Kerala Lottery Result Today: കാത്തിരുന്ന ആ ദിനം ഇന്നാകാം; 40 രൂപ കൊടുത്ത് 75 ലക്ഷം നേടാം സ്ത്രീശക്തി ലോട്ടറിയിലൂടെ

kerala-lottery-result-today:-കാത്തിരുന്ന-ആ-ദിനം-ഇന്നാകാം;-40-രൂപ-കൊടുത്ത്-75-ലക്ഷം-നേടാം-സ്ത്രീശക്തി-ലോട്ടറിയിലൂടെ

Kerala Lottery Result Today: കാത്തിരുന്ന ആ ദിനം ഇന്നാകാം; 40 രൂപ കൊടുത്ത് 75 ലക്ഷം നേടാം സ്ത്രീശക്തി ലോട്ടറിയിലൂടെ

Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 5 Sep 2023, 8:43 am

75 ലക്ഷം ലഭിച്ചില്ലെങ്കിലും നിരാശരാകേണ്ട, 10 ലക്ഷം, 8000, തുടങ്ങി നിരവധി സമ്മാനങ്ങളാണ് സ്ത്രീശക്തി ലോട്ടറിയിലൂടെ (Sthree Sakthi SS 379Lottery) നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത്.

lottery
കേരള ലോട്ടറി

ഹൈലൈറ്റ്:

  • സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്
  • ഒന്നാം സമ്മാനം 75 ലക്ഷം രൂപ
  • സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് വില 40 രൂപ
തിരുവനന്തപുരം: 40 രൂപയുടെ ടിക്കറ്റിലൂടെ 75 ലക്ഷം സ്വന്തമാക്കാൻ ഇന്ന് അവസരം. കേരള ലോട്ടറി വകുപ്പിന്‍റെ സ്ത്രീശക്തി SS 379 (Sthree Sakthi SS 379 Lottery Result Live) നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ്. 75 ലക്ഷം രൂപ ഒന്നാം സമ്മാനമായി നൽകുന്ന ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം ഉൾപ്പെടെ ഒൻപത് സമ്മാനങ്ങളാണ് സ്ത്രീശക്തി ലോട്ടറിയ്ക്കുള്ളത്.

നറുക്കെടുപ്പ് ആരംഭിക്കുമ്പോൾ തന്നെ ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresultnet എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. സമയം മലയാളം വെബ്സൈറ്റിലും നറുക്കെടുപ്പ് ഫലം തത്സമയമായി പ്രസിദ്ധീകരിക്കും. ലോട്ടറി വകുപ്പിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ തത്സമയം നറുക്കെടുപ്പ് കാണാനും അവസരമുണ്ട്.

ന്യൂനമർദ്ദം; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, നാലിടത്ത് യെല്ലോ അലേർട്ട്; ഇടിയോടുകൂടിയ അതിശക്തമായ മഴയെത്തും

Puthuppally Byelection: ചാണ്ടി ഉമ്മൻ മികച്ച ഭൂരിപക്ഷം നേടി വിജയിക്കും – പിഎംഎ സലാം

എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. കേരള ലോട്ടറിയുടെ മറ്റു ടിക്കറ്റുകൾക്ക് സമാനമായി (ഫിഫ്റ്റി ഫിഫ്റ്റി ഒഴികെ) സ്ത്രീശക്തി ടിക്കറ്റിനും 40 രൂപയാണ് വില. ഇന്നത്തെ നറുക്കെടുപ്പിൽ നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ടിക്കറ്റ് കൈമാറി ഒരുമാസത്തിനുള്ളിൽ തന്നെ തുക സ്വന്തമാക്കണം.

05 September 2023 Kerala Vartha Live: ആറ് സംസ്ഥാനങ്ങളിലെ 7 നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

സമ്മാനം 5000 രൂപയിൽ കൂടുതലാണെങ്കിൽ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ കാർഡും ലോട്ടറി ഓഫീസിലോ ബാങ്കിലോ കൈമാറണം. അതേസമയം സമ്മാനത്തുക 5000 രൂപയിലും കുറവാണെങ്കിൽ ഏത് ലോട്ടറി സ്റ്റാളിൽ നിന്നും സമ്മാനത്തുക സ്വന്തമാക്കാം.

ലിജിൻ കടുക്കാരം നെ കുറിച്ച്

ലിജിൻ കടുക്കാരം സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സമയം മലയാളം വാർത്താ വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version