ജോജു ജോർജ് നായകനായി “ഒരു താത്വിക അവലോകനം’

ജോജു-ജോർജ്-നായകനായി-“ഒരു-താത്വിക-അവലോകനം’

കൊച്ചി> ജോജു ജോർജ് നായകനായി  ‘ഒരു താത്വിക അവലോകനം’ റിലീസിന് ഒരുങ്ങുന്നു. യോഹൻ ഫിലിംസിന്റെ ബാനറിൽ ഡോക്ടർ ഗീ വർഗീസ് യോഹന്നാൻ നിർമ്മിച്ചു  അഖിൽ മാരാർ രചനയും സംവിധാനവും നിർവഹിക്കുന്നു. രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന ചിത്രത്തില്‍ ഒരു സര്‍ക്കാര്‍ കരാറുകാരനായാണ് ജോജു അഭിനയിക്കുന്നത്.

ഒ കെ രവി ശങ്കർ  സംഗീതം ചെയ്ത  രണ്ട് പാട്ടുകള്‍ ചിത്രത്തിലുണ്ട്. മുരുകൻ കാട്ടാക്കടയും കൈതപ്രവും എഴുതുന്ന വരികൾ പാടുന്നത് ശങ്കർ മഹാദേവന്‍, മധു ബാലകൃഷ്ന, രാജ ലക്ഷ്മി എന്നിവരാണ്.ഡോക്ടർ ഗീ വർഗീസ് യോഹന്നാൻ നിർമ്മിച്ച ചിത്രത്തിൽ നിരഞ്ജൻ  രാജു ,ബാലാജി ശർമ്മ,ജയകൃഷ്ണൻ, മേജർ രവി,മാമുക്കോയ,പ്രേം കുമാർ, പ്രശാന്ത് അലക്‌സ്,മനു രാജ്,അസീസ് നെടുമങ്ങാട്,സുന്ദർ,നന്ദൻ ഉണ്ണി ,സജി വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങൾ അണി നിരക്കുന്നു. കൊട്ടാരക്കര ശ്രീധരൻ നായരുടെ ഇളയ മകൾ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് താത്വിക അവലോകനം..

വിഷ്ണ് നാരായണൻ കാമറ നിർവഹിക്കുന്ന ചിത്രത്തിൽ എഡിറ്റിംഗ്: ലിജോ പോൾ,,പശ്ചാത്തല സംഗീതം: ഷാൻ റഹ്മാൻ,പ്രൊഡക്ഷൻ കണ്‍ട്രോളർ: എസാൻ,

ഫിനാൻസ് കണ്‍ട്രോളർ: സുനിൽ വെറ്റിനാട്, ലൈൻ പ്രൊഡ്യൂസർ: മേലില രാജശേഖരൻ, പ്രോജക്ട് മെന്റർ: ശ്രീഹരി  എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version