അടുക്കളയിലെ ഏത് പ്രാണികളെയും നിമിഷം നേരം കൊണ്ട് തുരത്താം

അടുക്കളയിലെ-ഏത്-പ്രാണികളെയും-നിമിഷം-നേരം-കൊണ്ട്-തുരത്താം
പൊതുവെ വീട്ടമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പ്രാണികൾ എന്ന് പറയുന്നത്. എത്ര ശ്രമിച്ചാലും പ്രാണികളെ തുരത്താൻ പലർക്കും കഴിയാറില്ല. ഭക്ഷണ പദാർത്ഥങ്ങളിലൊക്കെ പ്രാണി കയറുന്നത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. വീട് എത്ര വ്യത്തിയാക്കിയിട്ടാലും പലപ്പോഴും പ്രാണികളുടെ ശല്യം രൂക്ഷമായിരിക്കും. പലരും കെമിക്കലുകൾ നിറഞ്ഞ സ്പ്രെകളും മറ്റും ഉപയോഗിക്കാറുണ്ട്. പക്ഷെ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. വീട്ടിലെ അടുക്കളയിലുള്ള ചില സാധനങ്ങൾ മാത്രം മതി എളുപ്പത്തിൽ ഈ പ്രശ്നത്തെ മറികടക്കാൻ.

ആര്യവേപ്പ്

ആര്യവേപ്പ്

ആരോഗ്യത്തിന് ഏറെ നല്ലതാണ് ആര്യവേപ്പെന്ന് എല്ലാവർക്കുമറിയാം. വേപ്പ് മരത്തിൻ്റെ എല്ലാ ഭാഗങ്ങളും മനുഷ്യന് വളരെയധികം ഗുണം ചെയ്യുന്നതാണ്. 200ൽ അധികം പ്രാണികളെ തുരത്താൻ ഏറെ നല്ലതാണ് വേപ്പ് എണ്ണ. വേപ്പ് എണ്ണ വെള്ളത്തിൽ കലക്കി പ്രാണികൾ വരുന്ന ഇടങ്ങളിൽ സ്പ്രെ ചെയ്യാവുന്നതാണ്. എല്ലാ തരം പ്രാണികളെയും തുരത്താൻ ഏറെ നല്ലതാണിത്. പാറ്റകളെ പോലും തുരത്താൻ ഇത് നല്ലതാണ്.

​ഈ തുണികൾ വാഷിംഗ് മെഷീനിൽ കഴുകാൻ പാടില്ലാത്തവയാണ്

ഈ തുണികൾ വാഷിംഗ് മെഷീനിൽ കഴുകാൻ പാടില്ലാത്തവയാണ്

കാപ്പിക്കുരു

രാവിലെ ഉറക്കത്തിൻ്റെ ക്ഷീണം മാറ്റാൻ ഒരു കാപ്പി കുടിക്കുന്നത് നല്ല ഊർജ്ജം നൽകാറുണ്ട്. എന്നാൽ ഇത് പ്രാണികളെ തുരത്താൻ ഏറ്റവും നല്ലതാണ്. പ്രാണികൾ വരാനുള്ള സാധ്യതയുള്ള സ്ഥലങ്ങളിൽ കാപ്പിപൊടി വിതറുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകും. വാതിലുകൾക്കിടയിലൊക്കെ ഇത് ഇടുന്നത് ഏറെ നല്ലതാണ്.

ആപ്പിൾ സൈഡർ വിനിഗർ

അടുക്കളയിലെ സിങ്ക് ഡ്രെയിനുകളിൽ വസിക്കുകയും നനഞ്ഞതും ഈർപ്പമുള്ളതുമായ പ്രദേശങ്ങളിൽ വളരുകയും ചെയ്യുന്ന ഈച്ചകളെ തുരത്താൻ ഇത് ഏറെ നല്ലതാണ്‌. ഉഷ്ണമേഖലാ കാലാവസ്ഥയിൽ അവ ഒരു യഥാർത്ഥ ഭീഷണിയാണ്, മാത്രമല്ല പല രോഗങ്ങൾക്കും കാരണമാകും. അതുപോലെ, ചെറിയ അടുക്കളയിലെ ചെറിയ വിളക്കുകളിലും ലൈറ്റുകളിലും കാണുന്ന നിശാശലഭങ്ങൾ പലപ്പോഴും ഭക്ഷണത്തിൽ വീഴാറുണ്ട്. അവയെ തുരത്താനുള്ള ഏറ്റവും നല്ല മാർഗം വിനാഗിരിയാണ്.

പെപ്പർമിൻ്റ്

ചിലന്തികളെ തുരത്താൻ ഏറെ നല്ലതാണ് പെപ്പർമിൻ്റ്. അടുക്കള വ്യത്തിയായി സൂക്ഷിക്കാൻ ഏറെ നല്ലതാണ് പെപ്പർമിൻ്റ് ഓയിൽ. ചെറിയ പ്രാണികൾ, ഉറുമ്പുകൾ, ചിലന്തികൾ, എലികൾ എന്നിവയെപ്പോലും തുരത്താൻ പുതിനയിലയും പുതിന എണ്ണയും മികച്ചതാണ്. എല്ലാത്തിനുമുപരി, ഇത് നിങ്ങളുടെ അടുക്കളയ്ക്ക് നല്ല സുഗന്ധം കിട്ടാനും ഇത് ഏറെ സഹായിക്കും. അടുക്കളയിലെ ഈച്ചയും കൊതുകിനെയുമൊക്കെ തുരത്താൻ ഇത് ഏറെ നല്ലതാണ്.

സവാളയും ബേക്കിംഗ് സോഡയും

അടുക്കളയിലെ പ്രധാന ശല്യക്കാരനാണ് പാറ്റ. അലമാരിയ്ക്കുള്ളിലും അടുക്കളയിലെ പാതകത്തിലുമൊക്കെ പാറ്റ വിലസി നടക്കാറുണ്ട്. ഇതിനെ കാണുന്നത് പോലും പലർക്കും അറപ്പുള്ളതാക്കാറുണ്ട്. ഇതിനെ തുരത്താൻ സഹായിക്കുന്ന മികച്ച പരിഹാരമാണ് ബേക്കിംഗ് സോഡയും സവാളയും. സവാള വട്ടത്തിൽ അരിഞ്ഞ് അതിൽ അൽപ്പം ബേക്കിംഗ് സോഡ വിതറി അടുക്കളയിൽ പാറ്റ വരുന്ന ഇടങ്ങളിൽ വയ്ക്കാവുന്നതാണ്.

റ്റീന മാത്യു നെ കുറിച്ച്

റ്റീന മാത്യു ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.Read More

Exit mobile version