ശതമാനം ഡിസ്‌കൗണ്ടുമായി വിയറ്റ്‌ജെറ്റ്

ബിസിനസ്-ക്ലാസിൽ-40-ശതമാനം-ഡിസ്‌കൗണ്ടുമായി-വിയറ്റ്‌ജെറ്റ്

മുംബൈ > ഈ വർഷം സെപ്റ്റംബർ ആറ്‌ മുതൽ നവംബർ 30 വരെ യാത്ര ചെയ്യുന്നതിനായി ആഗസ്‌ത്‌ 31 (ഇന്ന്‌) നകം ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇന്ത്യക്കാരായ യാത്രക്കാർക്കായി ബിസിനസ് ക്ലാസ് നിരക്കിൽ 40 ശതമാനവും സ്കൈബോസ് ക്ലാസിൽ 50 ശതമാനവും വിയറ്റ്‌ജെറ്റ് കിഴിവനുദിക്കുന്നു. രാജ്യാന്തര റൂട്ടുകൾക്ക് പുറമെ വിയറ്റ്നാം ആഭ്യന്തര സർവീസുകൾക്കും ഈ ഓഫർ ബാധകമാണ്.

ബിസിനസ് ക്ലാസ് ഡിസ്‌കൗണ്ടിനായി ‘BESTFLIGHT’ എന്ന പ്രമോഷൻ കോഡും സ്കൈബോസിന്റെ കാര്യത്തിൽ ‘ENJOYFLYING’ എന്ന കോഡുമാണ് ഉപയോഗിക്കേണ്ടത്. വിയറ്റ് ജെറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റായ  https://www.vietjetair.com/en ലും മൊബൈൽ ആപ്പിലും ഡിസ്‌കൗണ്ടിനായി അപേക്ഷിക്കാവുന്നതാണ്.

കൂടാതെ വിയറ്റ്നാം ദേശീയ ദിനം പ്രമാണിച്ച് ഇന്ത്യൻ യാത്രക്കാർക്കായി കുറഞ്ഞ നിരക്കിൽ 20  ലക്ഷം ടിക്കറ്റുകൾ വിയറ്റ്‌ജെറ്റ് ലഭ്യമാക്കുന്നു. നിരക്ക് 5,555 (നികുതിയും മറ്റ് ഫീസുകളുമടക്കം) രൂപയിൽ തുടങ്ങുന്നു. ബിസിനസ് ആവശ്യങ്ങൾക്ക് മാത്രമല്ല, വിനോദ സഞ്ചാരത്തിനായാലും ബിസിനസ്, സ്കൈബോസ് ക്ലാസുകളിൽ ലോക നിലവാരത്തിലുള്ള ആഢംബര സൗകര്യങ്ങളാണ് ലഭിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version