05 September 2023 Kerala Vartha Live: ആറ് സംസ്ഥാനങ്ങളിലെ 7 നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

05-september-2023-kerala-vartha-live:-ആറ്-സംസ്ഥാനങ്ങളിലെ-7-നിയമസഭ-മണ്ഡലങ്ങളിൽ-ഇന്ന്-ഉപതെരഞ്ഞെടുപ്പ്

05 September 2023 Kerala Vartha Live: ആറ് സംസ്ഥാനങ്ങളിലെ 7 നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 5 Sep 2023, 7:34 am

പുതുപ്പള്ളിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കേരളത്തിന് പുറമെ അഞ്ച് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്

PUthuppally election
പുതുപ്പള്ളിയിലെ പോളിങ് ബൂത്തിൽ ഉദ്യോഗസ്ഥർ

ഹൈലൈറ്റ്:

  • ഏഴ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്
  • ത്രിപുരയിലെ രണ്ടിടത്ത് നിർണായകം
  • വോട്ടെടുപ്പ് ഏഴുമുതൽ ആറുവരെ
Kerala വാർത്ത ( Kerala News): രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. പുതുപ്പള്ളി ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്. ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് , ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലെ ജനവിധി സർക്കാരിന്‍റെ കേവലഭൂരിപക്ഷത്തെ ബാധിക്കുമെന്നതിനാൽ നിർണായകമാണ്. ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം.

മൊബൈൽ ഫോൺ അനുവദിക്കില്ല

പോളിങ് സ്‌റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർക്കും തെരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാർക്കും മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്.

തിരുവനന്തപുരത്ത് വീട്ടിൽ കവർച്ച

പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്നും പണവും, ഗൃഹോപകരണങ്ങളും ഉൾപ്പെടെ കടത്തി. പൂവച്ചൽ ഓണംകോട് സിമി ഭവനിൽ സരളയുടെ വീട്ടിൽ ആണ് മോഷണം നടന്നതായി കാട്ടാക്കട പോലീസിൽ പരാതി നൽകിയത്. ഓണം പ്രമാണിച്ച് കഴിഞ്ഞ ഒരാഴ്ചയായി സരള മകൾ സിമിയുടെ വീട്ടിലായിരുന്നു

നാലുവയുകാരൻ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

നാലുവയസുകാരൻ ഭഭക്ഷ്യവിഷബാധയേറ്റ് മരിച്ചെന്ന് റിപ്പോർട്ട്. ഗോവയിൽ നിന്നും കഴിച്ച ഭക്ഷണമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് സംശയം. മലയിൻകീഴ് തെങ്ങത്താൻകോട് അശ്വതി ഭവനിൽ അനീഷ് അശ്വതി ദമ്പതികളുടെ മകൻ അനിരുദ് ആണ് മരിച്ചത് .

പുതുപ്പള്ളിയിൽ മോക് പോൾ ആരംഭിച്ചു.

ലിജിൻ കടുക്കാരം നെ കുറിച്ച്

ലിജിൻ കടുക്കാരം സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സമയം മലയാളം വാർത്താ വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version