തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ നിർമൽ NR 344 (Nirmal NR 344 Lottery Results) നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ ടിക്കറ്റാണ് നിർമൽ ലോട്ടറി.
നിർമൽ ലോട്ടറിയിലൂടെ ഭാഗ്യശാലിക്ക് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനങ്ങൾ ഉൾപ്പെടെ 8 സമ്മാനങ്ങളാണ് ലോട്ടറി വകുപ്പ് ഇന്നത്തെ നറുക്കെടുപ്പിലൂടെ നൽകുന്നത്. 40 രൂപയാണ് ടിക്കറ്റിന്‍റെ വില.
8,000 രൂപയാണ് സമാശ്വാസ സമ്മാനമായി നിർമൽ ഭാഗ്യക്കുറി നൽകുന്നത്. മൂന്നാം സമ്മാനം നേടുന്ന വിജയികൾക്ക് 1 ലക്ഷം രൂപയും, നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 1000 രൂപ, ആറാം സമ്മാനം 500, ഏഴാം സമ്മാനം 100 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.
ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ – https://www.keralalotteryresult.net/ , http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. ഒദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ തത്സമയമായി നറുക്കെടുപ്പ് കാണാനും അവസരമുണ്ട്.
സമയം മലയാളം വാർത്താ വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.Read More