കെഎസ്ആർടിസി ബസ് ടിക്കറ്റ് ബുക്കിങ്ങും സ്വിഫ്റ്റ് വഴി; നാളെ മുതലുള്ള യാത്രകൾക്ക് ടിക്കറ്റെടുക്കേണ്ടത് ഇങ്ങനെ

കെഎസ്ആർടിസി-ബസ്-ടിക്കറ്റ്-ബുക്കിങ്ങും-സ്വിഫ്റ്റ്-വഴി;-നാളെ-മുതലുള്ള-യാത്രകൾക്ക്-ടിക്കറ്റെടുക്കേണ്ടത്-ഇങ്ങനെ
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ ടിക്കറ്റ് ബുക്കിങ്ങും സ്വിഫ്റ്റ് വെബസൈറ്റിലേക്ക് മാറുന്നു. യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് സുഗമമാക്കുവാനാണ് പുതിയ സജ്ജീകരണം. സെപ്റ്റംബർ 5 ചൊവ്വാഴ്ച മുതലുള്ള യാത്രകൾക്ക് റിസർവേഷൻ സൗകര്യമുള്ള എല്ലാ സർവീസുകളും onlineksrtcswift.com എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

നേരത്തെ സ്വിഫ്റ്റ് ബസുകളുടെയും കെഎസ്ആർടിസി ബസുകളുടെയും ടിക്കറ്റുകൾ വെവ്വേറെ സൈറ്റുകൾ വഴിയായിരുന്നു ബുക്ക് ചെയ്തത്. കെഎസ്ആർടിസിയുടെ റിസർവേഷൻ സൗകര്യമുള്ള എല്ലാ സർവീസുകളും ഒരുമിച്ചാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വിഫ്റ്റിന്‍റെ സൈറ്റിലേക്ക് ഇത് മാറ്റിയത്. വെബ്സൈറ്റിനു പുറമെ ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലും ബുക്കിങ് സൗകര്യം ലഭ്യമാണ്.

ശനിയാഴ്ചയില്ല, റൂട്ട് ഇങ്ങനെ; ഒഡീഷയുടെ രണ്ടാം വന്ദേ ഭാരത് ഫ്ലാഗ് ഓഫിന് മോദി; ഒപ്പം ട്രാക്കിലിറങ്ങുമോ കേരളത്തിന്‍റെ പുത്തൻ ട്രെയിൻ?

Meenmutty Waterfalls: വിതുര കല്ലാർ – മീൻമൂട്ടിയിൽ വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നു

ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിന്: Online booking site: http://www.onlineksrtcswift.com
Mobile Application: ENTE KSRTC NEO OPRS (ANDROID)

കെഎസ്ആർടിസി സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799, 18005994011 എന്ന ടോൾ ഫ്രീ നമ്പറിലേയ്ക്കും ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി സർവീസുകളാണ് കെഎസ്ആർടിസി സ്വിഫ്റ്റ് നടത്തുന്നത്. സെമി സ്ലീപ്പർ ബസുകൾ ഉൾപ്പെടെയാണിത്. തലസ്ഥാനത്ത് നിന്ന് ബാംഗ്ലൂരിലേക്ക് ഹൈടെക് ഹൈബ്രിഡ് ബസും സർവീസ് നടത്തുന്നുണ്ട്.

അച്ചൻകോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുത്തു

കാട്ടാക്കട – അമൃതാ ഹോസ്പിറ്റൽ ഫാസ്റ്റ് പാസഞ്ചർ സർവീസ് കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്. കോട്ടയം ഭാഗത്തുള്ള യാത്രക്കാരുടെ സൗകര്യാർഥം കെഎസ്ആർടിസികാട്ടാക്കട യൂണിറ്റിൽ നിന്നും എല്ലാ ദിവസവും രാവിലെ 04:00 മണിയ്ക്കാണ് സർവീസ്. കാട്ടാക്കട, നെടുമങ്ങാട്, കൊട്ടാരക്കര കോട്ടയം ഭാഗത്തുള്ളവർക്ക് പ്രയോജനകുന്ന രീതിയിലാണ് സർവീസ്. ആര്യനാട് – നെടുമങ്ങാട് – വട്ടപ്പാറ – വെമ്പായം – കൊട്ടാരക്കര – കോട്ടയം – വൈക്കം – വൈറ്റില വഴിയാണ് ഈ ബസ് സർവീസ് നടത്തുന്നത്.

ലിജിൻ കടുക്കാരം നെ കുറിച്ച്

ലിജിൻ കടുക്കാരം സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സമയം മലയാളം വാർത്താ വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.Read More

Exit mobile version