ഗീതുവിനെതിരായ തെറിവിളി കോൺഗ്രസിന്‍റെ നെറികെട്ട രാഷ്ട്രീയം; പുതുപ്പള്ളി തിരിച്ചറിയുമെന്ന് ഡിവൈഎഫ്ഐ
Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 2 Sep 2023, 9:57 pm
ഗീതുവിനെതിരായ സൈബർ ആക്രമണം കോൺഗ്രസ് നേതൃത്വത്തിന്‍റെ മൗനാനുവാദത്തോടെയാണെന്നും പുതുപ്പള്ളി ഇതിന് മറുപടി നൽകുമെന്നും ജെയ്ക് സി തോമസും നേരത്തെ പറഞ്ഞിരുന്നു

ഹൈലൈറ്റ്:
- ഗീതുവിനെതിരായ സൈബറാക്രമണം പ്രതിഷേധാർഹം
- നടക്കുന്നത് സ്ത്രീവിരുദ്ധത
- പ്രതിഷേധിച്ച് ഡിവൈഎഫ്ഐ
പൂർണ്ണഗർഭിണിയായ ഗീതുവിനെതിരെ തെറിവിളി നടത്തുന്ന കോൺഗ്രസ് രാഷ്ട്രീയം പുതുപ്പള്ളി തിരിച്ചറിയും. ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചു. തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസ് അനുകൂല പ്ലാറ്റ്ഫോമുകളിൽ നിന്നാണെന്ന് ഗീതു നേരത്തെ ആരോപിച്ചിരുന്നു. കോട്ടയം എസ്പിക്ക് പരാതി നൽകിയതിനു പിന്നാലെയായിരുന്നു പ്രതികരണം.
P and T Colony: പിആൻഡ്‌ടിക്കാരുടെ കിടപ്പാടം എന്ന സ്വപ്നം യാഥാർഥ്യം
കോൺഗ്രസുകാരായ സ്ത്രീകൾ ഉൾപ്പെടെ സൈബർ ആക്രമണം നടത്തി കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നൽകിയതെന്നായിരുന്നു ജെയ്ക്കിന്‍റെ ഭാര്യ ഗീതു പറഞ്ഞത്. ഒരു രാഷ്ട്രീയത്തിലും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉണ്ടാകരുതെന്നും 9 മാസം ഗർഭിണിയായ തന്നെ അപമാനിച്ചെന്നും ഗീതു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നേരത്തെ കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെ സഹോദരി അച്ചു ഉമ്മനും തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സെക്രട്ടറിയേറ്റ് മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് അനുഭാവിയുമായ നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവന
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി തോമസിന്‍റെ ഭാര്യ ഗീതു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന കാരണത്താൽ സൈബറിടത്തിൽ നിന്ദ്യമായ ആക്രമണം നേരിടുകയാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക