സംസം വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹജ്ജ് ഉംറ മന്ത്രാലയം

സംസം-വെള്ളം-കുടിക്കുമ്പോൾ-ചില-കാര്യങ്ങൾ-ശ്രദ്ധിക്കണം;-മാർഗനിർദേശങ്ങൾ-പുറപ്പെടുവിച്ച്-ഹജ്ജ്-ഉംറ-മന്ത്രാലയം

സംസം വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹജ്ജ് ഉംറ മന്ത്രാലയം

ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഹറമുകളിൽ എത്തുന്ന വിശ്വാസികൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നത്.

zamzam water bottle
Image Credit: General Authority for Affairs of the Two Holy Mosques

ഹൈലൈറ്റ്:

  • കുപ്പികൾ അലസമായി വലിച്ചെറിയരുത്.
  • തള്ളുന്നതും തിരക്കുകൂട്ടുന്നതും ഒഴിവാക്കണം.
  • എല്ലാവരോടും മാന്യമായി പെരുമാറണം.
മക്ക: ഹറമുകളിൽ എത്തുന്ന വിശ്വാസികൾ സംസം വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന നിർദേശവുമായി ഹജ്ജ് ഉംറ മന്ത്രാലയം രംഗത്ത്. ഇതിന് വേണ്ടിയുള്ള മാർഗനിർദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചു. നിശ്ചിതസ്ഥലങ്ങളിൽ നിന്ന് സംസം കുടിച്ചതിന് ശേഷം കപ്പുകൾ ആ സ്ഥലങ്ങളിൽ മാത്രം വെക്കുക. വേറെ സ്ഥലങ്ങളിലേക്ക് മാറ്റരുത്. കുപ്പികൾ അലസമായി വലിച്ചെറിയാതിരിക്കുക. എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.

കുടിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കണം, വെള്ളം തറയിൽ ആക്കരുത്. സൂക്ഷിച്ച് മാത്രം കുടിക്കുക. പ്രായമായവർക്ക് കുടിക്കാനായി മുൻഗണന നൽകുക, കഴിയുന്നതും തിരക്കില്ലാതെ കുടിക്കാൻ ശ്രമിക്കണം. തള്ളുന്നതും തിരക്കുകൂട്ടുന്നതും ഒഴിവാക്കണം. മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറാൻ ശ്രമിക്കണം. മുതിർന്നവർ ഉണ്ടെങ്കിൽ അവർക്ക് മാറികൊടുക്കണം. തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

പ്രഭാസ് ചിത്രത്തിലെ ഫോട്ടോസ് ചോര്‍ന്നു

Also Read: എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന് പിഴയിൽനിന്ന് മൂന്ന് വിഭാഗക്കാരെ ഒഴിവാക്കി; പിഴ ഒഴിവാക്കാനായി എങ്ങനെ അപേക്ഷിക്കാം
ത്വാഇഫിൽ പൊതുഗതാഗത ബസ് സർവിസ് പദ്ധതി തുടങ്ങി

ത്വാഇഫിൽ പൊതുഗതാഗത ബസ് സർവിസ് പദ്ധതി ത്വാഇഫ് ഗവർണർ അമീർ സഊദ് ബിൻ നഹാർ ബിൻ സഊദ് ഉദ്ഘാടനം ചെയ്തു. പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻ ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹ്, ത്വാഇഫ് മേയർ നാസിർ അൽ റുഹൈലി, സൗദി ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റ്കോ) സിഇഒ തുർക്കി ബിൻ ഇബ്രാഹിം അൽ സുബൈഹി എന്നിവർ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു.

സൗദിയിൽ പൊതുഗതാഗതം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് ആവിശ്കരിച്ചിരിക്കുന്നത്. ത്വാഇഫിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളുമായി മറ്റു ചെറിയ സ്ഥലങ്ങൾ ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്.

ഒമ്പത് പ്രധാന പാതകളിലായി ബസ് സർവീസ് ഉണ്ടായിരിക്കു. 182 സ്റ്റോപ്പുകൾ ഈ പാതകളിൽ ഉണ്ടായിരിക്കും. പ്രതിവർഷം 20 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് സേവനം നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസം 58 ബസുകൾ ആണ് സർവീസ് നടത്തുന്നത്. 18 മണിക്കൂർ ആയിരിക്കും സർവീസ് നടത്തുക. ത്വാഇഫിലെ താമസക്കാർക്കും അവിടേക്ക് സന്ദർശനത്തിന് എത്തുന്നവർക്കും മികച്ച അനുഭവം ആയിരിക്കും ഇത്. ഗതാഗത സുരക്ഷയുടെ നിലവാരം വർധിപ്പിക്കുന്നതിനും റോഡുകളിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും ഇത്തരത്തിലുള്ള പൊതുഗതാഗതം ശക്തമാക്കുന്നതിലൂടെ സാധിക്കും.

Read Latest Gulf News and Malayalam News

സുമയ്യ തെസ്നി കെപി നെ കുറിച്ച്

സുമയ്യ തെസ്നി കെപി ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version