മുഖം മിനുക്കി കേരളത്തിലെ പാതകൾ; ദേശീയപാത വികസനത്തിൽ സംസ്ഥാനത്ത് പൂർത്തിയായത്‌ 5573 കോടിയുടെ പദ്ധതികൾ

മുഖം-മിനുക്കി-കേരളത്തിലെ-പാതകൾ;-ദേശീയപാത-വികസനത്തിൽ-സംസ്ഥാനത്ത്-പൂർത്തിയായത്‌-5573-കോടിയുടെ-പദ്ധതികൾ

Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 1 Sep 2023, 2:06 pm

സംസ്ഥാനത്ത് ദേശീയപാതകൾ അടിമുടി മാറുന്നു. പൂർത്തിയായത് 5573 കോടിയുടെ പദ്ധതികൾ. 58,046.23 കോടിയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. വിശദാംശങ്ങൾ പരിശോധിക്കാം

Highway work
പ്രതീകാത്മക ചിത്രം

ഹൈലൈറ്റ്:

  • ദേശീയപാതകളുടെ മുഖം മിനുക്കി കേരളം
  • പൂർത്തിയായത്‌ 5573 കോടിയുടെ പദ്ധതികൾ
  • വരാനിരിക്കുന്നത് 70,113 കോടിയുടെ പദ്ധതികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴുവർഷത്തിനിടെ പൂർത്തിയായത് 5573 കോടി രൂപയുടെ ദേശീയപാതാ പദ്ധതികൾ. 70,113 കോടിയുടെ പദ്ധതികൾ വരുന്നുമുണ്ട്. ഇതുവരെ 225.362 കിലോമീറ്ററിൽ ഒമ്പതു റോഡുകളാണ് സംസ്ഥാനത്ത് നിർമ്മിച്ചിരിക്കുന്നത്. ദേശീയപാതാ 66ന്‍റെ നാല് റീച്ചുകൾ ഉൾപ്പെടെയാണിത്. 706.06 കിലോമീറ്ററിൽ 58,046.23 കോടിയുടെ 20 പ്രവൃത്തികൾ പുരോഗമിക്കുകയുമാണ്.

ഏഴ് പ്രധാന പദ്ധതികളാണ് സംസ്ഥാനത്ത് അടുത്തിടെ പൂർത്തിയായത്. കുതിരാൻ ഉൾപ്പെട്ട വടക്കാഞ്ചേരി – തൃശൂർ ആറുവരിപ്പാത, കളമശേരി – വല്ലാർപ്പാടം റോഡ്, നീലേശ്വരം ടൗൺ റെയിൽവേ മേൽപ്പാലം, ഇടപ്പള്ളി – വൈറ്റില – അരൂർ, കാരോട് – മുക്കോല, മുക്കോല – കഴക്കൂട്ടം, കഴക്കൂട്ടം ആകാശപ്പാത എന്നിവയാണ്‌ പൂർത്തിയായത്.

അച്ചു ഉമ്മനെ അധിക്ഷേപിച്ച ഉദ്യോഗസ്ഥന്‍റെ പുനർനിയമനം റദ്ദാക്കി ക്രിമിനൽ കേസെടുക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

നേരത്തെ സ്ഥലമേറ്റെടുപ്പിനെത്തുടർന്ന് മുടങ്ങിക്കിടന്ന പല പദ്ധതികളുമാണ് നിലവിൽ പൂർത്തിയായത്. ദേശീയപാത അതോറിറ്റി ഉപേക്ഷിച്ച പല പദ്ധതികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഭൂമി ഏറ്റെടുക്കലിന് നിശ്ചിത വിഹിതം സംസ്ഥാന സർക്കാർ വഹിച്ചുകൊണ്ടായിരുന്നു ഇതിൽ പല പദ്ധതികളും ആരംഭിച്ചത്. ദേശീയപാതാ വികസനത്തിൽ ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു.

രണ്ടാം വന്ദേ ഭാരത് കേരളത്തിന് നഷ്ടമാകുമോ? പരിഗണനയിൽ ഈ റൂട്ടുകൾ; പ്രതീക്ഷ മന്ത്രിയുടെ ആ വാക്കിൽ

960 കിലോമീറ്റിൽ 70,113 കോടിയുടെ ദേശീയപാത വികസന പദ്ധതികൾ കേരളത്തിൽ വരാൻ പോകുന്നുമുണ്ട്. വിവിധ ജില്ലകളിലായി 27 റോഡുകളാണ് ഒരുങ്ങുന്നത്. ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാരിന്‍റെ സഹകരണത്തോടെയാണ് ഈ റോഡുകൾ നിർമ്മിക്കുന്നത്. ഭാരത്‍മാല പദ്ധതിയിൽ 66,627.11 കോടിയുടെ 15 പാതകളാണ് നിർമ്മിക്കുന്നത്. 838.89 കിലോമീറ്ററാണ് ഈ റോഡുകളുടെ നീളം. വിവിധ തുറമുഖങ്ങളെ ഉൾപ്പെടുത്തി 3486.51 കോടിയുടെ 12 പാതകളും ഒരുങ്ങും. 121.38 കിലോമീറ്ററാണ് ഈ പാതകളുടെ നീളം.

ലിജിൻ കടുക്കാരം നെ കുറിച്ച്

ലിജിൻ കടുക്കാരം സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സമയം മലയാളം വാർത്താ വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version