ഓണക്കിറ്റ് വാങ്ങാത്തവർക്ക് വീണ്ടും അവസരം; ഓണം ഫെയറുകളിലൂടെ ഏഴുകോടിയുടെ വിൽപന നടന്നെന്ന് മന്ത്രി

ഓണക്കിറ്റ്-വാങ്ങാത്തവർക്ക്-വീണ്ടും-അവസരം;-ഓണം-ഫെയറുകളിലൂടെ-ഏഴുകോടിയുടെ-വിൽപന-നടന്നെന്ന്-മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വാങ്ങാത്തവർക്ക് ഇനിയും അവസരം. കിറ്റ് വാങ്ങാത്തവർക്ക് നാളെയും അവസരമുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓണക്കാലത്ത് സർക്കാർ നടത്തിയത് മികച്ച വിപണി ഇടപെടലാണ്. 14 ഓണം ഫെയറുകൾ വഴി ഏഴു കോടിയുടെ വിൽപനയാണുണ്ടായതെന്ന് മന്ത്രി പറഞ്ഞു.

രണ്ടാം വന്ദേ ഭാരത് കേരളത്തിന് നഷ്ടമാകുമോ? പരിഗണനയിൽ ഈ റൂട്ടുകൾ; പ്രതീക്ഷ മന്ത്രിയുടെ ആ വാക്കിൽ
സംസ്ഥാനത്തെ ഓണം വിപണിയിൽ പതിമൂന്ന് ഇനങ്ങളുടെ കുറവുണ്ടായി. സപ്ലൈകോയ്ക്ക് സബ്സിഡി ഇനത്തിൽ 30 കോടിയുടെ അധികബാധ്യത വന്നിട്ടുണ്ട്. 83 ശതമാനം കാർശ് ഉടമകൾക്ക് റേഷൻ വാങ്ങി. കോട്ടയം ജില്ലയിൽ 37,000 കിറ്റ് നൽകാനുണ്ട്. 51,0754 പേർക്ക് കിറ്റ് നൽകിയെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ കൂട്ടിച്ചേർത്തു.

ജയസൂര്യയ്‌ക്കെതിരെ ഭക്ഷ്യമന്ത്രി

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം വൈകിയാണ് പുരോഗമിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതോടെയാണ് ജില്ലയിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചത്.

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

‘പശു അമ്മയുടെ സ്ഥാനത്ത്, അതിനാൽ ഗോമാതാവ് എന്നുവിളിക്കുന്നു’; 2,000 രൂപ നോട്ട് പിൻവലിച്ചത് ആവശ്യം കഴിഞ്ഞത് കൊണ്ടാണെന്ന് കൃഷ്ണകുമാർ
തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

Read Latest Kerala News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Exit mobile version