സനാതന ധർമത്തിനെതിരായ പ്രസ്താവന; കോൺ​ഗ്രസിൽ അഭിപ്രായ ഭിന്നത

സനാതന-ധർമത്തിനെതിരായ-പ്രസ്താവന;-കോൺ​ഗ്രസിൽ-അഭിപ്രായ-ഭിന്നത
ന്യൂഡൽഹി: ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിഥി സ്റ്റാലിന്റെ സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന പ്രസ്ഥാവനയിൽ കോൺഗ്രസിൽ അഭിപ്രായ ഭിന്നതയെന്ന് റിപ്പോർട്ട്. ബിജെപി കടുത്ത വിമർശനം നടത്തുന്നതിനിടെ ഉദയനിഥിയെ പിന്തുണയ്ക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായം നിരസിക്കുന്നതും ഇടയിൽ കോൺഗ്രസ് തിങ്കളാഴ്ച അലയുന്നതായി തോന്നുന്നു.

Also Read : രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകൾ; 12 പേർ കൊല്ലപ്പെട്ടു; ഷോക്ക് വേവിൽ വിറച്ച് ഒഡീഷ

മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ ഉദയനിഥിയെ തള്ളി രംഗത്തുവന്നിട്ടുണ്ട്. കോൺഗ്രസ് പാർട്ടി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. അതേസമയം, എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ അഭിപ്രായം പറയുവാൻ അവകാശമുണ്ടെന്നും വെണുഗോപാൽ പറഞ്ഞു. അതേസമയം ഇന്നലെ കാർത്തി ചിതംബരം ഉദയ്നിഥി സ്റ്റാലിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.

Kerala High Court: ഹൈക്കോടതിയിൽ നാടകീയ രംഗം; കൈഞരമ്പ് മുറിച്ച് കാമുകൻ

സർവ ധർമ സംഭാവന എന്നതാണ് ഞങ്ങളുടെ പ്രത്യയശാസ്‌ത്രം അത് വളരെ വ്യക്തമാണ്.

മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് താൻ സ്റ്റാലിന്റെ വാക്കുകൾ അംഗീകരിക്കാനാവില്ലെന്ന് തുറന്നുപറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ്. അതെല്ലാം അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളാണ്. എന്നാലും സ്റ്റാലിന്റെ വാക്കുകൾ താൻ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ശക്തമായ വാദം ഉന്നയിച്ചത് പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും നേതാവുമായ പ്രിയങ്ക് ഖാർഗെയാണ്. ഇവിടെ ഒരു മതവും സമത്വം നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

“സമത്വത്തെ പ്രോത്സാഹിപ്പിക്കാത്തതോ മനുഷ്യനെന്ന നിലയിൽ നിങ്ങൾക്ക് മാന്യത ഉറപ്പാക്കാത്തതോ ആയ ഏതൊരു മതവും എന്റെ അഭിപ്രായത്തിൽ മതമല്ല. തുല്യ അവകാശങ്ങൾ നൽകാത്ത ഏത് മതവും… രോഗം പോലെ നല്ലതാണ്…” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അതേസ‌മയം, പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യിലെ ശക്തരായ ശിവസേന സ്റ്റാലിന്റെ വാക്കുകളെ എതിർത്തു. സനാതന ധർമം എന്നത് രാജ്യത്തിന്റെ അടിത്തറയാണ്. എല്ലാ വിശ്വാങ്ങളേയും വ്യക്തിത്വങ്ങളുമായി അത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവർ എക്സിൽ കുറിച്ചു.

Also Read : 75 ലക്ഷം നേടിയത് നിങ്ങളോ? നറുക്കെടുപ്പ് ഫലം പരിശോധിക്കാം

‘സനാതന ധർമം ശാശ്വതമായ സത്യവും ജീവിത ശൈലിയും മനസാക്ഷിത്വവും അസ്തിത്വവുമാണ്. തങ്ങളുടെ ‌വ്യക്തിത്വം ഇല്ലാതാക്കാൻ അധിനിവേശക്കാരുടെ ആക്രമണങ്ങളെ സനാതനികൾ പണ്ടേ ചെറുത്തുനിൽക്കുക മാത്രമല്ല അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. സനാതന ധർമ്മവുമായി ബന്ധിപ്പിച്ചിട്ടുള്ള രാജ്യത്തിന്റെ അടിത്തറ എല്ലാ വിശ്വാസങ്ങളെയും സ്വത്വങ്ങളെയും ഉൾക്കൊള്ളുന്നതായിരുന്നു.’ അവർ ട്വീറ്റ് ചെയ്തു.

Read Latest National News and Malayalam News

Jinto James maliyekkal നെ കുറിച്ച്

Exit mobile version