‘ഒരു സത്യമുണ്ട്, പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് നയിച്ചത് ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവ്’; രമേശ് ചെന്നിത്തല

‘ഒരു-സത്യമുണ്ട്,-പുതുപ്പള്ളിയിൽ-തെരഞ്ഞെടുപ്പ്-നയിച്ചത്-ഉമ്മൻ-ചാണ്ടിയെന്ന-ജനകീയ-നേതാവ്’;-രമേശ്-ചെന്നിത്തല

‘ഒരു സത്യമുണ്ട്, പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് നയിച്ചത് ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവ്’; രമേശ് ചെന്നിത്തല

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 6 Sep 2023, 8:03 am

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടുയുടെ മകൻ ചാണ്ടി ഉമ്മനെ വിജയിപ്പിക്കാൻ ആഹോരാത്രം പണിയെടുത്ത ഓരോ കോൺഗ്രസ് – യുഡിഫ് പ്രവർത്തകർക്കും നന്ദിയെന്ന് രമേശ് ചെന്നിത്തല

ramesh chennithala about puthuppally by election

ഹൈലൈറ്റ്:

  • പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്.
  • കോൺഗ്രസ് – യുഡിഫ് പ്രവർത്തകർക്കും നന്ദിയെന്ന് രമേശ് ചെന്നിത്തല.
  • റെക്കോർഡ് ഭൂരിപക്ഷമെന്നത് വലിയ ആഗ്രഹമെന്ന് ചെന്നിത്തല.
തിരുവനന്തപുരം: എന്റെ സഹോദരനായ ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന്റെ വിജയത്തിനായി സർവ്വത്മനാ ഇറങ്ങിപുറപ്പെടുകയായിരുന്നു താനെന്ന് രമേശ് ചെന്നിത്തല. പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ മണ്ഡലം വിട്ടൊഴിയാതെ സജീവ സാന്നിധ്യമാകുകയായിരുന്നു. ചാണ്ടി ഉമ്മന്റെ വിജയ ലക്ഷ്യത്തിനൊപ്പം റെക്കോർഡ് ഭൂരിപക്ഷമെന്ന ലക്ഷ്യം വലിയ ആഗ്രഹമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.

ന്യൂനമർദ്ദം ശക്തമാകുമോ? ഇന്ന് ഈ ജില്ലകളിൽ മഴ കനക്കും, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ചാണ്ടി ഉമ്മനെ വിജയിപ്പിക്കാൻ അഹോരാത്രം പണിയെടുത്ത ഓരോ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ആദ്യം അറിയിക്കട്ടെ. സഹപ്രവർത്തകരെ കഷ്ടപ്പെട്ടു ബൂത്തുതല പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത് ഭവന സന്ദർശനത്തിലൂടെ വോട്ടർമാരെ നമ്മുടെ വിജയത്തിനായി സജ്ജരാക്കിയവരെ നിങ്ങളാണ് ഈ പ്രസ്ഥാനത്തിന്റെ ശക്തി. ഒപ്പം എല്ലാ കോൺഗ്രസ് യുഡിഎഫ് നേതാക്കൾക്കും നന്ദി അറിയിക്കട്ടെ, സഹോദരങ്ങളെ അഭിനന്ദനങ്ങൾ എന്ന് ചെന്നിത്തല കുറിപ്പിലൂടെ വ്യക്തമാക്കി.

ആനവാരിയിൽ തോണി മറിഞ്ഞ് കാണാതായ 3 യുവാക്കളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു

ചെറിയ ബൂത്തു കൺവെൻഷൻ മുതൽ നിയോജക മണ്ഡലത്തിലെ നേതൃസംഗമങ്ങൾവരെ എത്തിപ്പെട്ട് പ്രവർത്തകരുടെ ഏകോപനത്തിനുള്ള നിർദേശങ്ങളും പഴുതടച്ച പ്രവർത്തന തന്ത്രങ്ങളും ഒരുക്കി. കവലകളും കടകളും വീടുകളും ഉൾപ്പെടെ കയറിയിറങ്ങി. വലിപ്പ ചെറുപ്പം നേക്കാതെ പ്രവർത്തകരുമായി കൈകോർത്തുള്ള പ്രവർത്തനരീതി എല്ലാം ചാണ്ടി ഉമ്മന്റെ വിജയ ലക്ഷ്യം ഒപ്പം റെക്കോർഡ് ഭൂരിപക്ഷമെന്ന ലക്ഷ്യമെന്ന നമ്മുടെ വലിയ ആഗ്രഹവുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന അഴിമതികൾ എണ്ണി പറഞ്ഞും വിലക്കയറ്റം കൊണ്ടനുഭവിക്കുന്ന പ്രയാസങ്ങളും നിരത്തി സ്ത്രീ സുരക്ഷാ വീഴ്ചയുടെ കണക്കുകൾ എണ്ണി പറഞ്ഞുമുള്ള പ്രചാരണം 50 ഓളം കുടുംബ സംഗമങ്ങളിൽ നേരിട്ടെത്തിയുള്ള വിശദീകരണങ്ങൾ, ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ എണ്ണി പറഞ്ഞു കൊണ്ട് വികസന കുതിപ്പിൽ പുതുപ്പള്ളിയുടെ ചിത്രം വരച്ചുകാട്ടി ചാണ്ടി ഉമ്മനെന്ന സ്ഥാനാർത്ഥിയുടെ മികവിനെ പറഞ്ഞു കൊടുത്തുമുള്ള മാരതോൺ പ്രചാരണം, എതിരാളികൾക്ക് മറുപടി പറയാനാകാത്ത വിധം കുറ്റമറ്റ തരത്തിൽ എണ്ണയിട്ട യന്ത്രം കണക്കെ യുഡിഎഫിനെ ബഹുദൂരം പ്രചാരണ രംഗത്ത് മേൽകൈ നേടും വിധം ചലിപ്പിക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യമാണ് എനിക്കുള്ളതെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

സ്കാനിങ്, എക്സ്റേ ഉൾപ്പെടെയുള്ള എല്ലാം സൗകര്യങ്ങളും റെഡി; 6.48 കോടിയുടെ ഇമേജിങ് സെൻ്റർ തൃശൂർ മെഡിക്കല്‍ കോളേജിൽ
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തരംഗം സൃഷ്ടിച്ച വിജയം കേരളമാകെ ഉണർവേകുന്ന നിമിഷത്തിൽ പൂർണ്ണ സംതൃപ്തിയോടെ രാഷ്ട്രീയ കേരളം പറയാതെ പറഞ്ഞു വയ്ക്കുന്ന ഒരു സത്യമുണ്ട്, ഈ തെരഞ്ഞെടുപ്പിനെ പുതുപ്പള്ളിയിൽ നയിച്ചത് ഉമ്മൻ ചാണ്ടിയെന്ന ജനകീയനായ നേതാവ് തന്നെയെന്ന സത്യം – എന്നും ചെന്നിത്തല പറഞ്ഞു.

Read Latest Kerala News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version