ശക്തമായ മഴയെത്തും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; രാവിലെ മഴയ്ക്ക് സാധ്യത ഈ ജില്ലകളിൽ

ശക്തമായ-മഴയെത്തും,-രണ്ട്-ജില്ലകളിൽ-യെല്ലോ-അലേർട്ട്;-രാവിലെ-മഴയ്ക്ക്-സാധ്യത-ഈ-ജില്ലകളിൽ

ശക്തമായ മഴയെത്തും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; രാവിലെ മഴയ്ക്ക് സാധ്യത ഈ ജില്ലകളിൽ

Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 1 Sep 2023, 6:06 am

ഇന്ന് രണ്ട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്

Monsoon
മഴ

ഹൈലൈറ്റ്:

  • ശക്തമായ മഴ ലഭിക്കും
  • 2 ജില്ലകളിൽ യെല്ലോ അലേർട്ട്
  • മുന്നറിയിപ്പ് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞദിവസം പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നത്. ഇന്നത്തെ കാലാവസ്ഥാ പ്രവചനം വിശദമായിപരിശോധിക്കാം.

ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് രണ്ട് ജില്ലകളിലും പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാവുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

രണ്ടാം വന്ദേ ഭാരത് കോട്ടയം വഴി തിരുവനന്തപുരത്തേക്ക്? എറണാകുളത്ത് സർവീസ് അവസാനിപ്പിക്കരുത്; റെയിൽവേ മന്ത്രിക്ക് കത്തുമായി എംപി

KSRTC Bus Terminal: മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പ്രവൃത്തി പുനരാരംഭിച്ചു

3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ഇന്ന് തെക്ക് – കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിമീ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 55 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട് ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ല.

നാളെ തെക്കൻ ശ്രീലങ്കൻ തീരത്തിന്‍റെ തെക്കു – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 65 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കി.മീ വരെയും ചില സമയത്ത് മണിക്കൂറിൽ 55 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

സിനിമാ – സീരിയൽ താരം അപർണ നായർ മരിച്ചനിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു

ഞായറാഴ്ച ശ്രീലങ്കൻ തീരത്തിന്‍റെ തെക്കു – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. തെക്കൻ തമിഴ്‌നാട്, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, തെക്കു – കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കി.മീവരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിമീ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

ലിജിൻ കടുക്കാരം നെ കുറിച്ച്

ലിജിൻ കടുക്കാരം സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സമയം മലയാളം വാർത്താ വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version