മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലക്കാർ അതിവേഗത്തിൽ പായും; തിരുനാവായ – ഗുരുവായൂർ പാതയിൽ സർവേ ആരംഭിച്ച് റെയിൽവേ

മലപ്പുറം,-തൃശൂർ,-കോഴിക്കോട്-ജില്ലക്കാർ-അതിവേഗത്തിൽ-പായും;-തിരുനാവായ-–-ഗുരുവായൂർ-പാതയിൽ-സർവേ-ആരംഭിച്ച്-റെയിൽവേ

മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലക്കാർ അതിവേഗത്തിൽ പായും; തിരുനാവായ – ഗുരുവായൂർ പാതയിൽ സർവേ ആരംഭിച്ച് റെയിൽവേ

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 1 Sep 2023, 10:04 am

തിരുനാവയ – ഗുരുവായൂർ റെയിൽപാതയുടെ സർവേ ദക്ഷിണ റെയിവേ ആരംഭിച്ചതോടെ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ യാത്രക്കാർക്ക് നിർണായകമാണ്. തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളാണ് ഇവ മൂന്നും

train service
പ്രതീകാത്മക ചിത്രം

ഹൈലൈറ്റ്:

  • തിരുനാവായ – ഗുരുവായൂർ റെയിൽപാത.
  • സർവേ ആരംഭിച്ച് ദക്ഷിണ റെയിൽവെ.
  • മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ റെയിൽവേ യാത്രയിൽ വൻ മാറ്റമുണ്ടാകും.
കോഴിക്കോട്: തിരുനാവായ – ഗുരുവായൂർ റെയിൽപാതയുടെ സർവേ ദക്ഷിണ റെയിൽവെ ആരംഭിച്ചതോടെ മലപ്പുറം ജില്ലയുടെ ദീർഘകാല മോഹങ്ങളിലൊന്ന് പൂവണിയുകയാണ്. പാത പൂർത്തിയായാൽ ജില്ലകളിലെ സഞ്ചാരം വേഗത്തിലാകുമെന്നാണ് നിഗമനം. ഈ പാതയ്ക്കൊപ്പം തിരൂർ – ഗുരുവായൂർ പാതകൂടിയെത്തിയാൽ മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ റെയിൽവേ യാത്രയിൽ വൻ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

രണ്ടാം വന്ദേ ഭാരത് കേരളത്തിന് നഷ്ടമാകുമോ? പരിഗണനയിൽ ഈ റൂട്ടുകൾ; പ്രതീക്ഷ മന്ത്രിയുടെ ആ വാക്കിൽ
മൂന്ന് ജില്ലകൾക്ക് ഒരുപോലെ നേട്ടമാകുന്ന തിരൂർ – ഗുരുവായൂർ പാത സംസ്ഥാനത്തെ റെയിൽ ഗതാഗതത്തിന് നിർണായകമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഈ പാതയുടെ സാധ്യത പരിഗണിക്കണമെന്ന ആവശ്യം മെട്രോമാൻ ഇ ശ്രീധരൻ റെയിൽവേയുടെ മുന്നിൽ വെച്ചിട്ടുണ്ട്. ഈ നിർദേശം റെയിൽവേ പരിഗണിച്ചാൽ മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ റെയിൽവേ യാത്രയിൽ നിർണായക മാറ്റങ്ങൾക്ക് കാരണമാകും. സംസ്ഥാനത്ത് ഉയർന്ന തോതിൽ യാത്രക്കാരുള്ള റെയിൽവേ സ്റ്റേഷനുകളിൽ ചിലതാണ് കോഴിക്കോട്, തൃശൂർ സ്റ്റേഷനുകൾ.

Former MLA James Mathew : മുന്‍ എംഎല്‍എ ജയിംസ് മാത്യു വിദ്യാഭ്യാസ പ്രവര്‍ത്തകന്റെ റോളില്‍

തിലമ്പൂർ – നഞ്ചൻ കോട്, പമ്പ – ചെങ്ങന്നൂർ തുടങ്ങി കേരളത്തിൻ്റെ മറ്റ് രണ്ട് റെയിൽവേ പദ്ധതികൾ കൂടി യാഥാർഥ്യമാക്കുന്നതിന് ഇ ശ്രീധരൻ നേരിട്ട് ശ്രമങ്ങൾ നടത്തുന്നുണ്ട്. തിരൂർ – ഗുരുവായൂർ പാത യാഥാർഥ്യമായാൽ മലപ്പുറം ജില്ലയുടെ റെയിൽവേ ഗാതാഗതത്തിൻ്റെ മുഖച്ഛായ മാറും. ഈ പദ്ധതികൾ പൂർത്തിയായാൽ കേരളത്തിൻ്റെ റെയിൽവേ ഗാതഗത്തിന് നിർണായകമാകുന്ന പദ്ധതികളാണ് റെയിൽവേയ്ക്ക് മുന്നിലുള്ളത്.

‘പശു അമ്മയുടെ സ്ഥാനത്ത്, അതിനാൽ ഗോമാതാവ് എന്നുവിളിക്കുന്നു’; 2,000 രൂപ നോട്ട് പിൻവലിച്ചത് ആവശ്യം കഴിഞ്ഞത് കൊണ്ടാണെന്ന് കൃഷ്ണകുമാർ
തിരുനാവായ – ഗുരുവായൂർ പദ്ധതിയെ തിരൂർ – ഗുരുവായൂർ പദ്ധതിയാക്കി മാറ്റുന്നതാണ് നേട്ടമെന്ന് ഇ ശ്രിധരൻ്റെ വിലയിരുത്തൽ. ഗുരുവായൂരിൽ നിന്ന് തിരൂരിലേക്ക് 44 കിലോമീറ്ററാണ് ദൂരം. ഷൊർണൂ വഴിയുള്ള നിലവിലെ കൊച്ചി – കോഴിക്കോട് പാതയേക്കാൾ ഒരു മണിക്കൂർ വേഗത്തിൽ ഈ പാതയിലൂടെ യാത്ര സാധ്യമാകും. യാത്രക്കാരുടെ ഉയർന്ന പങ്കാളിത്തവും ഈ റൂട്ടിലുണ്ടാകും. കോഴിക്കോടിനും കൊച്ചിക്കുമിടയിലെ യാത്രാ ദൂരം ഒരു മണിക്കൂർ കുറയുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇ ശ്രീധരൻ്റെ നിർദേശങ്ങൾക്ക് അതീവ പരിഗണനയാണ് റെയിൽവേ നൽകുന്നത്. യാത്രക്കാർക്ക് അതിവേഗം കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും എത്താൻ തിരൂർ – ഗുരുവായൂർ പാത സഹായമാകും. തിരക്കുള്ള ഷൊർണൂരിലെ തിരക്ക് കുറയ്ക്കാനുമാകും. തിരുനാവായ – ഗുരുവായൂർ പാതയാണെങ്കിൽ 38 കിലോമീറ്ററാണ് ദൂരം.

Read Latest Kerala News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version