സ്ലോ കുക്കിംഗ് ഗുണങ്ങള്‍ പലതാണ്, അറിയാം…

സ്ലോ-കുക്കിംഗ്-ഗുണങ്ങള്‍-പലതാണ്,-അറിയാം…

സ്ലോ കുക്കിംഗ് ഗുണങ്ങള്‍ പലതാണ്, അറിയാം…

Authored by സരിത പിവി | Samayam Malayalam | Updated: 31 Aug 2023, 2:33 pm

സ്ലോ കുക്കിംഗ് എന്ന ഒരു കുക്കിംഗ് രീതി തന്നെയുണ്ട്. ഇതിനായി ഇന്നത്തെ കാലത്ത് പ്രത്യേക പാത്രങ്ങള്‍ തന്നെ ലഭ്യവുമാണ്. ഇതിന്റെ ഗുണങ്ങള്‍ എന്തെന്നറിയാം.

health benefits of slow cooking
സ്ലോ കുക്കിംഗ് ഗുണങ്ങള്‍ പലതാണ്, അറിയാം…
പാചകം പെട്ടെന്ന് തന്നെ ചെയ്ത് തീര്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് എല്ലാവരും തന്നെ. ഇതിനായി വേഗത്തില്‍ പാചകം ചെയ്യുന്നവര്‍. തീ കൂട്ടി വച്ച് പാകം ചെയ്യുന്നവര്‍. എന്നാല്‍ ഇതല്ലാതെ സ്ലോ കുക്കിംഗ് എന്ന ഒരു രീതിയുണ്ട്. ആരോഗ്യകരമായ പാചക രീതിയാണ് ഇതെന്ന് പറയാം. പേര് സൂചിപ്പിയ്ക്കുന്നത് പോലെ വളരെ പതുക്കെയുള്ള പാചകരീതിയാണ് ഇത്. കുറഞ്ഞ തീയില്‍ സമയമെടുത്ത് പാചകം ചെയ്യുന്ന, ഭക്ഷണം പാകമാക്കുന്ന രീതിയാണ് ഇത്. ഇതുപോലെ അടച്ച് വച്ച് വേവിയ്ക്കുന്ന രീതിയും. ഇന്നത്തെ കാലത്ത് ഇതിനു ചേര്‍ന്ന പാത്രങ്ങള്‍ തന്നെ സ്ലോ കുക്കര്‍ എന്ന പേരില്‍ ലഭ്യവുമാണ്.

​കുറവ് തീയില്‍ ​

ഇവിടെ കുക്കര്‍ പോലുള്ള വേഗത്തിലുള്ള പാചക രീതികള്‍ പ്രയോഗിയ്ക്കുന്നില്ല. മറിച്ച് കുറവ് തീയില്‍ പാത്രത്തില്‍ അടച്ച് വേവിയ്ക്കുന്ന രീതിയാണ് ഉള്ളത്. പണ്ടത്തെ കാലത്ത്, അതായത് കുക്കറുകള്‍ ഇല്ലാതിരിയ്ക്കുന്ന കാലത്ത് അടുപ്പുകളില്‍ പാചകം ചെയ്തു വന്നിരുന്ന രീതി തന്നെ. ഇന്നത്തെ കാലത്ത് പലരും വേഗം പാചകത്തിന് ഉപയോഗിയ്ക്കുന്ന കുക്കറുകള്‍ അല്ലാത്ത വഴി എന്ന് പറയാം. ഇത്തരം രീതിയിലെ കുക്കിംഗ് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്

​തൈര് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്

തൈര് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്

​കുറവ് ടെംപറേച്ചര്‍​

ഇന്നത്തെ കാലത്ത് ഇത്തരം കുക്കിംഗിന് സ്ലോ കുക്കര്‍ എന്ന പ്രത്യേക പാത്രങ്ങള്‍ തന്നെ ലഭ്യമാണ്. ഈ രീതിയിലെ പാചകത്തിന് കുറവ് ടെംപറേച്ചര്‍, അതായത് 93 ഡിഗ്രി ചൂട് മാത്രമാണ് സാധാരണയായി ഉപയോഗിയ്ക്കാറ്. പാചകസമയം കൂടുതല്‍ എടുക്കും. ചില വിഭവങ്ങള്‍ പാകം ചെയ്യാന്‍ 3-4 മണിക്കൂറുകള്‍ വരെ എടുക്കാറുണ്ട്. ഇത്തരം കുറവ് ടെംപറേച്ചറില്‍ പാകം ചെയ്യുമ്പോള്‍ ഭക്ഷണത്തിലെ പോഷകങ്ങള്‍ നഷ്ടപ്പെടാതെ ഭക്ഷണത്തില്‍ തന്നെ ലഭ്യമാകുന്നു. മറ്റേത് പാചക രീതിയേക്കാളും പോഷകങ്ങള്‍ നഷ്ടപ്പെടാത്ത രീതിയാണ് ഇത്. ഇതാണ് ഈ പാചക രീതിയെ കൂടുതല്‍ ആരോഗ്യകരമാക്കുന്നതും.

​ഭക്ഷണം​

ഇത്തരം രീതിയില്‍ പാചകം ചെയ്യുമ്പോള്‍ ഭക്ഷണം കൂടുതല്‍ രുചികരമാകുന്നു. ഇതിലേയ്ക്ക് മറ്റ് സോസുകളോ മസാലകളോ കൂടുതലായി ചേര്‍ക്കേണ്ടി വരുന്നുമില്ല. അതേ സമയം ഇത് നാച്വറല്‍ രീതിയില്‍ തന്നെ ആരോഗ്യകരമാകുകയും ചെയ്യുന്നു. നല്ലത് പോലെ അടച്ച് വച്ച് വേവിയ്ക്കുന്നതിനാല്‍ തന്നെ സ്വാദിനൊപ്പം പോഷകങ്ങളും ഇതിലേയ്ക്കിറങ്ങുന്നു.

​ദഹനാരോഗ്യത്തിനും ​

പച്ചക്കറികളും ഇറച്ചിയുമെല്ലാം നല്ല രീതിയില്‍ മൃദുവായി മാറുന്നുവെന്ന ഗുണം കൂടി ഇതിനുണ്ട്. ഇതിനാല്‍ തന്നെ ഇവ കഴിയ്ക്കാനും എളുപ്പമാകുന്നു, ദഹനാരോഗ്യത്തിനും ഇതേറെ ഗുണകരമാണ്. സ്ലോ കുക്കിംഗ് വഴിയില്‍ ഇതില്‍ ചേര്‍ക്കുന്ന മസാലകള്‍, അതായത് ഇഞ്ചി, കറുവാപ്പട്ട പോലുള്ളവയുണ്ടെങ്കില്‍ ഇവയുടെ ഗുണവും മണവുമെല്ലാം നല്ല രീതിയില്‍ തന്നെ ഇതിലേയ്ക്ക് ഇറങ്ങുകയും ചെയ്യുന്നു.

സരിത പിവി നെ കുറിച്ച്

സരിത പിവി കൺസൾട്ടൻറ് കണ്ടൻറ് റൈറ്റർ

ജേര്‍ണലിസം രംഗത്ത് 17 വര്‍ഷങ്ങളിലേറെ പരിചയ സമ്പത്ത്. പ്രിന്റ് മീഡിയായില്‍ തുടങ്ങി ഡിജിറ്റല്‍ മീഡിയയില്‍ സജീവം. വാര്‍ത്താ, ലൈഫ്‌സ്റ്റൈല്‍ മേഖലകളില്‍ കൂടുതല്‍ പരിചയം. വായനക്കാര്‍ക്ക് താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തി ലളിതമായ രീതിയില്‍ അവതരിപ്പിയ്ക്കാന്‍ വൈദഗ്ധ്യം.വായനയും എഴുത്തും താല്‍പര്യം.സമകാലീന വിഷയങ്ങള്‍ അടിസ്്ഥാനമാക്കി ലേഖനങ്ങള്‍ എഴുതുന്നതില്‍ പ്രത്യേക ശ്രദ്ധ. എഴുത്തിന് പുറമേ വായന, മ്യൂസിക് എന്നിവയോട് കൂടുതല്‍ താല്‍പര്യം.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version