യുവതിയെ ഭർത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയാക്കി; എസ്ഐ ഉൾപ്പെടെ ഏഴുപേർ പ്രതികൾ

യുവതിയെ-ഭർത്താവും-സുഹൃത്തുക്കളും-കൂട്ടബലാത്സംഗത്തിനിരയാക്കി;-എസ്ഐ-ഉൾപ്പെടെ-ഏഴുപേർ-പ്രതികൾ

യുവതിയെ ഭർത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയാക്കി; എസ്ഐ ഉൾപ്പെടെ ഏഴുപേർ പ്രതികൾ

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 5 Sep 2023, 8:54 pm

ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനടക്കമുള്ള ഏഴുപേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം തുടരുകയാണെന്ന് പോലീസ്

rape case
പ്രതീകാത്മക ചിത്രം. Photo: TOI

ഹൈലൈറ്റ്:

  • ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി.
  • പോലീസ് ഉദ്യോഗസ്ഥനടക്കം ഏഴു പേർക്കെതിരെ കേസ്.
  • അന്വേഷണം തുടരുകയാണെന്ന് പോലീസ്.
പൽവാൽ: ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തെന്ന സ്ത്രീയുടെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനടക്കം ഏഴു പേർക്കെതിരെ കേസ്. ഹരിയാനയിലെ ഹസൻപൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി പുകച്ചു; മൂന്നുപേർ അറസ്റ്റിൽ
യുവതിയുടെ ഭർത്താവ് ബള്ളി, ഇയാളുടെ സുഹൃത്തുക്കളായ നിരഞ്ജന്‍, ഭീമ, സബ് ഇൻസ്‌പെക്ടർ ശിവ് ചരൺ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ഹസൻപൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Pinarayi Vijayan: റെഗുലേറ്റര്‍ കം ബ്രിഡ്ജ് സെപ്റ്റംബർ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

പ്രതികൾ മൂന്ന് ദിവസത്തോളം വീട്ടിൽ ബന്ദിയാക്കി തുടർച്ചയായി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. യുവതിയെ വീട്ടുകാർക്ക് കൈമാറിയെന്നും പരാതിയിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. യുവതിയെ പ്രതികൾ മറ്റൊരാൾക്ക് കൈമാറുകയും ചെയ്തു. പ്രതികളിലൊരാളുടെ മൊബൈൽ ഫോൺ കൈക്കലാക്കിയ യുവതി പോലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ജൂലൈ 23നാണ് യുവതി ഹസൻപുർ പോലീസിൽ പരാതി നൽകാൻ എത്തിയത്. സബ് ഇൻസ്‌പെക്ടർ ശിവ് ചരണിനെ കണ്ടെങ്കിലും യുവതിയുടെ പരാതി സ്വീകരിക്കാൻ ഇയാൾ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് ബള്ളിക്കൊപ്പം പോകണമെന്നാണ് ശിവ് ചരൺ യുവതിയെ അറിയിച്ചത്. തുടർന്ന് ഭർത്താവിനൊപ്പം പോകാൻ യുവതി തീരുമാനിച്ചു. ഭർത്താവിനൊപ്പം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയ യുവതിയെ അവിടെ കാത്തുനിന്ന ഭർത്താവിൻ്റെ സുഹൃത്തുക്കളായ നിരഞ്ജന്‍, ഭീമ എന്നിവർ ബലാത്സഗം ചെയ്തു. ഭർത്താവും യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു.

പന്നികൾ കൃഷി നശിപ്പിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേരെ ജനക്കൂട്ടം അടിച്ചുകൊന്നു
ലൈംഗിക പീഡനത്തിൻ്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പീഡനവിവരം പുറത്തുപറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പാൽവാലിലെ ശാന്തിയെന്ന പേരിലുള്ള സ്ത്രീയുടെ വീട്ടിലെത്തിച്ച് യുവതിയെ വീണ്ടും കൂട്ടബലാത്സംഗത്തിനിരയാക്കി. ഇതിനുശേഷം ബിജേന്ദ്ര എന്നയാൾക്ക് സ്ത്രീയെ വിറ്റു. ബിജേന്ദ്രയും ഇയാളുടെ ഭാര്യാ സഹോദരനായ ഗജേന്ദ്രയും ചേര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ശിവ് ചരണിൻ്റെ സാന്നിധ്യത്തില്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളതെന്ന് പോലീസ് പറഞ്ഞു.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version