പോലീസ് സ്റ്റേഷനിൽ എത്താതെയും പരാതി നൽകാം; നൽകേണ്ടത് ഈ വിവരങ്ങൾ, ഡിജിപി ഒഫീസിലും പരാതിയെത്തും

പോലീസ്-സ്റ്റേഷനിൽ-എത്താതെയും-പരാതി-നൽകാം;-നൽകേണ്ടത്-ഈ-വിവരങ്ങൾ,-ഡിജിപി-ഒഫീസിലും-പരാതിയെത്തും

പോലീസ് സ്റ്റേഷനിൽ എത്താതെയും പരാതി നൽകാം; നൽകേണ്ടത് ഈ വിവരങ്ങൾ, ഡിജിപി ഒഫീസിലും പരാതിയെത്തും

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 2 Sep 2023, 9:27 am

നിങ്ങൾക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ പോലീസ് ഓഫീസിലോ പരാതി നൽകാനുണ്ടോ? ഉണ്ടെങ്കിൽ എളുപ്പത്തിൽ പരാതി നൽകാം എളുപ്പത്തിൽ. വിവരങ്ങൾ പങ്കുവച്ച് കേരള പോലീസ്

kerala police pol app

ഹൈലൈറ്റ്:

  • പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്താതെയും പരാതി നൽകാം.
  • പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പരാതി നൽകാം.
  • പരാതി നൽകിയ രസീത് പരാതിക്കാരന് ഡൌൺലോഡ് ചെയ്യാം.
തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്താതെയും പരാതി നൽകാനുള്ള സംവിധാനം കൂടുതൽ വിപുലമാക്കി കേരള പോലീസ്. കയ്യിലുള്ള സ്മാർട്ട് ഫോണിലൂടെ പരാതി നൽകുവാനുള്ള സൗകര്യം തയ്യാറാക്കിയതായി കേരള പോലീസ് അറിയിച്ചു. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൾ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം.

‘കേന്ദ്രം പൂട്ടിക്കെട്ടാൻ ഒരുങ്ങിയപ്പോൾ ചേർത്തുപിടിച്ച് കേരളം’; വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചെന്ന് മന്ത്രി
https://play.google.com/store/apps/details ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പോൾ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നൽകണം.

Jaick C Thomas and Puthuppally: പുതുപ്പള്ളിയിൽ ജെയ്ക് നൽകുന്ന പ്രതീക്ഷ

തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘു വിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നൽകിയശേഷം അനുബന്ധമായി രേഖകൾ നല്കാനുണ്ടെങ്കിൽ അതുകൂടി അപ്‌ലോഡ് ചെയ്യാവുന്നതാണ്.

അടുത്തതായി, ആർക്കെതിരെയാണോ പരാതി നൽകുന്നത് (എതിർകക്ഷി അല്ലെങ്കിൽ സംശയിക്കുന്ന ആളുടെ) വിവരങ്ങൾ കൂടി നൽകി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. പോലീസ് സ്റ്റേഷൻ മുതൽ ഡിജിപി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

‘പുതുപ്പള്ളിയിൽ ബിജെപിക്ക് പിന്തുണയെന്ന വാർത്ത തെറ്റ്’; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യമെന്ന് എൻഎസ്എസ്
പരാതി നൽകിയതിനുള്ള രസീത് പരാതിക്കാരന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമർപ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയുമെന്ന് കേരള പോലീസ് കുറിപ്പിലൂടെ വ്യക്തമാക്കി. സ്റ്റേഷൻ എത്താതെ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തി പരാതി നൽകാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പ്രായമായവർക്കും ഈ രീതി സഹായമാകും.

Read Latest Kerala News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version