പോലീസ് എഫ്ഐആർ പകർപ്പ് വീട്ടിലിരുന്ന് ഡൗൺലോഡ് ചെയ്യാം, എങ്ങനെ? ഒറ്റ ക്ലിക്കിൽ വിവരമറിയിക്കാനും സൗകര്യം

പോലീസ്-എഫ്ഐആർ-പകർപ്പ്-വീട്ടിലിരുന്ന്-ഡൗൺലോഡ്-ചെയ്യാം,-എങ്ങനെ?-ഒറ്റ-ക്ലിക്കിൽ-വിവരമറിയിക്കാനും-സൗകര്യം

പോലീസ് എഫ്ഐആർ പകർപ്പ് വീട്ടിലിരുന്ന് ഡൗൺലോഡ് ചെയ്യാം, എങ്ങനെ? ഒറ്റ ക്ലിക്കിൽ വിവരമറിയിക്കാനും സൗകര്യം

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 4 Sep 2023, 9:50 pm

പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്ഐആറിൻ്റെ പകർപ്പ് പോലീസ് സ്റ്റേഷനിൽ എത്താതെയും സ്വന്തമാക്കാനുള്ള സൗകര്യമൊരുക്കി കേരള പോലീസ്. ഇതുസംബന്ധിച്ച വിവരങ്ങൾ പോലീസ് കൈമാറി

kerala police

ഹൈലൈറ്റ്:

  • എഫ്ഐആർ പകർപ്പ് ഇനി പോലീസ് സ്റ്റേഷനിൽ പോകാതെയും സ്വന്തമാക്കാം.
  • പോൽ ആപ്പ് വഴി വേഗത്തിൽ ഇത് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കി.
  • ഈ സൗകര്യം കേരള പോലീസിന്റെ വെബ്സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും.
തിരുവനന്തപുരം: പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്ഐആർ പകർപ്പ് ഇനി പോലീസ് സ്റ്റേഷനിൽ പോകാതെയും സ്വന്തമാക്കാം. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി വേഗത്തിൽ ഇത് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയതായി പോലീസ് അറിയിച്ചു. ഈ സൗകര്യം കേരള പോലീസിന്റെ വെബ്സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും.

വന്ദേ ഭാരതും എത്തും? ഭാരതപ്പുഴയിലും ദേശീയ പാതയിലുമായി രണ്ട് പാലങ്ങൾ, ആകാശപാത; പദ്ധതിക്ക് വേണ്ടത് 8,000 കോടി
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താൻ ആവാത്ത കേസുകൾ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്ഐആർ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്ഐആർ ഇപ്രകാരം ലഭിക്കില്ല.

കണ്ണൂരിൽ നിന്നെത്തി ജൂവലറികളിൽ മോഷണം; പ്രതിയെ പിടികൂടി പോലീസ്

പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. എഫ്ഐആർ ഡൗൺലോഡ് ഓപ്ഷനിൽ എഫ്ഐആർ നമ്പർ, കേസ് രജിസ്റ്റർ ചെയ്ത വർഷം, പോലീസ് ജില്ല, പോലീസ് സ്റ്റേഷന്റെ പേര് എന്നിവ നൽകി സെർച്ച് ചെയ്യാവുന്നതാണ്.

എഫ്ഐആർ നമ്പർ അറിയില്ലെങ്കിൽ സ്റ്റാർട്ടിങ് ഡേറ്റ്, എൻഡിങ് ഡേറ്റ് സെലക്ട് ചെയ്ത് നൽകിയാൽ ആ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ ലിസ്റ്റ് ലഭിക്കും. അതിൽ നിന്ന് ആവശ്യമായ എഫ്ഐആർ ഡൗൺലോഡ് ചെയ്യാം. ഇതിലെ QR കോഡ് സ്കാൻ ചെയ്ത് എഫ്‌ഐആറിന്റെ ആധികാരികത ഉറപ്പ് വരുത്താം. https://play.google.com/store/apps/details ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. കേരള പോലീസ് വെബ്സൈറ്റായ keralapolice.gov.in , തുണ പോർട്ടലായ thuna.keralapolice.gov.in ഈ പോർട്ടലുകൾ വഴിയും എഫ്ഐആർ പകർപ്പ് സ്വന്തമാക്കാം.

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലേ? അവസരം സെപ്റ്റംബർ 23 വരെ; ചെയ്യേണ്ടത് ഇത്രമാത്രം
സ്വന്തം വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെയും പോലീസിന് വിവരം കൈമറാനാകും. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പിൽ ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി പോൽ ആപ്പിലെ service എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം Share Information Anonymously എന്ന icon ക്ലിക്ക് ചെയ്ത് രഹസ്യവിവരം പോലീസിന് കൈമാറാവുന്നതാണ്. കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം, ചിത്രങ്ങളടക്കം ആപ്പ് മുഖേന നൽകാം.

Read Latest Kerala News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version